കുഞ്ഞുമോള്‍ പിന്നീട് റോസ്ലിയായി!! സ്വര്‍ണം സജീഷിന് കൈമാറി... മകളുടെ നിര്‍ണായക വെളിപ്പെടുത്തല്‍
തൃശൂര്‍: തിരുവല്ല നരബലി കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. പത്മം, റോസ്ലി എന്നീ രണ്ടു സ്ത്രീകളെ ഷിഹാബ് എന്ന ഷാഫി പ്രലോഭിപ്പിച്ച് പത്തനംതിട്ടയിലെ ഇലന്തൂരിലെത്തിച്ച് കൊലപ്പെടുത്തിയെന്നാണ് ഇതുവരെ പുറത്തുവരുന്ന വിവരം.
പത്മവും റോസ്ലിയും ലോട്ടറി വില്‍പ്പന നടത്തിയിരുന്നു. റോസ്ലി നേരത്തെ മരുന്ന് വില്‍പ്പനയും നടത്തിയിരുന്നുവത്രെ. ലോട്ടറി എടുത്താണ് ഷിഹാബ് ഇവരുമായി ബന്ധം സ്ഥാപിച്ചതെന്ന് കരുതുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. അതിനിടെ റോസ്ലിയുടെ മകള്‍ മഞ്ജു മാധ്യമങ്ങളോട് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തി...

ആലപ്പുഴ സ്വദേശിയാണ് റോസ്ലി. ഇടുക്കിയിലെ കട്ടപ്പനയിലുള്ള സണ്ണി എന്നയാള്‍ വിവാഹം ചെയ്തു. ഈ ബന്ധത്തിലുള്ള മക്കളാണ് മഞ്ജുവും സഞ്ജുവും. പിതാവുമായി റോസ്ലിയും മക്കളും അകന്നിട്ട് വര്‍ഷങ്ങളായി. ആറ് വര്‍ഷം മുമ്പാണ് റോസ്ലി പാലക്കാട് സ്വദേശിയായ സജീഷുമായി അടുക്കുന്നത്. പിന്നീട് തൃശൂരിലെ കാലടിയിലേക്ക് റോസ്ലിയും സജീഷും താമസം മാറ്റി. മക്കള്‍ മാറി താമസിക്കുകയും ചെയ്തു.

കഴിഞ്ഞ ജൂണ്‍ നാലിന് സജീഷും റോസ്ലിയും പുതിയ വീട്ടിലേക്ക് താമസം മാറി. ജൂണ്‍ എട്ടിന് റോസ്ലിയെ കാണാതായി. ഇക്കാര്യം മക്കള്‍ അറിഞ്ഞിരുന്നില്ല. വളരെ വൈകിയാണ് മഞ്ജുവിനോട് സജീഷ് ഇക്കാര്യം പറയുന്നത്. അമ്മയെ ഫോണില്‍ വിളിച്ച് കിട്ടാത്തതിനാല്‍ സജീഷിനെ വിളിച്ച് അന്വേഷിക്കുകയായിരുന്നുവെന്ന് മഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.

ഉത്തര്‍ പ്രദേശിലാണ് മഞ്ജുവിന് ജോലി. കഴിഞ്ഞ ജനുവരിയില്‍ നാട്ടില്‍ വരികയും അമ്മയെ കാണുകയും ചെയ്തിരുന്നു. ഫെബ്രുവരിയില്‍ മഞ്ജു വീണ്ടും തിരിച്ചുപോയി. ജൂണില്‍ റോസ്ലിയെ കാണാതായെങ്കിലും ആഴ്ചകള്‍ കഴിഞ്ഞാണ് മഞ്ജു വിവരം അറിഞ്ഞത്. ശേഷം നാട്ടിലെത്തി ആഗസ്റ്റില്‍ കാലടി പോലീസില്‍ പരാതി നല്കി.

