ഇരട്ടച്ചങ്കന്‍ പൊളിയാണ്, പക്ഷേ വോട്ട് ധര്‍മജന്, ബാലുശ്ശേരിയില്‍ പ്രചാരണത്തിനിറങ്ങി തെസ്‌നി ഖാന്‍!!
കോഴിക്കോട്: ഇരട്ടച്ചങ്കന്‍ പൊളിയാണെന്ന് പുകസയുടെ വീഡിയോയില്‍ പറഞ്ഞ തെസ്‌നിഖാന്‍ കോണ്‍ഗ്രസിനായി പ്രചാരണത്തിനിറങ്ങി. കുറച്ചൊന്ന് കൗതുകമുള്ള കാര്യമാണ് ഇത്. ബാലുശ്ശേരിയില്‍ നടന്‍ ധര്‍മജന്റെ പ്രചാരണത്തിന് വേണ്ടിയാണ് തെസ്‌നി ഖാന്‍ എത്തിയത്. നേരത്തെ തെസ്‌നി അഭിനയിച്ച പുകസയുടെ വീഡിയോ വലിയ വിവാദമായിരുന്നു. സഖാവ് നമ്മുടെ ചങ്കാണ്. ഇരട്ടച്ചങ്കന്‍ പൊളിയാണ് എന്ന് പാട്ടുപാടിയിട്ടായിരുന്നു തെസ്‌നി ഖാന്‍ പുകസയുടെ വീഡിയോയില്‍ എത്തിയത്.

പുകസയുടെ വീഡിയോയില്‍ ഇസ്ലാമോഫോബിയയും ബ്രാഹ്മണ്യ വാദവുമാണ് അടങ്ങിയിരിക്കുന്നതെന്നായിരുന്നു വിമര്‍ശനം. ഇതേ തുടര്‍ന്ന് വീഡിയോ പിന്‍വലിച്ചിരുന്നു. ഗുണനിലവാരം ഇല്ലാത്തത് കൊണ്ടാണ് പിന്‍വലിച്ചതെന്നായിരുന്നു പുകസ ഇതിന് കാരണമായി പറഞ്ഞത്. യുഡിഎഫിന്റെ കുടുംബ യോഗങ്ങളിലാണ് കഴിഞ്ഞ ദിവസം ബാലുശ്ശേരിയിലെത്തിയ തെസ്‌നി ഖാന്‍ പങ്കെടുത്തത്. സിനിമാ മേഖലയില്‍ നിന്ന് നിരവധി പേര്‍ ധര്‍മജന് വേണ്ടി ബാലുശ്ശേരിയില്‍ പ്രചാരണത്തിന് എത്തിയിരുന്നു. ഹരീഷ് കണാരനും കലാഭവന്‍ ഷാജോണും രമേശ് പിഷാരടിയും വരെ ബാലുശ്ശേരിയിലെത്തി.
അതേസമയം കളമശ്ശേരിയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി സിനിമാ താരം രംഗത്ത് വന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ തന്നെ പരോക്ഷമായി വിമര്‍ശിച്ചാണ് നടി ശാന്തിപ്രിയ വന്നത്. ദൃശ്യം 2 എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച അഭിനേത്രിയാണ് അവര്‍. നമുക്ക് വേണ്ടത് മുഖത്ത് എപ്പോഴും ചിരിയുള്ള നമുക്ക് സമീപിക്കാന്‍ പേടിയില്ലാത്ത ആളെയാണ്. അല്ലാതെ മുഖമൊക്കെ വലിച്ചുകെട്ടി, കടക്ക് പുറത്ത് എന്നൊക്കെ പറഞ്ഞ് നില്‍ക്കുന്ന ആളുകളുടെ അടുത്തേക്ക് പോകാന്‍ പറ്റുമോ? നമ്മള്‍ ഓര്‍ക്കേണ്ടത് ഒന്നുമാത്രമാണ്. ഇരട്ടചങ്ക് വേണ്ട നമുക്കെന്ന് ശാന്തിപ്രിയ പറഞ്ഞു.
Recommended Video
കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ തൃശൂരില്‍ നടത്തിയ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം
നമുക്ക് വേണ്ടത് നല്ല ഒരു ഹൃദയം മാത്രമാണ്. അഡ്വ വിഇ ഗഫൂര്‍ നല്ല ഹൃദയമുള്ള വ്യക്തിയാണെന്നും നടി പറഞ്ഞു. മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ മകനാണ് കളമശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ ഗഫൂര്‍. പി രാജീവാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. അടുത്തിടെ വന്ന സര്‍വേകളില്‍ എല്ലാം മുന്നില്‍ നില്‍ക്കുന്നത് രാജീവാണ്. പാലാരിവട്ടം പാലം അഴിമതി അടക്കം മണ്ഡലത്തില്‍ ശക്തമായ പ്രചാരണ വിഷയമാണ്. എന്നാല്‍ തന്നെ രാജീവും സിപിഎമ്മും ചേര്‍ന്ന് കള്ളക്കേസില്‍ കുടുക്കിയെന്നാണ് ഇബ്രാഹിം കുഞ്ഞ് പ്രചാരണത്തില്‍ പറയുന്നത്.
തൂവെള്ളയിൽ തിളങ്ങി ഭാനുശ്രീ- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications