ഇവരുടെ ജീവിതം കേട്ടാല്‍ ആരും കരഞ്ഞ് പോകും, 15 നാള്‍ ഈ മത്സ്യത്തൊഴിലാളികള്‍ അതിജീവിച്ചത് ഇങ്ങനെ
തിരുവനന്തപുരം: ഹോളിവുഡ് നടന്‍ ടോം ഹാങ്ക്‌സിനെ കാസ്റ്റ് എവേ കണ്ടിട്ടില്ലേ. അതിലെ കഥാപാത്രം അതിജീവിക്കാന്‍ ചെയ്യുന്ന കാര്യങ്ങള്‍ ആരുടെയും മനസ്സലയിപ്പിക്കുന്നതാണ്. ഇങ്ങ് കൊച്ചുകേരളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ക്കും അങ്ങനൊരു കഥയാണ് പറയാനുള്ളത്. 14 മത്സ്യത്തൊഴിലാളികള്‍ മരണത്തെ മുഖാമുഖം കണ്ട നാളുകളായിരുന്നു അത്.
ഇതില്‍ ഒന്‍പത് മീന്‍പിടുത്തക്കാര്‍ കേരളത്തില്‍ നിന്നുള്ളവരും, ബാക്കി അഞ്ച് പേര്‍ തമിഴ്‌നാട്ടില്‍ നിന്നുമുള്ളവരായിരുന്നു. 2022 നവംബര്‍ 27നായിരുന്നു ഇവരുടെ യാത്ര. മത്സ്യബന്ധനത്തിനായിട്ടായിരുന്നു ഇവര്‍ പോയത്. എന്നാല്‍ ഇവരെ കാത്തിരുന്നത് വലിയ ദുരിതങ്ങളായിരുന്നു.

തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്നാണ് യാത്ര പുറപ്പെട്ടത്. ക്രിഷ മോള്‍ എന്ന ആ ബോട്ടില്‍ നിറയെ സ്വപ്‌നങ്ങളുമായിട്ടായിരുന്നു പുറംകടലിലേക്ക് ഇവര്‍ യാത്ര ചെയ്തത്. വര്‍ഗീസ് രാജ് എന്ന ഇരവിപുത്തന്‍ത്തുറക്കാരന്റെ ബോട്ടിലായിരുന്നു യാത്ര. ആവശ്യത്തിനുള്ള അിരയും ഭക്ഷണ സാധനങ്ങളും ബോട്ടിലുണ്ടായിരുന്നു.
35 ദിവസം ഇവര്‍ക്ക് കടലില്‍ പിടിച്ച് നില്‍ക്കാമായിരുന്നു. സാധാരണ ഇവര്‍ 25 ദിവസത്തോളം കടലില്‍ തങ്ങാറുണ്ടായിരുന്നു. പക്ഷേ ഡിസംബര്‍ നാല് മുതല്‍ ഇവരുടെ ജീവിതം മാറിമറിയുകയായിരുന്നു. ക്രിഷ മോള്‍ കപ്പലിന് പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങുകയായിരുന്നു.
തീരത്ത് നിന്ന് അഞ്ച് നോട്ടിക്കല്‍ മൈല്‍ അപ്പുറം വെച്ച് ഗിയര്‍ ബോക്‌സ് തകരുകയായിരുന്നു. ഇവരുടെ കപ്പല്‍ മൂന്ന് ദിവസത്തോളം കടലില്‍ നങ്കൂരമിട്ട് നില്‍ക്കുകയായിരുന്നു. അതിന് ശേഷമാണ് ഒരു ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ട് ഇവരെ കണ്ടെത്തിയത്.
ഇവരുടെ സഹായത്തോടെയാണ് ബോട്ടിലെ കേടായ ഗിയര്‍ ബോക്‌സുമായി മത്സ്യത്തൊഴിലാളികളില്‍ ഒരാള്‍ കരയിലേക്ക് പോവുകയായിരുന്നു. അത് നന്നാക്കി മടങ്ങി വരാനായിരുന്നു നിര്‍ദേശം.
എന്നാല്‍ കടലിലെ കാലാവസ്ഥ പ്രക്ഷുബ്ധമായി കൊണ്ടിരിക്കുകയായിരുന്നു. നങ്കൂരമിട്ട കപ്പല്‍ കാറ്റില്‍ ആടിയുലയുകയായിരുന്നു. ഇവര്‍ എങ്ങനെയോ ഇലെ ആഗ്ലെയിസില്‍ എത്തിപ്പെടുകയായിരുന്നു. ഇത് സോളമന്‍ ദ്വീപിന്റെ ഭാഗമായ സ്ഥലമാണ്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മാലിദ്വീപിന്റെ ദക്ഷിണ മേഖലയിലായിട്ടാണ് ഈ മേഖലയുള്ളത്. പിന്നീട് നടന്നതൊരു അതിജീവന പോരാട്ടമായിരുന്നു. ആ ദ്വീപില്‍ കുടുങ്ങി പോയ മത്സ്യത്തൊഴിലാളികള്‍ ഉപ്പുവെള്ളം ഉപയോഗിച്ചാണ് ഭക്ഷണം പാചകം ചെയ്തിരുന്നത്. ഇതൊരു ഒഴിഞ്ഞ് കിടക്കുന്ന മേഖലയാണെങ്കിലും ധാരാളം തെങ്ങ് ഇവിടെയുണ്ട്.
പതിനഞ്ച് ദിവസം ഇവര്‍ ഇവിടെ പിടിച്ച് നിന്നത് ഈ തെങ്ങില്‍ നിന്നുള്ള തേങ്ങയുടെ വെള്ളം കുടിച്ചാണ്. ഒപ്പം മഴവെള്ളവും ശേഖരിച്ചു. തുടര്‍ച്ചയായി ഇവിടെ മഴ പെയ്യാറുണ്ടായിരുന്നു. അങ്ങനെ ദുരിതപൂര്‍ണമായ ഒരു ജീവിതമായിരുന്നു ഇവര്‍ അവിടെ നയിച്ചത്.
ഇനിയൊരിക്കലും ഇവിടെ നിന്ന് രക്ഷപ്പെടാനാവില്ലെന്നാണ് ഇവര്‍ കരുതിയത്. എല്ലാ പ്രതീക്ഷയും അസ്തമിച്ചിരുന്നു. എന്നാല്‍ ഡിസംബര്‍ 23ന് ബ്രിട്ടീഷ് പതാകയും വെച്ചുള്ള ഒരു കപ്പല്‍ ഇതുവഴി വരികയായിരുന്നു.
ഒഎസ്‌വി ഗ്രാംപിയന്‍ എന്‍ഡുറന്‍സ് എന്നായിരുന്നു ഇതിന്റെ പേര്. ഇവരാണ് മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത്. ഇവര്‍ ഇന്ത്യന്‍ കോസ്റ്റുഗാര്‍ഡിന് മത്സ്യത്തൊഴിലാളികളെ കൈമാറുകയായിരുന്നു. ജനുവരി രണ്ടിനായിരുന്നു കൈമാറ്റം.
സൂര്യാഘാതമേറ്റ് കപ്പലിലെ ടൈറ്റസ് എന്ന മത്സ്യത്തൊഴിലാളികള്‍ കാര്യമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇയാള്‍ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലാണ്. എല്ലാവരും തിരിച്ചെത്തിയെന്നാണ് ഇയാളുടെ ഭാര്യ പറഞ്ഞത്.












Click it and Unblock the Notifications