പോലീസില്‍ നിന്ന് അന്വേഷണത്തിന്റെ മറ്റു വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. പലതവണ അന്വേഷിച്ചപ്പോള്‍ ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയെന്ന വിവരം മഞ്ജുവിന് ലഭിച്ചു. ഇന്ന് മാധ്യമങ്ങളില്‍ നിന്നാണ് റോസ്ലിയെ കൊലപ്പെടുത്തി എന്ന വിവരം മകള്‍ അറിയുന്നത്. ശേഷം പോലീസുമായി ബന്ധപ്പെട്ടപ്പോള്‍ സ്ഥിരീകരിച്ചിട്ടില്ല എന്ന പ്രതികരണം ലഭിച്ചു. സജീഷിനെ മഞ്ജു വിളിച്ചിരുന്നു. സ്റ്റേഷനിലേക്ക് വരാന്‍ പോലീസ് ആവശ്യപ്പെട്ടുവെന്ന് സജീഷ് പറഞ്ഞതായി മഞ്ജു മാധ്യമങ്ങളെ അറിയിച്ചു.

സജീഷിനെ സംശയ നിഴലില്‍ നിര്‍ത്തിയാണ് മഞ്ജുവിന്റെ പ്രതികരണം. മഞ്ജു ചില സംശയങ്ങള്‍ പോലീസിനെ അറിയിച്ചിരുന്നു. സജീഷ് മര്‍ദ്ദിക്കാറുണ്ടെന്നും മദ്യപിച്ചെത്തി ബഹളം വെക്കുന്നത് പതിവാണെന്നും റോസ്ലി മകളോട് പറഞ്ഞിരുന്നുവത്രെ. വീട്ടില്‍ നിന്ന് പോകുന്ന വേളയില്‍ സ്വര്‍ണാഭരണങ്ങളും ആധാര്‍ കാര്‍ഡും റോസ്ലി കൊണ്ടുപോയിരുന്നില്ല. ഇക്കാര്യം മഞ്ജു പോലീസില്‍ അറിയിച്ചു. പോലീസ് ഇടപെട്ട് ചില ആഭരണങ്ങള്‍ വാങ്ങിതന്നു. മറ്റുചില ആഭരണങ്ങള്‍ സജീഷ് പണയം വച്ചിരിക്കുകയാണെന്ന് അറിയിച്ചുവെന്നും മഞ്ജു പറഞ്ഞു.

റോസ്ലിന്റെ ആദ്യ ഭര്‍ത്താവിന്റെ പേര് സണ്ണി വര്‍ഗീസ് എന്നാണ്. കട്ടപ്പനയിലാണ് താമസം. കുഞ്ഞിമോള് സണ്ണി വര്‍ഗീസ് എന്നായിരുന്നു റോസ്ലിന്റെ അന്നത്തെ പേര്. പിന്നീട് മാറ്റി റോസ്ലി എന്നാക്കി. സണ്ണിയുമായി പിരിയാനുണ്ടായ സാഹചര്യവും സജീഷുമായി ബന്ധം വന്നത് എങ്ങനെ തുടങ്ങിയ കാര്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.

റോസ്ലിന്റെ മകള്‍ മഞ്ജു ഉത്തര്‍ പ്രദേശില്‍ അധ്യാപികയായും മറ്റും ജോലി ചെയ്യുകയായിരുന്നു. മകന് സഞ്ജു എറണാകുളത്ത് തന്നെയുണ്ട് എന്നാണ് കരുതുന്നത്. ഇയാളെ കണ്ടെത്താന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. സജീഷിനെ ചോദ്യം ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് നരബലിക്ക് ഏജന്റായി പ്രവര്‍ത്തിച്ച ഷിഹാബിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇയാള്‍ പ്രലോഭിപ്പിച്ച് റോസ്ലിനെ പത്തനംതിട്ടയിലെത്തിച്ചു കൊലപ്പെടുത്തി എന്നാണ് പ്രാഥമിക വിവരം.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications