പോലീസുകാരന്റെ വീട്ടില്‍ നിന്ന് 25 പവനും 5000 രൂപയും മോഷണം പോയി
പേരാമ്പ്ര: എന്തായാലും മോഷ്ടിക്കുകയല്ലേ, എന്നാല്‍ മോഷണത്തിൽ ഒരു വ്യത്യസ്തത ഇരിക്കട്ടെ എന്നു കരുതി. അതുകൊണ്ട് കള്ളന്‍ ഒരു പൊലീസുകാരന്റെ വീട്ടില്‍ത്തന്നെ കയറി മോഷണം നടത്തി. അത്യാവശ്യം വലിയ മോഷണം തന്നെ. 25 പവനും 5000 രൂപയും. ബാലുശേരി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറായ മുണ്ടോളി വിജയന്റെ കായണ്ണയിലെ വീട്ടിലാണ് മോഷണം നടന്നത്. കുടുംബം ബന്ധുവീട്ടില്‍ വിവാഹത്തിനു പോയ സമയത്തായിരുന്നു സംഭവം. മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്നായിരുന്നു മോഷണം.

വീടിന്റെ പൂട്ട് തകര്‍ത്ത നിലയില്‍
അലമാരയിലുണ്ടായിരുന്ന തുണികളും മറ്റും വാരിവലിച്ചിട്ട നിലയിലാണ്. പിന്‍വശത്തെ വാതില്‍ തുറന്നിട്ടിട്ടുണ്ട്. രാത്രി 12 മണിയോടെ കുടുംബം തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. കൊടുവാളും കൈയുറകളും സഞ്ചിയില്‍ മുറ്റത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പ്ര പൊലീസും ഡോഗ് സ്‌ക്വാഡും വിരലയടാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.












Click it and Unblock the Notifications