Get Updates
Get notified of breaking news, exclusive insights, and must-see stories!

‘ശബരിമലയിലെ പുലി ആരെപ്പിടിക്കും?’; സ്വർണക്കൊള്ളയിൽ ത്രികോണ​പ്പോര് ശക്തമായി കഴക്കൂട്ടം

ശബരിമല സ്വർണക്കൊള്ളക്ക് കൂട്ടുനിന്ന മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പുലി പിടിക്കുമെന്ന് ടി. ശരത്ചന്ദ്ര പ്രസാദ്. പുലി പിടിക്കില്ല, പുലികളായ ജനങ്ങൾ പിന്തുണക്കുമെന്ന് കടകംപള്ളിയുടെ പ്രതിരോധം. ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ പ​ങ്കു​ണ്ടെ​ന്ന് എൻഡിഎ സ്ഥാനാർഥി വി. മുരളീധരനും. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള ഉ​ൾ​പ്പെ​ടെ വി​ഷ​യ​ങ്ങ​ൾ സ​ജീ​വ ച​ർ​ച്ച​യാ​കു​ന്ന ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ ദി​ന​ത്തോ​ട​ടു​ക്കു​മ്പോ​ൾ ത്രി​കോ​ണ​പ്പോ​ര്​ ശ​ക്ത​മാ​കു​ക​യാ​ണ്.

പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്
ആ​ദ്യ​ഘ​ട്ട​ത്തി​ൽ എ​ൽഡി​എ​ഫ്​-​ബിജെ​പി പോ​ര്​ എ​ന്ന്​ തോ​ന്നി​ച്ച മ​ണ്ഡ​ല​ത്തി​ൽ യുഡി​എ​ഫിന് വേണ്ടി​ ​ശ​ര​ത്​​ച​ന്ദ്ര​പ്ര​സാ​ദ്​ എ​ത്തി​യ​തോ​ടെ ക​ളം​മാ​റി. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ന്​ ചൂ​ടു​പ​ക​രു​ന്ന നി​ല​യി​ലെ പ്ര​ചാ​ര​ണ​മാണ് യു​ഡി​എ​ഫ്​ മുന്നോട്ടുവെച്ചത്. ഇതോടെ വി. ​മു​ര​ളീ​ധ​ര​നും ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യും വി​ശ്വാ​സ സം​ര​ക്ഷ​ണ​വും വി​ഷ​യ​മാ​ക്കേ​ണ്ടി​വ​ന്നു. സ്വ​ർ​ണ​ക്കൊ​ള്ള ന​ട​ന്ന സ​മ​യ​ത്ത്​ ദേ​വ​സ്വം മ​ന്ത്രി​യാ​യി​രു​ന്ന ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ മത്സരിക്കുന്നതിനാൽ കൂടിയാണ് ഇ​രു​മു​ന്ന​ണി​ക​ളും സ്വ​ർ​ണ​ക്കൊ​ള്ള സ​ജീ​വ​മാ​ക്കു​ന്ന​ത്.

Kerala Assembly Election 2026

ശ​ബ​രി​മ​ല​ സ്വ​ർ​ണ​ക്കൊ​ള്ള ക​ണ്ടെ​ത്തി​യ​ത്​ ഇടത്​ സ​ർ​ക്കാ​റാ​ണെ​ന്ന പ്ര​ചാ​ര​ണ​ത്തി​ലാ​ണ്​ എ​ൽ​ഡിഎ​ഫും ക​ട​കം​പ​ള്ളി​യും. ക​ട​കം​പ​ള്ളി ക്രി​മി​ന​ൽ കേ​സ്​ പ​ശ്ചാ​ത്ത​ലം മ​റ​ച്ചു​വെ​ച്ചാ​ണ്​ സ​ത്യ​വാ​ങ്​​മൂ​ലം ന​ൽ​കി​യ​തെ​ന്ന പ്ര​ചാ​ര​ണ​വും ന​ട​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, ഇ​ത്ത​രം നു​ണ​പ്ര​ചാ​ര​ണ​ങ്ങ​ളെ​ല്ലാം ക​ഴ​ക്കൂ​ട്ട​ത്തെ വോ​ട്ട​ർ​മാ​ർ ത​ള്ളു​മെ​ന്നും ഹാ​ട്രി​ക്​ ജ​യം നേ​ടു​മെ​ന്നും ക​ട​കം​പ​ള്ളി ഉറപ്പിച്ച് പറയുന്നു. ഒ​രു​കാ​ല​ത്ത്​ യുഡി​എ​ഫി​നെ മാ​ത്രം പി​ന്തു​ണ​ച്ചി​രു​ന്ന മണ്ഡലമാണിത്. 2011ൽ 50,787 വോട്ട് നേടി എം.എ. വാഹിദ് ഇവിടെ ജയിച്ചിരുന്നെങ്കിലും പിന്നീട് കളം നിറയാൻ കോ‌ൺഗ്രസിനായിരുന്നില്ല.

