Get Updates
Get notified of breaking news, exclusive insights, and must-see stories!

നൂറിലേറെ കളവ് കേസുകളില്‍ പ്രതിയായ ഇരിട്ടി സ്വദേശി കുമ്പളയില്‍ അറസ്റ്റില്‍

കുമ്പള: നിരവധി കളവ് കേസുകളില്‍ പ്രതിയായ ഇരിട്ടി സ്വദേശി സജി(32)കുമ്പളയില്‍ അറസ്റ്റില്‍. സജി 100 ലേറെ കളവ് കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ. പ്രേംസദന്റെ നേതൃത്വത്തിലാണ് സജിയെ അറസ്റ്റ് ചെയ്തത്.

വിദ്യാർത്ഥികൾക്ക് 'ശ്വാസം വിടാം'! ഹയർ സെക്കൻഡറി ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്
സജിക്കെതിരെ കാസര്‍കോട് സ്റ്റേഷനില്‍ ഒന്നും വിദ്യാനഗറില്‍ രണ്ടും, മഞ്ചേശ്വരത്ത് ഒന്നും മോഷണ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊടുവള്ളി, തളിപ്പറമ്പ്, കണ്ണൂര്‍, ചെറുപുഴ തുടങ്ങിയ ഭാഗങ്ങളിലും സജിക്കെതിരെ കേസുകളുണ്ട്. പ്രതിക്കെതിരെ 18ഓളം കേസുകളില്‍ വാറണ്ടുണ്ടെന്നാണറിയുന്നത്. പട്ടാപ്പകല്‍ കടകളില്‍ കയറി സൂത്രത്തില്‍ പണവും വിലകൂടിയ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളുമൊക്കെ കവരുകയാണ് സജിയുടെ രീതി.

thief

ഒന്നരമാസംമുമ്പ് കുമ്പള റെയില്‍വേ സ്റ്റേഷന് സമീപത്തെ സൈനുദ്ദീന്റെ കടയില്‍ നിന്ന് 30,000 രൂപ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. കടയിലെ തിരക്ക് മുതലെടുത്ത് സജി മേശവലിപ്പിലുണ്ടായിരുന്ന പണം സൂത്രത്തില്‍ കവരുകയായിരുന്നു. സജി കടയില്‍ നിന്ന് ഇറങ്ങിപ്പോകുന്ന ദൃശ്യം ഈ കടയിലേയും സമീപത്തെ ഹോട്ടലിലേയും സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതടിസ്ഥാനമാക്കി പൊലീസ് അന്വേഷിച്ചുവരികയായിരുന്നു.

അതിനിടെ ഈമാസം 15ന് പൊയിനാച്ചിയിലെ ആക്‌സിയോം മൊബൈല്‍ ഷോപ്പില്‍ നിന്ന് ലാപ്‌ടോപ്പ് കവര്‍ന്നതും 22ന് രാവിലെ ചെര്‍ക്കളയിലെ വൈമാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകളും ടാബും മോഷ്ടിച്ചതും സജിയാണെന്ന് പൊലീസ് പറഞ്ഞു. രണ്ടിടങ്ങളിലേയും മോഷണദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്. കുമ്പള അഡീ. എസ്.ഐ പി.വി ശിവദാസന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രജീഷ് ഗോപാല്‍, സതീശന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+