കാസർകോട് വീട്ടില്‍ നിന്ന് 35 പവനും 35,000 രൂപയും കവര്‍ന്ന സംഭവം; മോഷ്ടാക്കളുടെ വിരലടയാളം ലഭിച്ചു
കുമ്പള: കുംബളയിലെ വീട്ടില്‍ നിന്ന് 35 പവന് സ്വര്‍ണവും 35,000 രൂപയും കവര്‍ച്ച ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി കുമ്പള കളത്തൂര്‍ പള്ളത്തിന് സമീപത്തെ അബ്ദുല്‍ ലത്വീഫിന്റെ വീട് കുത്തിത്തുറന്നാണ് സ്വര്‍ണവും പണവും കൊള്ളയടിച്ചത്. കുടുംബം വീടുപൂട്ടി കളത്തൂര്‍ ജുമാമസ്ജിദില്‍ നടക്കുന്ന സ്വലാത്ത് വാര്‍ഷികത്തിന്റെ ഭാഗമായുള്ള മതപ്രഭാഷണം കേള്‍ക്കാന്‍ പോയതായിരുന്നു. മതപ്രഭാഷണം കഴിഞ്ഞ് അര്‍ദ്ധരാത്രിക്കു ശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വീടിന് പിറകു വശത്തെ വാതില്‍ കുത്തിപ്പൊളിച്ചതായി കണ്ടത്.
തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ സ്വര്‍ണാഭരണവും പണവും കവര്‍ച്ച ചെയ്യപ്പെട്ടതായി കണ്ടെത്തി. കിടപ്പുമുറിയില്‍ തുണിയിടുന്ന ബക്കറ്റില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പണവുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. അബ്ദുല്‍ ലത്വീഫ് ദുബൈയിലാണ്. ഭാര്യ താഹിറയും മക്കളായ തൗഫീറയും തഫ്സീലയുമാണ് വീട്ടില്‍ താമസിക്കുന്നത്. പിന്‍വശത്തെ ചെറിയ ഗേറ്റ് കടന്ന് അടുക്കള വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നത്.

കിടപ്പുമുറിയുടെ അലമാരയുടെ താക്കോല്‍ അതില്തന്നെയുണ്ടായിരുന്നതിനാല് സ്വര്‍ണം അലമാരയിലുണ്ടാകുമെന്നാണ് മോഷ്ടാക്കള്‍ ആദ്യം കരുതിയത്. ഇതേ തുടര്‍ന്ന് അലമാര തുറന്ന മോഷ്ടാക്കള്‍ അതിനകത്തുണ്ടായിരുന്ന വസ്ത്രങ്ങള്‍ വലിച്ച് പുറത്തിട്ട് തിരഞ്ഞെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതോടെ മുറിയുടെ മൂലയില്‍ ബക്കറ്റില്‍ സൂക്ഷിച്ചിരുന്ന തുണിയും പുറത്തിട്ടതോടെ 35 പവന് സ്വര്‍ണവും 35,000 രൂപയും മോഷ്ടാക്കള്‍ക്ക് ലഭിക്കുകയായിരുന്നു. അതേസമയം വീട്ടിനകത്തുണ്ടായിരുന്ന എട്ടു പവന്റെ സ്വര്‍ണനാണയങ്ങള്‍ മോഷണം പോയില്ല.

അതിനിടെ കവര്‍ച്ചക്കാരുടേതെന്ന് സംശയിക്കുന്ന അഞ്ച് വിരലടയാളങ്ങള്‍ പോലീസിന് ലഭിച്ചു. കാസര്‍കോട്ട് നിന്നെത്തിയ വിരലടയാള വിദഗ്ദ്ധരാണ് പരിശോധന നടത്തിയത്. ഡോഗ് സ്ക്വാഡും എത്തിയിരുന്നു. റൂണി എന്ന പോലീസ് നായ വീട്ടിന് പരിസരങ്ങളിലും മണം പിടിച്ചോടി. കവര്‍ച്ച നടന്ന വീടിന് തൊട്ടുപിറകിലുള്ള നാലു വീടുകളുടേയും സമീപത്തു കൂടി നടന്ന് പോലീസ് നായ തിരിച്ചെത്തുകയായിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
യുദ്ധം തുടങ്ങിയതിന് ശേഷം പൊന്നിന് കുറഞ്ഞത് 27000 രൂപ! ഇടിഞ്ഞത് 18%, കാരണമിത് -
ഒറ്റയടിക്ക് കുറഞ്ഞത് 15 ദിര്‍ഹം; ദുബായില്‍ 500 ദിര്‍ഹത്തില്‍ നിന്ന് താഴേക്ക് വീണ് സ്വര്‍ണവില -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
ഗ്രാമിന് 1000 രൂപ ഇനിയും കുറഞ്ഞേക്കാം... വെള്ളി വില പകുതിയാകും? ഈ ആഴ്ച സംഭവിക്കാന്‍ പോകുന്നത് -
13000 രൂപ ഇടിഞ്ഞ് വെള്ളി... നാല് ലക്ഷത്തില്‍ നിന്ന് 2 ലക്ഷത്തിലേക്ക് വീണു; സ്വര്‍ണവും താഴേക്ക് -
ഇന്ത്യയിലെ വീടുകളിലെ സ്വര്‍ണത്തിന്റെ മൂല്യം 5 ട്രില്യണ്‍ ഡോളറായി! ജിഡിപിയുടെ 125%












Click it and Unblock the Notifications