സം​സ്ഥാ​ന​ത്ത്​ ബി​ജെ​പി വി​ജ​യ​പ്ര​തീ​ക്ഷ പുലർത്തുന്ന മണ്ഡലമാണ് കഴക്കൂട്ടം. 2016ല്‍ കടകംപള്ളിയോട് മത്സരിച്ചപ്പോൾ 42,732 വോട്ടാണ് മുരളീധരന് കിട്ടിയത്. 2021ൽ ശോഭാ സുരേന്ദ്രൻ മത്സരിച്ചപ്പോൾ നേരിയ കുറവ് വോട്ട് ഷെയറിൽ വന്നെങ്കിലും രണ്ടാം സ്ഥാനം തന്നെ നിലനിർത്തിയിരുന്നു. കൂടാതെ കഴിഞ്ഞ‍ തദ്ദേശ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് 28 വാർഡുകളിൽ വിജയിക്കാൻ സാധിച്ചു. ഇതിന് പുറമേ തിരുവനന്തപുരം കോ‌ർപ്പറേഷൻ ബിജെപി പിടിച്ചെടുത്തതും ഇത്തവണ ഉപകരിക്കുമെന്നാണ് എൻ‍‍‍‍ഡിഎ കരുതുന്നത്.

അ​തി​നാ​ൽ ശ​ക്​​ത​മാ​യ പ്ര​ചാ​ര​ണ​മാ​ണ്​ അ​വ​ർ ന​ട​ത്തു​ന്ന​ത്. ടെ​ക്​​നോ​പാ​ർ​ക്ക്​ ഉ​ൾ​പ്പെ​ടെ ശാ​സ്ത്ര-​സാ​​ങ്കേ​തി​ക സ്ഥാ​പ​ന​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ ടെ​ക്കി​ക​ളു​ടെ വോ​ട്ടു​ക​ളും ഇ​വി​ടെ പ്ര​ധാ​ന​മാ​ണ്. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ വി​ക​സ​നം ച​ർ​ച്ച​യാ​ക്കി എ​ൽഡിഎ​ഫും ബിജെ​പി​യും പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കു​മ്പോ​ൾ ഇ​രു​വ​രു​ടേ​യും ഒ​ത്തു​ക​ളി​യും അ​ഴി​മ​തി​യും ധൂ​ർ​ത്തും ച​ർ​ച്ച​യാ​ക്കു​ക​യാ​ണ്​ യുഡിഎ​ഫ്.

മു​ൻ എം​എ​ൽഎ​യെ​ന്ന നി​ല​യി​ലെ ത​ന്‍റെ പ​രി​ച​യം ​ശ​ര​ത്​​ച​ന്ദ്ര​പ്ര​സാ​ദും മ​ണ്ഡ​ല​ത്തി​ൽ മു​ത​ലാ​ക്കു​ന്നു​ണ്ട്. ശ​ബ​രി​മ​ല വി​ഷ​യം ഉ​ൾ​പ്പെ​ടെ ച​ർ​ച്ച​യാ​കു​മ്പോ​ൾ ന്യൂ​ന​പ​ക്ഷ മു​സ്​​ലിം വോ​ട്ടു​ക​ൾ സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന മ​ണ്ഡ​ല​ത്തി​ൽ ആ ​വോ​ട്ടു​ക​ൾ ആ​രെ തു​ണ​ക്കു​മെ​ന്ന​തും നി​ർ​ണാ​യ​ക​മാ​ണ്. മൂ​ന്ന്​ മു​ന്ന​ണി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്ന മ​ണ്ഡ​ല​ത്തി​ൽ അ​ടി​യൊ​ഴു​ക്കു​ക​ളും നി​ഷ്പ​ക്ഷ വോ​ട്ട​ർ​മാ​രും വി​ധി നി​ർ​ണ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+