പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്
സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്ന നേമത്ത് മൂന്ന് മുന്നണികൾക്കും ജീവന്മരണ പോരാട്ടമാണ്. മണ്ഡലം നിലനിർത്താൻ ഇടതുമുന്നണി സകല അടവും പയറ്റുന്നു. ബിജെപിക്ക് 2016ലെ വിജയത്തിന്റെ ആത്മവിശ്വാസം ഏറെയാണ്. മണ്ഡലം തിരിച്ചുപിടിക്കലാണ് യുഡിഎഫിന്റെ വെല്ലുവിളി. പ്രചാരണ രംഗത്ത് ഇതെല്ലാം പ്രകടമാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള പരസ്യ സംവാദ പോർവിളി, എസ്ഡിപിഐ സഹകരണത്തിന്റെ പേരിൽ സിപിഎമ്മിനെ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ, മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ റോഡ് ഷോ... ചുരുക്കി പറഞ്ഞാൽ ഒരു മുന്നണിയും ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ വിട്ടുകൊടുക്കുന്നില്ല. ഉള്ളിലിരുപ്പ് എന്താണെന്ന് നേമവും വിട്ടുപറയുന്നില്ല.
ആറ് കന്നിയങ്കക്കാർ; പുനലൂരിന് ഇനി പുതിയ മുഖം
ഒരു ഭാഗത്ത് ബിജെപി നിലകൊള്ളുന്നതിനാൽ ആരു മത്സരിച്ചാലും 'ഡീൽ’ ആരോപണങ്ങളുടെ പഴി കേൾക്കേണ്ടിവരുന്ന മണ്ഡലമാണ് നേമം. 2016ൽ കേരള ചരിത്രത്തിലാദ്യമായി ബിജെപി ജയിച്ചത് യുഡിഎഫ് ദുർബല സ്ഥാനാർഥിയെ നിർത്തി സഹായിച്ചതുകൊണ്ടാണെന്ന ആരോപണമായിരുന്നു എൽഡിഎഫിന്. 2021ൽ മണ്ഡലം പിടിച്ചെടുക്കാൻ കോൺഗ്രസ് നിയോഗിച്ച കെ. മുരളീധരൻ പിടിച്ച 36,524 വോട്ടുകളാണ് കുമ്മനം രാജശേഖരന്റെ വിജയത്തിന് തടയിട്ടതും വി.ശിവൻകുട്ടിയുടെ വിജയത്തിന് വഴിയൊരുക്കിയതുമെന്നത് വസ്തുതയാണ്. ഇത്തവണയും ശക്തനായ സ്ഥാനാർഥിയായ തിരുവനന്തപുരം കൗൺസിലർ കെ.എസ്. ശബരീനാഥനെ യുഡിഎഫ് രംഗത്തിറക്കിയിട്ടും കോൺഗ്രസ് മതേതര വോട്ടുകൾ ഭിന്നിപ്പിക്കുന്നുവെന്ന ആരോപണം സിപിഎം ഉന്നയിക്കുന്നുണ്ട്.

മണ്ഡലം തുടർച്ചയായി രണ്ടാം വട്ടവും നിലനിർത്താൻ ഇടതുമുന്നണി നിയോഗിച്ചത് വി.ശിവൻകുട്ടിയെയാണ്. കഴിഞ്ഞ വട്ടം കൈവിട്ടെങ്കിലും 2016ലെ താമരത്തിളക്കത്തിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തിറങ്ങിയിരിക്കുന്നത്. ഒരുകാലത്ത് തങ്ങളുടെ കൈവശമുണ്ടായിരുന്ന മണ്ഡലം നീണ്ട ഇടവേളക്ക് ശേഷം തിരികെ പിടിക്കുകയെന്ന ദൗത്യമാണ് കെ.എസ് ശബരിനാഥന്റേത്.
സംസ്ഥാന അധ്യക്ഷൻ മത്സരിക്കുന്നത് കൊണ്ട് തന്നെ ബിജെപിയുടെ സംഘടന സംവിധാനം മുഴുവൻ നേമത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. അതേസമയം, ഒ. രാജഗോപാലിനെയും കുമ്മനം രാജശേഖരനെയും പോലെ പ്രവർത്തകരുമായുള്ള വൈകാരിക ബന്ധം സ്ഥാപിക്കാൻ രാജീവ് ചന്ദ്രശേഖറിന് കഴിഞ്ഞിട്ടുമില്ല. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടുകണക്കിൽ ബിജെപിക്ക് നൽകിയ അതേ മേൽക്കൈ നിയമസഭ തെരഞ്ഞെടുപ്പിലും കിട്ടുന്നതിന് ഇതും ഒരു പ്രധാന ഘടകമാണ്. ബിജെപിക്കുള്ളിലെ പുത്തൻ ഗ്രൂപ് സമവാക്യങ്ങളുടെ പ്രതിഫലനങ്ങളും വിജയത്തെ നിശ്ചയിക്കുന്ന നിർണായക മാനദണ്ഡമാണ്.
'നേമം പോയാലും ചാത്തന്നൂർ നേടും'- 'ഡീൽ' മണക്കുന്ന ഇടതുകോട്ട
വികസനത്തുടർച്ചയും മണ്ഡലത്തിലെ താഴെത്തട്ടിലുള്ള സംഘടനാ സംവിധാനവുമാണ് ഇടത് മുന്നണിയുടെ കരുത്ത്. മന്ത്രിയെന്ന നിലയിലെ ശിവൻകുട്ടിയുടെ വിപുലമായ ബന്ധങ്ങളും തുണയാകുമെന്നാണ് ഇടത് ക്യാമ്പിന്റെ പ്രതീക്ഷ. ശബരീനാഥ് രംഗത്തെത്തിയതോടെ മത്സരം കടുത്തിട്ടുണ്ട്. 1957ൽ തുടങ്ങുന്ന നേമം മണ്ഡലത്തിന്റെ രാഷ്ട്രീയ പ്രയാണം പരിശോധിച്ചാൽ ചില അപ്രതീക്ഷിത ചുവടുമാറ്റങ്ങളും ഭാവപ്പകർച്ചകളും കാണാം. 2008ലെ മണ്ഡലപുനർനിർണയത്തിന് ശേഷവും ഇടതുചേർന്നും വലതുമാറിയുമൊക്കെ നേമം അടിയൊഴുക്ക് കാട്ടിയിട്ടുണ്ട്.
വിജയ കണക്കുകൂട്ടലുകൾ തെറ്റിച്ച രാഷ്ട്രീയ ചരിത്രമാണ് നേമത്തിന്റേത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ നേമത്ത് ബിജെപിക്കായിരുന്നു മേൽകൈ. എന്നാൽ 2021ലെ നിയമസഭയിൽ വി.ശിവൻകുട്ടിയാണ് മണ്ഡലം നേടിയത്. ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ നേമം ഉൾപ്പെടെ തിരുവനന്തപുരത്ത് തോൽവിയാണെങ്കിലും മണ്ഡലത്തിൽ ലീഡ് ബിജെപിക്കാണ്. ഒരേ സമയം ഈ കണക്കുകൾ മുന്നണികൾക്ക് സാധ്യതയും വെല്ലുവിളിയുമായി മാറുന്നു. സാമുദായിക സമവായങ്ങൾക്കൊപ്പം ന്യൂനപക്ഷ വോട്ടുകളും ഇവിടെ നിർണായകമാണ്. മണ്ഡലത്തിൽ വിജയസാധ്യതയുള്ള ബിജെപി ഇതര സ്ഥാനാർഥിക്ക് പിന്തുണയെന്ന ന്യൂനപക്ഷ കീഴ്വഴക്കം ഇക്കുറിയും മാറാനിടയില്ല.
-
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മാറി മാറി വീശുന്ന പാലക്കാടൻ കാറ്റ് ആര് ‘ഡീൽ’ ചെയ്യും? -
കോഴിക്കോടൻ പോരിൽ ചുവപ്പുകോട്ടയിളകുമോ? -
മുന്നണികളുടെ നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങൾ- വോട്ടര്മാര് കുറഞ്ഞത് 27, കൂടിയവ ഏഴ് -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
3,000 രൂപ പെൻഷനും വമ്പൻ വാഗ്ദാനങ്ങളുമായി മൂന്ന് മുന്നണികൾ; പ്രകടനപത്രികകൾ നേർക്കുനേർ! -
കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, ക്ഷേമ പെൻഷൻ 3000 ആയി ഉയർത്തും, 50 ശതമാനം സ്ത്രീകൾക്കും ജോലി -
1977 മുതലുള്ള ഗുരുവായൂർ എംഎൽഎമാരുടെ പേര് പ്രദർശിപ്പിച്ച് ഫ്ലക്സ്; ബി. ഗോപാലകൃഷ്ണൻ വീണ്ടും വിവാദത്തിൽ -
വോട്ട് ചെയ്യൂ, ഒരു രൂപയ്ക്ക് പുട്ടടിക്കൂ! വോട്ടർമാർക്ക് സപ്ലൈകോയുടെ വമ്പൻ ഓഫർ! -
പെൻഷൻ 3000, റബ്ബറിന് 300; വോട്ടർമാരെ കീഴടക്കാൻ യുഡിഎഫിന്റെ പ്രകടനപത്രിക പുറത്ത്!











Click it and Unblock the Notifications