കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഓണ്‍ലൈന്‍ വഴി മദ്യം എത്തിക്കുന്നത് തീരുമാനിച്ചിട്ടില്ല; ഡീഅഡിക്ഷന്‍ സെന്ററുകള്‍ തുടങ്ങും'

  • By Anupama
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്താകമാനം കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബീവറേജ് ഔട്ട്‌ലെറ്റുകള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ബാര്‍ കൗണ്ടറുകള്‍ വഴി മദ്യം ലഭ്യമാക്കാനുള്ള ആലോചനകള്‍ നടത്തുമെന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലുണ്ടായിരുന്നു. അതേസമയം ഓണ്‍ലൈന്‍ വഴി മദ്യം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു. നിലവിലെ സാഹചര്യം തുടരുമെന്നും ഓണ്‍ലൈന്‍ വഴി മദ്യം ലഭ്യമാക്കണോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യമനുസരിച്ച് ഇത് സംബന്ധിച്ച് തീരുമാനമുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.

മദ്യം ഉപയോഗത്തില്‍ നിന്നും കഴിയുന്നത്ര ജനങ്ങളെ പിന്തിരിപ്പിക്കുകയാണ് വേണ്ടതെന്നും അതിനായി ആവശ്യാനുസരണം ഡീ അഡിക്ഷന്‍ സെന്ററുകളടക്കം വര്‍ധിപ്പിക്കുമെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. മദ്യ വില്‍പ്പന ശാലകള്‍ അടച്ച പശ്ചാത്തലത്തില്‍ അനധികൃത, വ്യാജ മദ്യ വില്‍പ്പന അവസാനിപ്പിക്കുമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.

tp ramakrishnan

സംസ്ഥാനത്ത് ബുധനാഴ്ച്ചയായിരുന്നു ബിവറേജ് ഔട്ടലെറ്റുകള്‍ പൂട്ടിയത്. 598 ബാറുകള്‍, 265 ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യശാലകള്‍, കണ്‍സ്യൂമര്‍ ഫെഡിന് കീഴിലെ 39 ഔട്ട്ലെറ്റുകള്‍, 358 ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, 42 ക്ലബുകള്‍ എന്നിവയാണ് പുതിയ തീരുമാനത്തിലൂടെ അടച്ചിട്ടത്.

ചൊവ്വാഴ്ച്ച അഞ്ച് മണി വരെയായിരുന്നു ബീവറേജ് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിച്ചത്. ഇതിന് മുമ്പ് തന്നെ ബീവറേജ് ഔട്ട്‌ലെറ്റുകളുടെ പ്രവത്തനസമയം പുനഃക്രമീകരിച്ചിരുന്നു. കേരളത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുടെ ഭാഗമായാണ് പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തുന്നത്. ഇനി മുതല്‍ ഒരു പുതിയ അറിയിപ്പ് ഉണ്ടാവുന്നത് വരെ രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് മണിവരെ മാത്രമായിരിക്കും മദ്യവില്‍പ്പന. എന്നാല്‍ സംസ്ഥാനത്ത് കൊറോണക്കെതിരായ പ്രതിരോധ നടപടികള്‍ ശക്തമാക്കിയതോടെ ബീവറേജസുകളും അടച്ചിടുകയായിരുന്നു.

്‌നേരത്തെ ഓണ്‍ലൈന്‍ മദ്യ വില്‍പ്പന ആരംഭിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. കേരളത്തില്‍ കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈനായി മദ്യം വീട്ടിലെത്തിക്കണമെന്നായിരുന്നാവശ്യപ്പെട്ടായിരുന്നു ഹരജി. എന്നാല്‍ ഹൈക്കോടതി ഇയാളോട് പിഴയൊടുക്കാന്‍ നിര്‍ദേശിച്ചിരിക്കുകയായിരുന്നു. പൗരധര്‍മ്മത്തിന്റെ അടിസ്ഥാനം എന്താണെന്ന്് പോലും ചിലര്‍ക്ക് മനസിലാവുന്നില്ലെന്നും അത് വേദനാ ജനകമാണെന്നും കോടതി വിലയിരുത്തുകയും ചെയ്തു.

Recommended Video

cmsvideo
All you need to know about lock down | Oneindia Malayalam

ഇത്തരക്കാര്‍ കോടതിയെ പരിഹസിക്കുകയാണെന്നായിരുന്നു ഹരജി പരിഗണിക്കവേ ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ പ്രതികരണം. ഹരജി തള്ളിയ കോടതി ജ്യോതിഷിനോട് അമ്പതിനായിരം രൂപ പിഴയൊടുക്കാനാണ് ആവശ്യപ്പെട്ടത്. കോഴിക്കോട് കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ച് ബീവറേജ് കോര്‍പ്പറേഷന് മുന്നില്‍ ക്യൂ നിന്നവര്‍ക്കെതിരെ പൊലീസ് ലാത്തി വീശിയിരുന്നു.

English summary
There is no Online Distribution Of Liquor, may start DeAdiction Centre said TP Ramakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X