'കേട്ടാൽ അറയ്ക്കുന്ന തെറി വിളിക്കുന്നു..'; യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ചത് ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ
പത്തനംതിട്ട: നവകേരള സദസ് വേദികളിലേക്ക് പോകവേ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എതിരായ ആക്രമണത്തെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ രംഗത്ത്. വണ്ടിയുടെ മുമ്പിലേക്ക് ചാടിയാൽ സംരക്ഷിക്കേണ്ടവർ അത് ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. വീട്ടിൽ ഇരിക്കേണ്ട ആളുകൾ അവിടെ ഇരുന്നാൽ പോരെ, വണ്ടിയുടെ മുൻപിൽ ചാടണോയെന്നും സജി ചെറിയാൻ ചോദിച്ചു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സമര രീതിയെയും മന്ത്രി ശക്തമായ ഭാഷയിൽ വിമർശിച്ചു. 'കേട്ടാൽ അറയ്ക്കുന്ന തെറിയും അവർ വിളിക്കുന്നു. കോൺഗ്രസ് നേതാക്കന്മാരാണ് തെറിയെല്ലാം പഠിപ്പിച്ചു വിടുന്നത്. രക്തസാക്ഷിയെ ഉണ്ടാക്കാൻ ബോധപൂർവമായ ആക്രമണമാണ് നടത്തുന്നത്.' റാന്നി മണ്ഡലം നവകേരള സദസിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

അതേസമയം, ഇന്ന് റാന്നി മണ്ഡലത്തിലും മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി പ്രതിഷേധിക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചിരുന്നു. എന്നാൽ ഇവരെ ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചതായാണ് ആരോപണം. കമ്പില്‍ കറുത്ത തുണിചുറ്റി മുഖ്യമന്ത്രി സഞ്ചരിച്ച ബസിന് നേരെ വലിച്ചെറിയാനായിരുന്നു യൂത്ത് കോൺഗ്രസ് നേതാക്കളുടെ ശ്രമം.
ഇതിന് വേണ്ടി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വരുന്നതും കാത്ത് 20-ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡരികിൽ കാത്തുനില്‍ക്കുകയായിരുന്നു. ഇതിനിടയിൽ ഇവിടേക്ക് എത്തിയ എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകർ ഇവരെ മർദ്ദിക്കുകയായിരുന്നു. രാവിലെ ആറന്മുളയിൽ നവകേരള സദസ് വേദിക്കു സമീപം കറുത്ത ബലൂൺ പറത്തിയും യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു റാന്നിയിലെ പ്രതിഷേധം.
കഴിഞ്ഞ ദിവസം കണ്ണൂർ പഴങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച ഡിവൈഎഫ്ഐ നേതാക്കൾക്ക് പാർട്ടി സ്വീകരണം ഒരുക്കിയത് വിവാദമായിരുന്നു. കേസിൽ ജയിൽമോചിതരായി എത്തിയ നാല് ഡിവൈഎഫ്ഐ പ്രവർത്തകർക്കാണ് സിപിഎം വമ്പൻ സ്വീകരണം നൽകി വരവേറ്റത്. ഇതിന് പിന്നാലെയാണ് മർദ്ദനത്തെ ന്യായീകരിച്ച് മന്ത്രി തന്നെ രംഗത്തെത്തിയത്.
അതേസമയം, നവകേരള സദസ് പരിപാടി ആരംഭിച്ചത് മുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിവിധ ഇടങ്ങളിൽ പ്രതിഷേധിക്കുന്നുണ്ട്. കണ്ണൂരിൽ നവകേരള ബസിന് മുൻപിൽ കരിങ്കൊടി പ്രതിഷേധം നടത്തിയത് വലിയ സംഘർഷത്തിന് ഇടയാക്കിയിരുന്നു. പിന്നീട് കഴിഞ്ഞ ദിവസങ്ങളിലെല്ലാം മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും എത്തുന്ന ഇടങ്ങളിലെല്ലാം പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരും പിന്നാലെയുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications