കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശുദ്ധിയുണ്ടോയെന്ന് അറിയുന്ന മെഷീന്‍ വരുന്ന കാലത്ത് സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാം

  • By Sruthi K M
Google Oneindia Malayalam News

കൊല്ലം: സ്ത്രീകള്‍ക്കെതിരെ ആഞ്ഞടിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. സ്ത്രീകള്‍ക്ക് അമ്പലത്തില്‍ കയറാനുള്ള ശുദ്ധിയുണ്ടോയെന്ന് പരിശോധിക്കാനുള്ള സ്‌കാനിംഗ് മെഷീന്‍ വേണം. പരിശോധന നടത്തിയതിനുശേഷം ശുദ്ധിയുണ്ടെന്ന് തെളിഞ്ഞാല്‍ സ്ത്രീകളെ ശബരിമലയില്‍ കയറ്റണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

സ്ത്രീകള്‍ക്കെതിരെ ഇത്തരം പരാമര്‍ശം നടത്തിയ പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഇതോടെ വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. ശബരിമലയില്‍ എന്തുകൊണ്ട് സ്ത്രീകളെ പ്രവേശിപ്പിക്കുന്നില്ല എന്നുള്ള ചര്‍ച്ച കാലാകാലങ്ങളായി നടക്കുന്നതാണ്. ഇതിനോട് പ്രതികരിക്കുകയായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണന്‍.

sabarimala

ശബരിമലയില്‍ ഇപ്പോള്‍ ഒരു കാരണവശാലും സ്ത്രീകളെ കയറ്റാന്‍ അനുവദിക്കില്ല. സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കാന്‍ സുരക്ഷ കര്‍ശനമാക്കണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഹൈന്ദവ ഏകീകരണം ശക്തിപ്പെടുത്താന്‍ വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല അഴിമതി ആരോപണങ്ങളും മറ്റും മകരവിളക്കിനുശേഷം പരിശോധിക്കാമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. ആര്‍എസ്എസ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ശാഖ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
thiruvananthapuram devaswom board president prayar gopalakrishnan in controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X