വണ്ടിയെടുത്തിറങ്ങുമ്പോൾ ജാഗ്രതൈ! പിടിക്കാന്‍ എഐ ക്യാമറയുണ്ട്; ഈ 5 കാര്യങ്ങള്‍ സൂക്ഷിക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പൂട്ടിടാന്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ( എ ഐ ) വിദ്യയുമായി മോട്ടോര്‍ വാഹന വകുപ്പ്. ക്യാമറകളില്‍ ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൂടി സജ്ജമാക്കി നിയമ ലംഘകരെ വിടാതെ പിടികൂടാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നീക്കം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ വഴി ഗതാഗത നിയമ ലംഘനം കണ്ടെത്തി പിഴ ഈടാക്കാനുള്ള 'സേഫ് കേരള' പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു.
ഇതോടെ ഇനി എട്ട് ദിവസത്തിന് ഉള്ളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമായി തുടങ്ങും. ഏപ്രില്‍ 20-ാം തീയതി മുതലാണ് 'സേഫ് കേരള' പദ്ധതി ആരംഭിക്കുന്നത്. നിയമ ലംഘകരെ മിസാകാതെ പിടിക്കാനായി മോട്ടോര്‍ വാഹന വകുപ്പിന്റെ 726 ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ക്യാമറകളാണ് കണ്‍തുറക്കാന്‍ പോകുന്നത്. അതിനാല്‍ എല്ലാവരും ഒന്ന് അതിജാഗ്രതയോടെ പുറത്തിറങ്ങുന്നത് നന്നായിരിക്കും.

പ്രധാനമായും ആദ്യ ഘട്ടത്തില്‍ അഞ്ച് കാര്യങ്ങളാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ വഴി നിരീക്ഷിക്കുക. ഹെല്‍മെറ്റ് ഇല്ലാതെയുളള യാത്ര, രണ്ടില്‍ അധികം പേര്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നത്, ലൈന്‍ മറികടന്നുള്ള ഡ്രൈവിംഗ്, സീറ്റ് ബെല്‍റ്റ് ഇടാതെയുള്ള യാത്ര, മൊബൈലില്‍ സംസാരിച്ചുള്ള യാത്ര എന്നിവയായിരിക്കും ആദ്യഘട്ടത്തല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ ക്ലിക്ക് ചെയ്യുക.
ഇതുവഴി നിയമലംഘനം നടത്തുന്നവരില്‍ നിന്ന് വന്‍ പിഴയും ഈടാക്കും. അധികം വൈകാതെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ വഴി മാസങ്ങള്‍ക്കുള്ളില്‍ അമിതവേഗതയിലുള്ള യാത്രയടക്കമുള്ള മറ്റ് നിയമ ലംഘനങ്ങളും പിടിക്കപ്പെടും. അതിനാല്‍ ഇനി വാഹനവുമായി റോഡില്‍ ഇറങ്ങുന്നവര്‍ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ കീശ കാലിയാകും എന്ന് ഉറപ്പാണ്. നിയമലംഘനമുണ്ടായാല്‍ കൃത്യമായ തെളിവ് സഹിതമാകും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളില്‍ പതിയുക.
കഴിഞ്ഞ ഒരു വര്‍ഷമായി പരീക്ഷണാടിസ്ഥാനത്തില്‍ ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. പ്രതിമാസം 30,000 മുതല്‍ 90,000 വരെ നിയമലംഘങ്ങളാണ് ക്യാമറകളില്‍ പതിയുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഈ കണക്ക് വെച്ച് നോക്കിയാല്‍ പിഴത്തുക വഴി സര്‍ക്കാര്‍ ഖജനാവിലേക്ക് കോടികളാകും ലഭിക്കുക. നിയമലംഘനത്തിന് ഒരു ക്യാമറയില്‍ പതിയുന്ന അതേ വാഹനം രണ്ടു കിലോ മീറ്റര്‍ അപ്പുറമുള്ള ക്യാമറയില്‍ വീണ്ടും പതിഞ്ഞാല്‍ വീണ്ടും പിഴ ഈടാക്കും.
Tips for Typing Speed: ചറാപറാന്ന് വേഗത്തില്‍ ടൈപ്പ് ചെയ്യണോ.. ഇതാ ചില ട്രിക്കുകള്‍












Click it and Unblock the Notifications