Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാഗ്രതൈ! കള്ളന്‍മാര്‍ക്ക് അവധിയില്ല, ഓണാവധിക്ക് പോകുന്നുവര്‍ അറിയേണ്ടത്..പോലീസിന്റെ മുന്നറിയിപ്പ്..

തിരുവനന്തപുരം: മലയാളികള്‍ക്ക് ആഘോഷത്തിന്റെയും അവധിയുടെയും ദിവസങ്ങളാണ് വരുന്നത്. ഓണാവധിക്കു പുറമേ ശ്രീനാരായണ ഗുരു ജയന്തിയും ബക്രീദും ഉള്‍പ്പെടെ അവധികളുടെ മേളമാണ് സെപ്റ്റംബര്‍ മാസത്തില്‍. നീണ്ട നാളത്തെ അവധിയെടുത്ത് സ്വന്തം നാടുകളിലേക്ക് പോകാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിക്കഴിഞ്ഞു. എന്നാല്‍ അവധിയെടുത്ത് ആഘോഷിക്കാന്‍ പോകുന്നതിനു മുന്‍പ് അല്‍പം മുന്‍കരുതല്‍ എടുക്കണമെന്നാണ് പോലീസ് പറയുന്നത്.

ഈ അവധിദിവസങ്ങളിലേക്ക് കണ്ണും നട്ട് നോക്കിയിരിക്കുന്ന ഒരു കൂട്ടരുണ്ട്, കള്ളന്‍മാര്‍.. അവര്‍ക്ക് ഓണവും വിഷുവും ഒന്നും പ്രശ്‌നമേ അല്ലെന്നാണ് പോലീസ് പറയുന്നത്. കള്ളന്‍മാര്‍ക്ക് അവധിയില്ലാത്ത ദിവസങ്ങളായിരിക്കും വരുന്നതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. ഓണാവധിക്കു പോകുന്നവര്‍ അല്‍പം മുന്‍കരുതലുകള്‍ എടുക്കണമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ പി പ്രകാശ് അറിയിച്ചു.

thief

പത്രങ്ങള്‍ എന്നും ഇടുന്ന സ്ഥലത്തു നിന്നും എടുത്തുമാറ്റിയെന്ന് ഉറപ്പു വരുത്തുക, സ്വര്‍ണ്ണാഭരണങ്ങള്‍ ബാങ്ക് ലോക്കറുകളില്‍ സൂക്ഷിക്കുക, സിസിടിവി ഉള്ള വീടുകളിലെ ക്യാമറകളില്‍ കൃത്യമായ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക, എന്നീ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+