• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കാസർകോട് ഹോട്ടല്‍ ഉടമയുടെ പുലിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് 2.60 ലക്ഷം രൂപ കവര്‍ന്നു

  • By desk

കാസര്‍കോട്: ഹോട്ടലുടമയും കുടുംബവും താമസിക്കുന്ന പുലിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ കവര്‍ച്ച. 2,60,000 രൂപയും ബാങ്ക് രേഖകളും എടിഎം കാര്‍ഡും കവര്‍ന്നു. നഗരത്തിലെ മെട്രോ ഹോട്ടല്‍ ഉടമ കോഴിക്കോട് സ്വദേശി ബാവയും മകന്‍ ജംഷീറും കുടുംബവും താമസിക്കുന്ന പുലിക്കുന്നിലെ സെറീന അപ്പാര്‍ട്ട്‌മെന്റിലാണ് കവര്‍ച്ച നടന്നത്. ബന്ധുവിന്റെ കല്ല്യാണത്തിന് ബാവയും മകനും കുടുംബവും കോഴിക്കോട് പന്തീരംകാവിലേക്ക് പോയതായിരുന്നു. ഇന്നലെ രാത്രിയാണ് കവര്‍ച്ച നടന്നതെന്ന് കരുതുന്നു. ഇരുനില ക്വാര്‍ട്ടേഴ്‌സിലെ താഴത്തെ നിലയിലാണ് ഇവര്‍ താമസിച്ചിരുന്നത്. ക്വാര്‍ട്ടേഴ്‌സിന്റെ മുന്‍വശത്തെ പൂട്ട് പൊളിച്ച് അകത്ത് കടന്നാണ് കവര്‍ച്ച.

മേശവലിപ്പില്‍ ഒരു ബാഗില്‍ പണവും മറ്റൊരു ബാഗില്‍ ബാങ്ക് രേഖകളും എടിഎം കാര്‍ഡുകളുമടക്കം സൂക്ഷിച്ചു വെച്ചതായിരുന്നു. മാസാവസാനമായതിനാല്‍ ജീവനക്കാര്‍ക്ക് കൊടുക്കാനുള്ള ശമ്പളത്തുകയും ഹോട്ടലിന്റെ വാടകയുമായിരുന്നു ബാഗില്‍. വീട്ടില്‍ മുളക് പൊടി വിതറിയ നിലയിലും കണ്ടെത്തി. അയല്‍വാസികളാണ് വീടിന്റെ പൂട്ട് പൊളിച്ച നിലയില്‍ ആദ്യം കണ്ടത്. ഇവര്‍ വീട്ടുടമയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബാവ ടൗണ്‍ പൊലീസില്‍ പരാതി നല്‍കി. ടൗണ്‍ എസ്ഐ അജിത്കുമാര്‍, പ്രൊബേഷണല്‍ എസ്ഐ റൗഫ്, എഎസ്ഐ ജോണി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം ക്വാര്‍ട്ടേഴ്‌സിലെത്തി പരിശോധന നടത്തി. പൊലീസ് നായ മണം പിടിച്ച് റോഡ് വരെ ഓടിയെങ്കിലും കവര്‍ച്ചാ സംഘത്തെ കുറിച്ച് പൊലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ല. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.

ദുബായില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ചെലവ് കൂടും

English summary
Theft in hotel owners quarters;2.6 lakh stolen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more