'കേരളത്തിന് ക്ഷീണം വന്നാലേ മലയാള മാധ്യമങ്ങളിൽ വാർത്തയുള്ളൂ..'; വിമർശനവുമായി മന്ത്രി എംബി രാജേഷ്
തിരുവനന്തപുരം: കേരളത്തിലെ മാധ്യമങ്ങൾക്ക് എതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എംബി രാജേഷ്. കേരളത്തിന് ക്ഷീണം വന്നാലേ മലയാള മാധ്യമങ്ങളിൽ വാർത്തയുള്ളൂ എന്നും നല്ല കാര്യം വന്നാൽ അത് വാർത്ത അല്ലാതാകുന്നുവെന്നുമാണ് മന്ത്രിയുടെ വിമർശനം. കേരളത്തിന്റെ മുന്നേറ്റത്തെ കുറിച്ച് അറിയണമെങ്കിൽ ഇംഗ്ലീഷ് പത്രം വായിക്കണമെന്നതാണ് സ്ഥിതിയെന്നും മന്ത്രി ആരോപിച്ചു.
മലയാള മാധ്യമങ്ങൾ 91,000 കോടിയുടെ നിക്ഷേപം വാർത്ത തഴഞ്ഞു. തമിഴ്‌നാട്ടിൽ ഒരു ലക്ഷം കോടിയുടെ നിക്ഷേപം വരുമെന്ന വാർത്ത ഒന്നാം പേജിലാണ് വരുന്നത്. എന്നാൽ 91,000 കോടി കേരളത്തിൽ നിക്ഷേപം വന്നുവെന്ന എക്സ്പോർട്ട് കൗൺസിൽ വാർത്ത ചരമ വാർത്താക്കൊപ്പമാണ് ഉണ്ടായിരുന്നത്. കേരളത്തെ കുറിച്ച് ഒരു തെറ്റായ ആഖ്യാനം സൃഷ്‌ടിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, കഴിഞ്ഞയാഴ്‌ചയാണ് എംഎസ്എംഇ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇതാണ് മന്ത്രി ചൂണ്ടിക്കാട്ടിയത്. കേരളം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 91,575 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ പുതുതായി ആകര്‍ഷിച്ചുവെന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. 2018 മുതല്‍ 2023 വരെയുള്ള കാലയളവില്‍ മാത്രം 33,815 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.
കൂടാതെ ഇക്കാലയളവിൽ അഞ്ച് ലക്ഷം പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ ലഭ്യമാക്കിയെന്നും കോണ്‍ഫഡറേഷന്‍ ഓഫ് ഓര്‍ഗാനിക് ഫുഡ് പ്രൊഡ്യൂസേഴ്‌സ് ആന്റ് മാര്‍ക്കറ്റിങ്ങ് ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ പഠനത്തിൽ പറയുന്നു. 'കേരള നിക്ഷേപം-വളര്‍ച്ച, വികസനം 2018 മുതല്‍ 23 വരെ' എന്ന പേരിലായിരുന്നു പഠനം.
കഴിഞ്ഞ വര്‍ഷം കേരളം കൈവരിച്ച മാനുഫാക്ചറിങ്ങ് മേഖലയിലെ വളര്‍ച്ചയെ റിപ്പോർട്ട് പ്രശംസിക്കുന്നുണ്ട്. 18.9 ശതമാനം വളര്‍ച്ചയോടെ ദേശീയ ശരാശരിക്ക് മുകളില്‍ കേരളം നേട്ടം കൈവരിച്ചത് ശ്രദ്ധേയമാണെന്ന് ചൂണ്ടിക്കാട്ടുന്നതിനൊപ്പം, 2021-22ല്‍ കേരളത്തിലുണ്ടായ വ്യവസായ വളര്‍ച്ച നിരക്ക് 17.3 ശതമാനമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2018-19 മുതല്‍ 2022-23 വരെയുള്ള കാലയളവില്‍ പുനരുജ്ജീവിപ്പിച്ചത് 12,440 കോടി രൂപയോളം മതിക്കുന്ന നിക്ഷേപ പദ്ധതികളാണ്. വിവിധ വകുപ്പുകളുടെ അനുമതികളും ക്ലിയറന്‍സുകളും മറ്റും കിട്ടാതെ കെട്ടിക്കിടക്കുന്ന പദ്ധതികള്‍ പുനരുജ്ജീവിപ്പിച്ച് അതിവേഗം യാഥാര്‍ത്ഥ്യമാക്കാന്‍ കേരളം ഉന്നതാധികാര സമിതി രൂപീകരിക്കണമെന്നാണ് റിപ്പോർട്ട് പ്രകാശനം ചെയ്യവേ എംഎസ്എംഇ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ ചെയർമാൻ ഡോ. ഡിഎസ് റാവത്ത് ആവശ്യപ്പെട്ടത്.












Click it and Unblock the Notifications