Get Updates
Get notified of breaking news, exclusive insights, and must-see stories!

തക്കാളിപ്പനി വില്ലനോ? എന്തൊക്കെ മുന്‍കരുതല്‍ എടുക്കണം; വിശദമായറിയാം...

കൊവിഡ് 19 ഒരു ഭാഗത്ത് മറുഭാഗത്ത് മങ്കിപോക്‌സ് അങ്ങനെ ആകെ ആശങ്കയില്‍ ഇരിക്കുമ്പോഴാണ് വൈറല്‍ അണുബാധയായ തക്കാളിപ്പനി കൂടി കടന്നുവുരുന്നത്. ഭൂരിപക്ഷം കേസുകളിലും കുട്ടികളെയാണ് തക്കാളിപ്പനി പിടികൂടുന്നത് എന്നത് കൊണ്ടുതന്നെ ആശങ്ക ഇരട്ടിച്ചിരിക്കുകയാണ്. അഞ്ച് വയസിന് താഴെയുള്ളവരിലാണ് കൂടുതലും തക്കാളിപ്പനി കണ്ടുവരുന്നത്.

ഇന്ത്യയില്‍ നിലവില്‍ നൂറലധികം തക്കാളിപ്പനി കേസുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 80ഉം കേരളത്തില്‍ നിന്നുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ തക്കാളിപ്പനി കേരളത്തെ സംബന്ധിച്ച് വളരെ അധികം ആശങ്ക ഉണ്ടാക്കുന്ന ഒന്നുതന്നെയാണ്.

tomato

എന്നാല്‍ തക്കാളിപ്പനിയില്‍ നേരത്തെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചതുപോലെ ഇക്കാര്യത്തില്‍ ആശങ്കകളൊന്നും തോന്നേണ്ടതില്ല. പെട്ടെന്ന് പകരുന്ന രോഗമാണെങ്കില്‍ കൂടിയും ഇതൊരിക്കലും ജീവന് ഭീഷണിയായി വന്നേക്കില്ല. ഇതുവരെയും തക്കാളിപ്പനി ബാധിച്ച് ഒരു മരണം പോലും സ്ഥിരീകരിക്കപ്പെടാത്ത പശ്ചാത്തലത്തിലാണ് ആശങ്ക വേണ്ടെന്ന് പറയുന്നത്.

നമ്മള്‍ ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം കുട്ടികളുള്ള വീട്ടുകാരെല്ലാം തന്നെ ജാഗ്രതയോടെ പാലിക്കുക എന്നതാണ്.തക്കാളിപ്പനിക്ക് പ്രത്യേകമായ ചികിത്സകളില്ല. എന്നാല്‍ രോഗവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ബുദ്ധിമുട്ടുകളും വിഷമതകളും ലഘൂകരിക്കാന്‍ ചികിത്സയുണ്ട്. വൃത്തിയായ ചുറ്റുപാടില്‍ രോഗിയെ കിടത്തുക, ധാരാളം വെള്ളം കുടിക്കുക എന്നിവയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. വളരെ എളുപ്പത്തില്‍ തന്നെ പകരുമെന്നതിനാല്‍ രോഗിയെ മാറ്റി പാര്‍പ്പിക്കുകയും വേണം. ചിക്കന്‍ പോക്‌സില്‍ കാണുന്നത് പോലെ ദേഹം മുഴുവനും പാടുകളും ചെറിയ കുമിളകളും പൊങ്ങുന്നതാണ് തക്കാളിപ്പനിയുടെ പ്രത്യേകത.

ചിക്കന്‍പോക്‌സിലെന്ന പോലെ തന്നെ ഈ കുമിളകളില്‍ ചൊറിച്ചിലും ചെറിയ വേദനയും അനുഭവപ്പെടാം. ഇങ്ങനെ ചുവന്ന കുമിളകള്‍ പൊങ്ങുന്നത് മൂലമാണ് ഈ രോഗം തക്കാളിപ്പനിയെന്ന് വിളിക്കപ്പെടുന്നത്. എങ്ങനെയാണ് ഈ രോഗം ആദ്യമായി വന്നെത്തിയത് എന്ന് കണ്ടെത്താന്‍ ഇതുവരെയും ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. വളരെ അപൂര്‍വമായി മാത്രമേ തക്കാളിപ്പനി പടരാറുള്ളൂ.

ഇന്ത്യൻ വ്യോമയാനത്തിന്റെ പിതാവ് ജെആർഡി ടാറ്റയെക്കുറിച്ച് നിങ്ങളറിയാത്തതും രസകരവുമായ ചില വസ്തുതകൾ

ദേഹത്ത് കുമിളകളോ പാടുകളോ കാണുന്നതിന് പുറമെ കടുത്ത പനി, ശരീരവേദന, സന്ധികളില്‍ നീര്, തളര്‍ച്ച, നിര്‍ജലീകരണം, വയറുവേദന, വയറിളക്കം,ഛര്‍ദ്ദി എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളും രോഗലക്ഷണങ്ങളായി കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+