Get Updates
Get notified of breaking news, exclusive insights, and must-see stories!

നൃത്ത രംഗം വൈറല്‍!! പിന്നാലെ ചെങ്കല്‍ചൂളയിലെ കുട്ടികള്‍ സിനിമയില്‍... 'നടിയെ തട്ടിക്കൊണ്ടുപോകും'

തിരുവനന്തപുരം: ചെങ്കല്‍ചൂളയിലെ കുട്ടികള്‍ക്ക് ഇനി ഭാഗ്യകാലമാണ്. അവരുടെ നൃത്ത വീഡിയോ കണ്ട എല്ലാവരും 'പയ്യന്‍മാര്‍ കൊള്ളാലോ' എന്ന് അഭിപ്രായപ്പെട്ടിരുന്നു. നടന്‍ സൂര്യയുടെ ജന്മദിന സമ്മാനമായിട്ടാണ് കുട്ടികള്‍ അയന്‍ സിനിമയിലെ പാട്ടും നൃത്തവും പുനരാവിഷ്‌കരിച്ചത്. തൊട്ടുപിന്നാലെ അഭിനന്ദന പ്രവാഹം. ഇപ്പോള്‍ അവരെ സിനിമയിലെടുക്കുകയും ചെയ്തിരിക്കുന്നു.

Recommended Video

cmsvideo
    Chenkalchoola boys to act in a malayalam movie

    ബിഗ് ബോസ് താരത്തിന് പ്രണയ സാഫല്യം; സ്‌നേകനും നടി കന്നികയും വിവാഹിതരായി, സാക്ഷിയായി കമല്‍ഹാസന്‍, ചിത്രങ്ങള്‍ കാണാം

    കുട്ടികള്‍ തയ്യാറാക്കിയ വീഡിയോ ഷെയര്‍ ചെയ്ത് നടന്‍ സൂര്യ അഭിനന്ദിക്കുകയും ചെയ്തിരുന്നു. സിനിമയിലെ കന്നി പ്രകടനത്തിന്റെ സന്തോഷത്തിലാണ് കുട്ടികള്‍. അവരുടെ പുതിയ വിശേഷങ്ങള്‍ ഇങ്ങനെ...

    1

    മലയാളത്തിലും തമിഴിലുമായി എത്തുന്ന പുതിയ ചിത്രത്തിലേക്കാണ് തിരുവനന്തപുരം ചെങ്കല്‍ചൂളയിലെ കുട്ടികളെ സെലക്ട് ചെയ്തിരിക്കുന്നത്. ഗിരീഷ് നെയ്യാര്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കണ്ണന്‍ താമരക്കുളമാണ്. വിരുന്ന് എന്നാണ് സിനിമയുടെ പേര്. പുതിയ സിനിമയില്‍ അവസരം ലഭിച്ച സന്തോഷത്തിലാണ് കുട്ടികള്‍.

    2

    കുട്ടിക്കാനത്ത് സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. പ്രമുഖ താരങ്ങളായ അര്‍ജുന്‍, നിക്കി ഗല്‍റാണി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണ് വിരുന്ന്. 11 കുട്ടികളെയാണ് സിനിമയിലേക്ക് തിരഞ്ഞെടുത്തത്. മൊബൈല്‍ ക്യാമറ ഉപയോഗിച്ച് ഇവര്‍ ചിത്രീകരിച്ച 'അയന്‍' സിനിമയിലെ നൃത്ത പുനരാവിഷ്‌കരണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

    3

    നായിക നിക്കി ഗല്‍റാണിയെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിലെ അംഗങ്ങളായിട്ടാണ് കുട്ടികളുടെ കന്നി പ്രകടനം. അജയ് വാസുദേവന്റെ നേതൃത്വത്തിലുള്ള സംഘാംഗങ്ങളായാണ് കുട്ടികള്‍ അഭിനയിച്ചത്. ഇവരെ സിനിമയില്‍ എടുക്കാനുണ്ടായ കാരണം കണ്ണന്‍ താരമക്കുളം സൂചിപ്പിച്ചു.

    4

    സിനിമയില്‍ അഭിനയിക്കുകയാണ് ഇനി അടുത്ത ലക്ഷ്യമെന്ന് കുട്ടികള്‍ നേരത്തെ പറഞ്ഞിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് അടുത്ത തന്റെ സിനിമയില്‍ കുട്ടികള്‍ക്ക് അവസരം നല്‍കാമെന്ന് കണ്ണന്‍ താമരക്കുളം തീരുമാനിച്ചത്. കുട്ടികള്‍ റെഡിയാകുകയും ചെയ്തു. കുട്ടികള്‍ പങ്കുവച്ച വീഡിയോ എഡിറ്റ് ചെയ്തത് അബിന്‍ ആണ്. വിരുന്നിലെ എഡിറ്ററുടെ സഹായിയായി അബിന്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്.

    5

    നടി നിക്കി ഗല്‍റാണി കുട്ടികള്‍ക്കൊപ്പം സിനിമാ സെറ്റില്‍ ചുവടുവച്ചു. നൃത്ത വീഡിയോ കണ്ടതോടെയാണ് അസാമാന്യ കഴിവുള്ള കുട്ടികള്‍ക്കൊപ്പം ചുവടുവയ്ക്കാന്‍ നടി തീരുമാനിച്ചത്. വളരെ സന്തോഷത്തിലാണ് കുട്ടികള്‍. അയന്‍ നൃത്ത വീഡിയോ പുനരാവിഷ്‌കരണം അവരുടെ ജീവിതം തന്നെ മാറ്റി മറിച്ചിരിക്കുകയാണിപ്പോള്‍.

    6

    നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ അഡ്വ. ഗിരീഷ് നെയ്യാര്‍, എന്‍എ ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് വിരുന്ന് നിര്‍മിക്കുന്നത്. മലയാളത്തിലും തമിഴിലുമായിട്ടാണ് സിനിമ വരുന്നത്. മുകേഷ്, ഗിരിരീഷ് നെയ്യാര്‍, ബൈജു സന്തോഷ്, അജു വര്‍ഗീസ്, ആശ ശരത്ത്, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി, സുധീര്‍ തുടങ്ങി നിരവധി താരങ്ങള്‍ അണി നിരക്കുന്ന സിനിമയാണ് വിരുന്ന്.

    7

    സൂര്യയുടെ അയന്‍ ചിത്രത്തിലെ ഗാനത്തിനൊത്ത് നൃത്തം പുനരാവിഷ്‌കരിച്ച കുട്ടികള്‍ മൊബൈല്‍ ക്യാമറയിലാണ് ഷൂട്ട് ചെയ്തിരുന്നത്. ശേഷം എഡിറ്റ് ചെയ്ത് യുട്യൂബില്‍ പങ്കുവച്ചു. നിമിഷങ്ങള്‍ക്കകം വൈറലായി. പിന്നാലെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ച നടന്‍ സൂര്യ കുട്ടികളോടുള്ള സ്‌നേഹം അറിയിച്ചു. ശേഷം ശബ്ദ സന്ദേശവും അയച്ച് കുട്ടികളെ അഭിനന്ദിച്ചു. ഇതോടെയാണ് കുട്ടികള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+