'യു-ടേൺ തുടരുകയാണ് യുഡിഎഫ് സർക്കാർ, പുതിയ നിലപാടിനേയും അവർക്ക് ന്യായീകരിക്കാം'; എംബി രാജേഷ്

തിരുവനന്തപുരം: ലോക കേരള സഭയുമായി ബന്ധപ്പെട്ട വിഷയത്തിൽ യുഡിഎഫ് സർക്കാരിനെ പരിഹസിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ എംബി രാജേഷ്. നേരത്തെ എൽഡിഎഫ് സർക്കാർ തുടങ്ങിവച്ച ലോകകേരള സഭ ഇക്കുറിയും നടക്കുമെന്ന് വാർത്ത വരികയും അതിന് പിന്നാലെ മുഖ്യമന്ത്രി തന്നെ അത് നിഷേധിക്കുകയും ചെയ്‌തിരുന്നു. ഇതിലാണ് കടുത്ത ഭാഷയിൽ പരിഹാസവുമായി രാജേഷ് രംഗത്ത് വന്നിരിക്കുന്നത്.

യു-ടേൺ തുടരുകയാണ് യുഡിഎഫ് സർക്കാർ. മുമ്പ് എതിർത്തതെല്ലാം ഇപ്പോൾ അവർക്ക് സ്വീകാര്യമാകുന്നു. ഏറ്റവും ഒടുവിൽ ലോകകേരള സഭയിലാണ് യു-ടേൺ. ലോകകേരള സഭയെക്കുറിച്ച് നേരത്തെ പറയാത്ത അപവാദങ്ങളൊന്നും ഉണ്ടായിരുന്നില്ല. ധൂർത്തെന്നതായിരുന്നു ഏറ്റവും വലിയ ആരോപണം; എംബി രാജേഷ് പറയുന്നു.

mb rajesh

ഇപ്പോൾ ലോകകേരളസഭ തുടരാൻ തീരുമാനിച്ചു എന്ന് മാത്രമല്ല, ഈ വർഷത്തെ ചിലവുകൾക്കായി 2 കോടി രൂപ അനുവദിച്ചതായും ഭരണാനുമതി കൊടുത്തതായും മലയാള മനോരമ തന്നെ റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെ നാലുമാസത്തിനിടയിൽ എത്ര യു-ടേണുകളായി? ഇനി എത്ര യു-ടേണുകൾ കാണാനിരിക്കുന്നു?
കൂടുതലൊന്നും പറയാനില്ല; അദ്ദേഹം ഫേസ്‌ബുക്ക് പോസ്‌റ്റിൽ പറഞ്ഞു.

ഇനി ന്യായീകരിച്ചോളൂ. ഇപ്പോൾ മറ്റൊരു വാർത്ത വരുന്നു. ലോകകേരളസഭ തുടരില്ല എന്നാണത്. ലോക കേരളസഭ തുടരും എന്ന വാർത്തയിൽ സർക്കാരിനെ ന്യായീകരിച്ച് ഈ പോസ്‌റ്റിനടയിൽ രംഗത്ത് വന്നവർക്ക് ഉടൻ പുതിയ നിലപാടിനേയും ന്യായീകരിക്കാം. വേഗമാവട്ടെ!; അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് സൈബർ അനുകൂലികളെ കൂടി ലക്ഷ്യമിട്ടാണ് രാജേഷിന്റെ വാക്കുകൾ.

അതേസമയം, ലോകകേരള സഭ തുടരില്ലെന്നാണ് ഏറ്റവും ഒടുവിൽ മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. ലോക കേരളസഭ തുടരില്ലെന്നത് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനമാണ്. അതിലൊരു മാറ്റവുമില്ല. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടത്തിയത് പോലെ ലോക കേരളസഭ സംഘടിപ്പിക്കുന്നത് സർക്കാരിൻ്റെ പരിഗണനയിലില്ല. ലോക കേരളസഭയുടെ ആറാമത് എഡിഷന് സർക്കാർ ഒരു രൂപ പോലും വകയിരുത്തിയിട്ടുമില്ല; മുഖ്യമന്ത്രി പറഞ്ഞു.

ലോക കേരളസഭ സെക്രട്ടേറിയറ്റിന് നിലവിൽ ഓഫീസുണ്ട്. അവിടുത്തെ അഡ്‌മിനിസ്ട്രേറ്റീവ് എക്സ്പെൻസിനും നോർക്ക വഴി നടത്തുന്ന ബിസിനസ് ലീഡർഷിപ്പ് മീറ്റ് ഉൾപ്പെടെയുള്ള പരിപാടികൾക്ക് മാത്രമാണ് തുക അനുവദിച്ചിരിക്കുന്നത്. പ്രവാസി ക്ഷേമ പദ്ധതികൾ സർക്കാരിന്റെ പ്രഥമ പരിഗണനയിലുള്ള വിഷയമാണ്. അത്തരം നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കും കൂടിയാണ് തുക അനുവദിച്ചിരിക്കുന്നത്; മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma