'ഗീതയിലും ജിഹാദുണ്ട്'; കൃഷ്ണൻ അർജുനന് പകർന്നത് ജിഹാദ് പാഠമെന്ന് ശിവരാജ് പാട്ടീല്‍, ബിജെപി പ്രതിഷേധം
ദില്ലി: ജിഹാദ് സംബന്ധിച്ച് മുതിർന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ നടത്തിയ പരാമർശം വിവാദത്തില്‍. ജിഹാദ് എന്ന ആശയം ഗീതയിൽ പരാമർശിച്ചിട്ടുണ്ടെന്നായിരുന്നു വ്യാഴാഴ്ച ഡൽഹിയിൽ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് ശിവരാജ് പാട്ടീല്‍ അഭിപ്രായപ്പെട്ടത്.
മഹാഭാരത യുദ്ധത്തിൽ ഭഗവാൻ കൃഷ്ണൻ അർജുനന് ജിഹാദിനെക്കുറിച്ചുള്ള പാഠങ്ങൾ നൽകിയെന്നായിരുന്നു പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ പരാമർശം. ഇതിനെതിരെ ബി ജെ പി ഉള്‍പ്പടേയുള്ള കക്ഷികള്‍ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തുകയായിരുന്നു.

"ഇസ്‌ലാമിലെ ജിഹാദിനെക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. എത്ര ശ്രമിച്ചിട്ടും ആർക്കെങ്കിലും ശുദ്ധമായ ആശയം മനസ്സിലായില്ലെങ്കിൽ, അധികാരം ഉപയോഗിക്കാം. അത് ഖുർആനിലും ഗീതയിലും പരാമർശിച്ചിട്ടുണ്ട്"- എന്നായിരുന്നു കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മൊഹ്‌സിന കിദ്‌വായിയുടെ ജീവചരിത്രം പ്രകാശനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കവെ പാട്ടീൽ അഭിപ്രായപ്പെട്ടത്.

"മഹാഭാരതത്തിലെ ഗീതയുടെ ഒരു ഭാഗത്ത് ശ്രീകൃഷ്ണൻ അർജുനന് ജിഹാദിന്റെ പാഠങ്ങൾ നൽകി," അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതാക്കളായ ശശി തരൂർ, ദിഗ്വിജയ് സിംഗ്, ഫാറൂഖ് അബ്ദുള്ള, സുശീൽ കുമാർ ഷിൻഡെ എന്നിവരും പങ്കെടുത്ത ചടങ്ങിലായിരുന്നു ശിവരാജ് പാട്ടീലിന്റെ അഭിപ്രായ പ്രകടനം.

പാട്ടീലിന്റെ ജിഹാദ് പരാമർശങ്ങളോട് ശക്തമായി പ്രതികരിച്ചുകൊണ്ട് ബി ജെ പി രംഗത്ത് എത്തി. കോൺഗ്രസ് "ഹിന്ദു വിദ്വേഷം" പ്രചരിപ്പിക്കുകയും ഭഗവാൻ രാമന്റെ അസ്തിത്വത്തെ എതിർക്കുകയും ചെയ്യുന്നുവെന്നാണ് ബി ജെ പി ആരോപിക്കുന്നു. എ എ പിയുടെ ഗോപാൽ ഇറ്റാലിയയ്ക്കും രാജേന്ദ്ര പാലിനും ശേഷം ഹിന്ദു വിദ്വേഷത്തിലും വോട്ടുബാങ്ക് രാഷ്ട്രീയത്തിലും നേട്ടമുണ്ടാക്കാന്‍ വേണ്ടിയാണ്, അർജുനനെ ജിഹാദ് പഠിപ്പിച്ചത് ശ്രീകൃഷ്ണനാണെന്ന് കോൺഗ്രസിന്റെ ശിവരാജ് പാട്ടീൽ പറഞ്ഞതെന്നായിരുന്നു ബി ജെ പി വക്താവ് വക്താവ് ഷെഹ്‌സാദ് ജയ് ഹിന്ദ് ട്വീറ്റ് ചെയ്തത്.

"രാഹുൽ ഗാന്ധിയും ഹിന്ദുത്വയെപ്പറ്റി സമാനമായ പരമാർശം നടത്തിയിട്ടുണ്ട്. ലഷ്‌ക്കർ ഭീകരവാദി സംഘടന ഹിന്ദു ഗ്രൂപ്പുകളേക്കാൾ അപകടകാരികളല്ലെന്ന് പറഞ്ഞു. 26/11 സംഭവത്തില്‍ ദിഗ് വിജയ് സിങ്ങും ഹിന്ദുക്കളെ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ ഹിന്ദു വിദ്വേഷം ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുമ്പ് വോട്ട് ബാങ്ക് ധ്രുവീകരിക്കാനുള്ള ബോധപൂർവമായ തന്ത്രമാണ്''- എന്നും ബി ജെ പി വക്താവ് കൂട്ടിച്ചേർത്തു.

ശിവരാജ് പാട്ടീൽ 2004 മുതൽ 2008 വരെ ഒന്നാം യു പി എ സർക്കാറിന്റെ കാലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രിയും 1991 മുതൽ 1996 വരെ ലോക്‌സഭയുടെ പത്താം സ്പീക്കറുമായിരുന്നു. പഞ്ചാബ് സംസ്ഥാനത്തിന്റെ ഗവർണറും 2010 മുതൽ 2015 വരെ ചണ്ഡീഗഡ് കേന്ദ്രഭരണ പ്രദേശത്തിന്റെ ഭരണാധികാരിയും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്
-
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
'ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞു';കോണ്‍ഗ്രസിനെതിരെ അഖിൽ മാരാർ











Click it and Unblock the Notifications