Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ധനവിലയിലെ അധിക നികുതി സംസ്ഥാന സർക്കാർ ഉടൻ പിൻവലിക്കണം; കെ സുരേന്ദ്രൻ

ബജറ്റിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തി വരികയാണ് ബി ജെ പി.

ksurendran

ആലപ്പുഴ: ഇന്ധനവിലയിലെ അധിക നികുതി സംസ്ഥാന സർക്കാർ ഉടൻ പിൻവലിക്കണമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ധനമന്ത്രി ആവർത്തിച്ച് ആവർത്തിച്ച് കള്ളംപറയുകയാണ്. ഇന്ധനവില വർധനവ് പിൻവലിക്കാൻ മുഖ്യമന്ത്രിയും ഇടതുമുന്നണി നേതൃത്വവും ഇടപെടണം. കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുന്ന എല്ലാ അധിക നികുതികളും പിൻവലിക്കണമെന്നും ആലപ്പുഴയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ശക്തമായ ബഹുജന പ്രക്ഷോഭം കണ്ടിട്ടും തെറ്റ് തിരുത്താൻ തയ്യാറാവാത്ത സർക്കാർ വലിയ തിരിച്ചടി ഏറ്റുവാങ്ങും. കേന്ദ്ര സർക്കാർ സ്വതന്ത്യ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സഹായമാണ് കേരളത്തിന് ചെയ്യുന്നത്.


പെട്രോളിന് മാത്രമല്ല, സ്വർണത്തിനും വില കൂടുതൽ കേരളത്തിൽ തന്നെ; വ്യത്യാസം ചില്ലറയല്ല, കണക്കുകൾ അറിയാം

സംസ്ഥാന സർക്കാർ സഹകരണ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുക്കാനെടുത്ത തീരുമാനം അപകടകരമാണ്. സഹകരണ ബാങ്കുകളെ തകർക്കാൻ മാത്രമേ ഈ തീരുമാനം ഉപകരിക്കുകയുള്ളൂ. ഇത് ആത്മഹത്യാപരമായ തീരുമാനമാണ്. സഹകരണ ബാങ്കുകളിൽ നിന്നും വായ്പയെടുത്താൽ സർക്കാർ അത് തിരിച്ചടയ്ക്കില്ലെന്ന് ഉറപ്പാണ്. പാവപ്പെട്ടവരുടെ സമ്പാദ്യം തട്ടിപ്പറിച്ചെടുക്കുന്നതിന് തുല്യമാണിത്. സഹകരണ സ്ഥാപനങ്ങൾ ഇത് അനുവദിച്ച് കൊടുക്കരുതെന്നും സുരേന്ദ്രൻ പറഞ്ഞു.

ഇപ്പോൾ തന്നെ സഹകരണ ബാങ്കുകളെ സിപിഎം നേതാക്കൾ തകർത്തു കൊണ്ടിരിക്കുകയാണ്. പന്തളം ബാങ്കിൽ പാവപ്പെട്ടവരുടെ 70 പവൻ സ്വർണ്ണമാണ് അവിടത്തെ ജീവനക്കാരനായ സിപിഎം മുൻ ഏരിയ സെക്രട്ടറിയുടെ മകൻ തട്ടിയെടുത്ത് മറ്റൊരു സ്വകാര്യ ബാങ്കിൽ ഉയർന്ന പലിശയ്ക്ക് നിക്ഷേപിച്ചത്. അയാൾക്കെതിരെ പൊലീസിൽ ഒരു പരാതി കൊടുക്കാൻ പോലും സി പി എം നിയന്ത്രണത്തിലുള്ള ബാങ്ക് അധികൃതർ തയ്യാറായിട്ടില്ല. അവിടെ സമരം ചെയ്യാനെത്തിയ ബിജെപി പ്രവർത്തകരെ ആക്രമിക്കുന്ന സമീപനമാണ് ഡിവൈഎഫ്ഐക്കാരും പൊലീസും കൈക്കൊണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.

budget

പിണറായി സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ 9 ന് എല്ലാ കളക്ട്രേറ്റിലേക്കും ബിജെപി പ്രവർത്തകർ മാർച്ച് നടത്തും. സർക്കാർ തെറ്റ് തിരുത്തിയില്ലെങ്കിൽ ഹർത്താൽ ഉൾപ്പെടെ ശക്തമായ സമരത്തിന് ബി ജെ പി നേതൃത്വം കൊടുക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, മാർച്ചിൽ സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ എല്ലാ മേഖലകളിലും പ്രതിസന്ധിയാണ്. ആരോഗ്യ മേഖലയിൽ മരുന്നുകൾ എത്തുന്നില്ല, ഡോക്ടമാർ ആവശ്യത്തിനില്ല ഫലപ്രദമായി വിനിയോഗിക്കാൻ കഴിയുന്നില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിലും തകർച്ചയാണ്. സിപിഎം നേതാക്കൾക്കും ബന്ധുക്കൾക്കും അർഹതയില്ലാതെ ഡോക്ടറേറ്റ് ലഭിക്കുന്ന സാഹചര്യമാണ്. ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ മുതൽ എല്ലാ മേഖലകളിലും അഴിമതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+