സിദ്ധിക്കായി ഭഗവല്‍സിങ്ങിന്റെ മുന്നില്‍ ഭാര്യയുമായി ലൈംഗിക വേഴ്ച: അശ്ലീല ചിത്രത്തിനായി 10 ലക്ഷം
പത്തനംതിട്ട: തിരുവല്ല ഇലന്തൂരില്‍ നരബലിയെന്ന പേരില്‍ നടന്നത് ക്രൂരമായ കൊലപാതകം. കൊച്ചി നഗരത്തില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന സ്ത്രീകളായ പത്മയേയും റോസ്ലിയേയും വൈദ്യന്‍ ഭഗവല്‍ സിങ്ങും ഭാര്യയും ഏജന്റ് ഷാഫിയും അതിക്രൂരമായ രീതിയില്‍ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭഗവല്‍ സിങ്ങിനെ ഫേസ്ബുക്കിലൂടെയാണ് റഷീദ് എന്ന പേരിലും അറയിപ്പെടുന്ന ഷാഫി പരിചയപ്പെടുന്നത്.
ശ്രീദേവിയെന്ന പേരിലായിരുന്നു ഷാഫി അക്കൌണ്ട് സൃഷ്ടിച്ചത്. അതിന് ശേഷമാണ് പെരുമ്പാവൂരിലുള്ള റഷീദ് എന്ന സിദ്ധനെ എല്ലാ രീതിയിലും തൃപ്തിപ്പെടുത്തിയാല്‍ നിങ്ങളുടെ കുടുംബത്തിന് ഐശ്വര്യവും സമ്പത്തും വന്ന് ചേരുമെന്ന് ശ്രീദേവി എന്ന പേരിലുള്ള പ്രൊഫിലിലൂടെ ഇയാള്‍ തന്നെ ഭഗവല്‍ സിങ്ങിനെ വിശ്വസിപ്പിക്കുന്നത്.

തുടർന്ന് റഷീദിന്റെ ഫോണ്‍ നമ്പർ ഭഗവല്‍ സിങ്ങിന് കൈമാറുകയും ചെയ്തു. പിന്നിടാണ് പെരുമ്പാവൂരിലെ സിദ്ധനെന്ന് പരിചയപ്പെടുത്തി റഷീദ് തിരുവല്ലയിലെ വീട്ടിലേക്ക് നേരിട്ട് എത്തുന്നത്. തന്റെ സിദ്ധികളെല്ലാം കുടുംബവുമായി ധരിപ്പിച്ച റഷീദ് ഭഗവല്‍സിങ്ങിന്റെ ഭാര്യയുമായി അയാളുടെ മുന്‍പില്‍ വെച്ച് തന്നെ ലൈംഗിക ബന്ധത്തിലേർപ്പെട്ടുവെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.

ഇങ്ങനെ ചെയ്യുന്നതിലൂടെ സിദ്ധി വർധിക്കും എന്നായിരുന്നു റഷീദ് ഭഗവല്‍സിങ്ങിനേയും ഭാര്യയേയും ധരിപ്പിച്ചത്. വലിയ അന്ധവിശ്വാസികളായിരുന്നു മൂവരും എന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. സ്വന്തം ഭാര്യയെ റഷീദ് ലൈംഗികമായി പീഡിപ്പിക്കുന്നത് ഇയാള്‍ നോക്കി നില്‍ക്കുകയായിരുന്നു.

ഈ സംഭവത്തിന് ശേഷമാണ് ബലി നല്‍കിയാല്‍ കൂടുതല്‍ ഐശ്വര്യം വരുമെന്ന് റഷീദ് കുടുംബത്തെ ധരിപ്പിക്കുന്നത്. ഇങ്ങനെയാണ് റഷീദ് കാലടിയിലുള്ള സ്ത്രീയുമായി ഇലവന്തൂരിലെ വീട്ടിലേക്ക് എത്തുന്നത്. അശ്ലീല ചിത്രത്തില്‍ അഭിനയിച്ചാല്‍ പത്ത് ലക്ഷം രൂപ തരാമെന്ന വ്യാജേനയായിരുന്നു ലോട്ടറി വില്‍പ്പനക്കാരിയായ സ്ത്രീയെ റഷീദ് വലയിലാക്കിയത്.

ഇലവന്തൂരിലെ സിദ്ധന്റെ വീട്ടിലെത്തിച്ച സ്ത്രീയെ അശ്ലീല വീഡിയോ ചിതീകരണത്തിനെന്ന പേരില്‍ കട്ടിലില്‍ കെട്ടിയിടുകയായിരുന്നു. സ്ത്രീയെ തലയ്ക്കടിച്ച് ബോധം കെടുത്തിയ ശേഷം സിദ്ധന്റെ നിർദേശ പ്രകാരം ഭഗവല്‍സിങ്ങിന്റെ ഭാര്യയാണ് ആദ്യം സ്ത്രീയുടെ കഴുത്തറക്കുന്നതും രഹസ്യ ഭാഗത്ത് കത്തികുത്തികയറ്റി രക്തം പുറത്തേക്ക് വരുത്തിക്കുന്നത്.

ഇത്തരത്തില്‍ ഒരു രാത്രിയോളം റോസ്ലിയെ വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന് ശേഷം വീട്ടുവളപ്പില്‍ കുഴിച്ചിടുകയായിരുന്നു. ഈ കൊലപാതകം കഴിഞ്ഞിട്ടും ഐശ്വര്യം വരുന്നില്ലെന്ന് പറഞ്ഞ് ഭാര്യയും ഭർത്താവും സമീപിച്ചപ്പോഴാണ് ഒരു ബലി കൂടി നല്‍കേണ്ടതുണ്ടെന്ന് സിദ്ധന്‍ പറയുന്നത്. ഇതോടെ പൂർണ്ണമായ ഐശ്വര്യം വരുമെന്നും വിശ്വസിപ്പിച്ചു.

രണ്ടാമത് സിദ്ധന്‍ എത്തിച്ച സ്ത്രീയാണ് പത്മം. ആദ്യ കൊലപാതകത്തിന് സമാനമായിട്ടായിരുന്നു രണ്ടാമത്തെ കൊലപാതകവും. രഹസ്യഭാഗത്ത് മുറിവേല്‍പ്പിച്ചുണ്ടാക്കിയ രക്തം വീട്ടില്‍ തളിക്കുകയും ചെയ്തു. ഈ ക്രിയകള്‍ക്കായി ലക്ഷങ്ങള്‍ ഭഗവല്‍സിങ്ങില്‍ നിന്നും ഭാര്യയില്‍ ലക്ഷങ്ങള്‍ റഷീദ് ഈടാക്കുകയും ചെയ്തിരുന്നുവെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications