കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാർത്ഥികൾക്ക് 'ശ്വാസം വിടാം'! ഹയർ സെക്കൻഡറി ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്

ഹയർ സെക്കൻഡറി ഫിസിക്സ് ചോദ്യപേപ്പർ വാട്സാപ്പിലൂടെ പ്രചരിച്ചതായി ദിവസങ്ങൾക്ക് മുൻപാണ് ആരോപണമുയർന്നത്.

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഹയർ സെക്കൻഡറി ഫിസിക്സ് ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട്. മതിലകം സ്കൂളിൽ തയ്യാറാക്കിയ പ്രത്യേക ചോദ്യാവലിയാണ് വാട്സാപ്പിലൂടെ പ്രചരിച്ചതെന്നും, വിദ്യാഭ്യാസ വകുപ്പിന്റെ ചോദ്യപേപ്പർ അല്ലെന്നും ക്രൈം ബ്രാഞ്ച് ഡിജിപി സർക്കാരിന് റിപ്പോർട്ട് നൽകി.

ഹയർ സെക്കൻഡറി ഫിസിക്സ് ചോദ്യപേപ്പർ വാട്സാപ്പിലൂടെ പ്രചരിച്ചതായി ദിവസങ്ങൾക്ക് മുൻപാണ് ആരോപണമുയർന്നത്. ഹയർസെക്കൻഡറി ഫിസിക്സ് ചോദ്യപേപ്പറിലുണ്ടായിരുന്ന 21 മാർക്കിന്റെ ചോദ്യങ്ങൾ ഈ വാട്സാപ്പ് സന്ദേശത്തിൽ ഉണ്ടായിരുന്നു. മാർച്ച് 21 ബുധനാഴ്ച ഫിസിക്സ് പരീക്ഷ കഴിഞ്ഞതിന് ശേഷമായിരുന്നു ചോദ്യപേപ്പർ ചോർന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്.

വാട്സാപ്പ് വഴി...

വാട്സാപ്പ് വഴി...

മാർച്ച് 21ന് നടന്ന ഹയർ സെക്കൻഡറി ഫിസിക്സ് പരീക്ഷയുടെ ചോദ്യങ്ങൾ മാർച്ച് 16 മുതൽ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. ബുധനാഴ്ച നടക്കാനിരിക്കുന്ന ഫിസിക്സ് പരീക്ഷയുടെ പ്രധാന ചോദ്യങ്ങൾ ശ്രദ്ധിക്കുക എന്ന തലക്കെട്ടോടെയായിരുന്നു ചോദ്യങ്ങൾ പ്രചരിച്ചിരുന്നത്. ഈ ചോദ്യപേപ്പറിലുണ്ടായിരുന്ന 10 ചോദ്യങ്ങൾ ഫിസിക്സ് പരീക്ഷയിൽ ആവർത്തിച്ചതോടെയാണ് സംഭവം വിവാദമായത്. വാട്സാപ്പ് സന്ദേശത്തിലുണ്ടായിരുന്ന 21 മാർക്കിന്റെ ചോദ്യങ്ങളാണ് മാർച്ച് 21ന് നടന്ന ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പറിലും ആവർത്തിച്ചത്. ഇതോടെ, ചില വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും പരാതിയുമായി രംഗത്തെത്തി.

അന്വേഷണം...

അന്വേഷണം...

ഫിസിക്സ് ചോദ്യപേപ്പറിലെ പത്ത് ചോദ്യങ്ങൾ ചോർന്നെന്ന റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും സർക്കാർ ഇക്കാര്യത്തിൽ വ്യക്തമായ പ്രതികരണം നടത്തിയിരുന്നില്ല. അതേസമയം, വിദ്യാഭ്യാസ വകുപ്പ് സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ക്രൈം ബ്രാഞ്ചിനോട് ആവശ്യപ്പെട്ടു. തുടർന്ന് ക്രൈം ബ്രാഞ്ച് ഡിജിപി അന്വേഷണം ഏറ്റെടുത്തു. നിരവധി വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ചോദ്യം ചെയ്ത അന്വേഷണ സംഘം, പരീക്ഷയ്ക്ക് മുൻപാണോ ചോദ്യങ്ങൾ പ്രചരിച്ചതെന്നാണ് ആദ്യം അന്വേഷിച്ചത്. ചില വിദ്യാർത്ഥികളും അദ്ധ്യാപകരും പരീക്ഷയ്ക്ക് ദിവസങ്ങൾക്ക് മുൻപ് തന്നെ ചോദ്യം പ്രചരിച്ചിരുന്നതായി മൊഴി നൽകിയതോടെ ക്രൈം ബ്രാഞ്ച് സംഘം അന്വേഷണം ഊർജ്ജിതമാക്കി. തുടർന്ന് ചോദ്യങ്ങളടങ്ങിയ വാട്സാപ്പ് സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനായിരുന്നു അന്വേഷണസംഘത്തിന്റെ ശ്രമം.

ചോദ്യാവലി...

ചോദ്യാവലി...

വാട്സാപ്പ് സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തിയതോടെയാണ് ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് സംഘം സ്ഥിരീകരിച്ചത്. മതിലകം സെന്റ് ജോസഫ്സ് സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് തയ്യാറാക്കിയ ചോദ്യാവലിയാണ് വാട്സാപ്പിലൂടെ പ്രചരിച്ചതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അതേസമയം, ഈ ചോദ്യാവലിയിലെ ചോദ്യങ്ങൾ ഫിസിക്സ് പരീക്ഷയിൽ ആവർത്തിച്ചത് ഗൗരവമുള്ളതാണെങ്കിലും വിദ്യാഭ്യാസ വകുപ്പിന്റെ ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് തന്നെയാണ് ക്രൈം ബ്രാഞ്ച് ഉറപ്പിച്ചുപറയുന്നത്. ചോദ്യപേപ്പർ ചോർന്നതായ റിപ്പോർട്ടുകളെ തുടർന്ന് ഹയർ സെക്കൻഡറി ഫിസിക്സ് പരീക്ഷ മാറ്റിവെയ്ക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ക്രൈം ബ്രാഞ്ച് റിപ്പോർട്ട് ലഭിച്ച ശേഷം തീരുമാനമെടുക്കാമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.

ഇത്തവണയും വിദ്യാർത്ഥികൾ പെട്ടു! പ്ലസ് ടു ചോദ്യപേപ്പറിൽ ഗുരുതര പിഴവ്; തോൽക്കുമെന്ന് പേടി... ഇത്തവണയും വിദ്യാർത്ഥികൾ പെട്ടു! പ്ലസ് ടു ചോദ്യപേപ്പറിൽ ഗുരുതര പിഴവ്; തോൽക്കുമെന്ന് പേടി...

ഇനി പരീക്ഷാച്ചൂട്! എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് തുടക്കം; പിഴവ് ആവർത്തിക്കാതിരിക്കാൻ കർശന നടപടിഇനി പരീക്ഷാച്ചൂട്! എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് തുടക്കം; പിഴവ് ആവർത്തിക്കാതിരിക്കാൻ കർശന നടപടി

ഹിന്ദു ദേവതകളെ അപമാനിച്ചെന്ന്... മോഡൽ എൻജിനീയറിങ് കോളേജിലെ വിവാദ മാഗസിൻ പിൻവലിച്ചു...ഹിന്ദു ദേവതകളെ അപമാനിച്ചെന്ന്... മോഡൽ എൻജിനീയറിങ് കോളേജിലെ വിവാദ മാഗസിൻ പിൻവലിച്ചു...

English summary
plus two question paper leak case; crime branch submitted the report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X