കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാളയാർ പെൺകുട്ടികളുടെ അമ്മയും മധുവിന്റെ അമ്മയും അമിത് ഷായെ കാണും; ആവശ്യം ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: വാളയാർ പെൺകുട്ടികളുടെ അമ്മയും, മധുവിന്റെ അമ്മയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണും. കേസുകളിൽ കേന്ദ്രസഹായം വേണമെന്നാവശ്യപ്പെട്ടാണ് ഇരുവരും കേരളത്തിലെത്തിയ കേന്ദ്രമന്ത്രിയെ കാണുന്നത്. വാളയാർ കേസ് അന്വേഷണത്തിന് കേരളത്തിന് പുറത്തുള്ള സിബിഐ സംഘം വേണമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെടും.

തങ്ങൾക്ക് മാത്രമായി ഒരു അഭിഭാഷകൻ വേണമെന്നും ആവശ്യമുണ്ട്. ഇനിയൊരു കുടുംബവും ഇങ്ങനെ തെരുവിൽ അലയാൻ പാടില്ല. കേന്ദ്രമന്ത്രിയിൽ നിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞു.

amit shah

കേന്ദ്ര സഹായം വേണമെന്നാണ് മധുവിന്റെ അമ്മയുടെ ആവശ്യം. കേസിൽ സാക്ഷികൾ കൂറുമാറുന്ന സാഹചര്യമുണ്ടെന്നും ആഭ്യന്തരമന്ത്രിയെ അറിയിക്കുമെന്നും തിരുവനന്തപുരത്തെത്തിയ മധുവിന്റെ അമ്മ പറഞ്ഞു. ഇന്നലെ ആയിരുന്നു അമിത് ഷാ കേരളത്തിലെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അമിത് ഷാക്ക് ബിജെപി പ്രവർത്തകർ സ്വീകരണം നൽകി.

'അന്ന് അദ്ദേഹമെന്റെ നമ്പര്‍ തപ്പിയെടുത്ത് വിളിച്ചു, ധൈര്യമായിരിക്കാന്‍ പറഞ്ഞു': അശ്വതി ശ്രീകാന്ത്'അന്ന് അദ്ദേഹമെന്റെ നമ്പര്‍ തപ്പിയെടുത്ത് വിളിച്ചു, ധൈര്യമായിരിക്കാന്‍ പറഞ്ഞു': അശ്വതി ശ്രീകാന്ത്

കോവളം ലീല റാവിസ് ഹോട്ടലിലെത്തിയ അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചു. വൈകിട്ടു മൂന്ന് മണിക്ക് കഴക്കൂട്ടത്ത് വച്ച് നടക്കുന്ന പട്ടികജാതി സംഗമത്തിലും അദ്ദേഹം പങ്കെടുക്കും. തുടർന്ന് വൈകിട്ടോടെ ഡൽഹിയിലേക്ക് മടങ്ങും. നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാർ ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുക്കില്ല.

ഒരു ദിവസം എത്ര മുട്ട കഴിക്കാം? ഈ കണക്ക് വിട്ടു കഴിക്കല്ലേ കളിമാറും

നെഹ്റു ട്രോഫി വള്ളംകളിയുടെ മുഖ്യാതിഥിയായി വരാനുള്ള സംസ്ഥാന സർക്കാരിന്റെ ക്ഷണമാണ് ആഭ്യന്തരമന്ത്രി അമിത് ഷാ നിരസിച്ചത്. ഔദ്യോഗിക തിരക്കുകൾ കാരണമാണ് പങ്കെടുക്കാത്തതെന്നാണ് വിശദീകരണം.

കയ്യില്‍ മുല്ലപ്പൂ..പക്ഷേ ചുണ്ടിലെ ചിരിയെവിടെ; ക്വീന്‍ ഓഫ് ആറ്റിറ്റിയൂഡ്!!മഡോണയുടെ ചിത്രങ്ങള്‍ വൈറല്‍

ഓണാഘോഷങ്ങളിൽ പങ്കെടുക്കാനും അഭ്യർഥിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് ആഗസ്റ്റ് 23ന് കത്തയച്ചിരുന്നു. ഈക്ഷണം വലിയ വിമർശനത്തിന് ഇടവെക്കുകയും പ്രതിപക്ഷ‌മടക്കം ശക്തമായ പ്രതിഷേധമുയർത്തുകയും ചെയ്തിരുന്നു. കോവിഡിനെ തുടർന്ന് 2020ലും 2021ലും നെഹ്‌റു ട്രോഫി വള്ളംകളി നടന്നിരുന്നില്ല.

English summary
The Walayar girls' mother and Madhu's mother will meet Amit Shah to seek Central Assistance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X