കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ പാര്‍ട്ടിയില്‍ ജനാധിപത്യമില്ല... സിസിയില്‍ വിഎസ്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ വിഎസ് അച്യുതാനന്ദന്‍ കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ പൊട്ടിത്തെറിച്ചു. കേരളത്തിലെ പാര്‍ട്ടിയില്‍ ജനാധിപത്യമില്ലെന്ന് വിഎസ് അച്യുതാനന്ദന്‍ ആഞ്ഞടിച്ചു.

പാര്‍ട്ടി സംസ്ഥാന സമ്മേളനം തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ് തനിക്കെതിരെ പ്രമേയം പസാക്കി അത് പരസ്യപ്പെടുത്തിയതാണ് വിഎസിനെ ചൊടിപ്പിച്ചത്. പിന്നീട് വിഎസ് സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയി.

VS Achuthanandan

ഇതിന് ശേഷം ഒരു പാര്‍ട്ടി വേദിയില്‍ വിഎസ് സംസാരിക്കുന്നത് ആദ്യമായിട്ടാണ്. തനിക്കെതിരെ ഉണ്ടായ പാര്‍ട്ടി നടപടി ഏകപക്ഷീയമാണെന്നും പ്രമേയം പിന്‍വലിക്കണം എന്നും വിഎസ് കേന്ദ്ര കമ്മിറ്റിയില്‍ ആവശ്യപ്പെട്ടു.

പാര്‍ട്ടി വിരുദ്ധ നിലപാടിലേക്ക് വിഎസ് അച്യുതാനന്ദന്‍ തരംതാഴ്ന്നിരിക്കുന്നു എന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ച പ്രമേയത്തില്‍ കുറ്റപ്പെടുത്തിയിരുന്നത്. പാര്‍ട്ടി വിരുദ്ധ മനോഭാവമുള്ള ആള്‍ എങ്ങനെ സമ്മേളനത്തില്‍ പങ്കെടുക്കും എന്ന് ചോദിച്ചാണ് വിഎസ് മടങ്ങിയത്.

എന്നാല്‍ പ്രമേയം പിന്‍വലിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് ഇപ്പോഴും താത്പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ എന്ത് തീരുമാനം എടുക്കും എന്നതായിരിക്കും ഇതില്‍ നിര്‍ണായകം. നേതൃത്വം ആവശ്യപ്പെട്ടിട്ടും സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തില്‍ വിഎസ് പങ്കെടുക്കാതിരുന്നതിനെ കടുത്ത അച്ചടക്ക ലംഘനമായിട്ടാണ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്.

English summary
There is no democracy in Kerala CPM: VS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X