ഈ ഉച്ചയൂണ് ഗംഭീരം: ഡെലിവറി മാനായി എത്തിയത് എംഎൽഎ; ഞെട്ടൽ മാറാതെ ദമ്പതികൾ
തിരുവനന്തപുരം: ഒട്ടും പ്രതീക്ഷിക്കാത്ത വ്യക്തിയെ ഡെലിവറി മാൻ ആയി കണ്ട ഞെട്ടലിൽ ആണ് തിരുവനന്തപുരത്തുള്ള ദമ്പതികൾ. ഓൺലൈൻ വഴി ഉച്ചയൂണിന് വേണ്ടി ദമ്പതികൾ ബുക്ക് ചെയ്തിരുന്നു.
ബുക്ക് ചെയ്ത ഭക്ഷണം പറഞ്ഞ സമയത്ത് കൃത്യമായി തന്നെ വീട്ടിൽ എത്തി. എന്നാൽ, വാതിൽ തുറന്നപ്പോഴാണ് അപ്രതീക്ഷിത ഡെലിവറി മാനെ കണ്ട് ദമ്പതികൾ ഞെട്ടിയത്.
തിരുവനന്തപുരം ജഗതിയിൽ താമസിക്കുന്ന അജിത് കുമാറും ഭാര്യയ്ക്കും ആണ് ഡെലിവറി മാന്റെ സർപ്രൈസ് ഊണ് കിട്ടിയത്. ഊണിന് വേണ്ടി കാത്തിരുന്ന ദമ്പതിമാരെ തേടിയെത്തിയത് എം എൽ എ ഐബി സതീഷ് ആയിരുന്നു.

ഊണിന് വേണ്ടി കാത്തിരുന്ന ദമ്പതിമാരെ തേടിയെത്തിയത് എം എൽ എ ഐബി സതീഷ് ആയിരുന്നു. ഉച്ച ഭക്ഷണവും ആയാണ് ഐ ബി സതീഷ് ദമ്പതികൾക്ക് മുന്നിൽ എത്തിയത്. ഇതോടെ അജിത്തും ഭാര്യയും ആകെ കൺഫ്യൂഷനിൽ ആയി. കാട്ടാൽ ഇൻഡസ്ട്രിയൽ കൗൺസിലിന്റെ പുതിയ സംരംഭത്തിന്റെ ഭാഗമായി തയ്യാറാക്കുന്ന ഉച്ച ഊണ് ആണ് എം എൽ എ ഐ ബി സതീഷ് ദമ്പതികൾക്ക് നൽകിയത്. ഇതിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉച്ചയൂണ് വീടുകളിൽ എത്തിച്ചു തുടങ്ങിയിട്ടുണ്ട്.

വിദ്യാർത്ഥികളും ഉദ്യോഗസ്ഥ ദമ്പതികളും അടങ്ങുന്നവർക്കും ഊണ് ഉണ്ട്. ഇവർക്കുളളത് കാട്ടാൽ ഇൻഡസ്ട്രിയൽ കൗൺസിൽ രാവിലെ തന്നെ തയ്യാറാക്കി നൽകും എന്നതാണ് ഈ പുതിയ സംരംഭത്തിന്റെ മറ്റൊരു പ്രത്യേകത. സംരംഭത്തിന്റെ ഭാഗമായാണ് അജിത്തിനെയും ഭാര്യയും തേടി ഉച്ച ഊണ് എത്തിയത്. പ്രചരണാർത്ഥം ആയിരുന്നു എം എൽ ഐ ബി സതീഷ് ഉച്ച ഊണ് നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവം എം എൽ എ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചപ്പോൾ ഇത് വൈറലായി മാറി. ഇത്തരത്തിൽ ഉള്ള ആശയങ്ങൾ ചെറിയ സംരംഭങ്ങൾക്ക് വലിയ സംഭാവനകൾ നൽകാൻ സാധിക്കും. ഇതിന്റെ തെളിവാണ് ഇപ്പോൾ കാണുന്നത് എന്നും അദ്ദേഹം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

പോസ്റ്റിൻ്റെ പൂർണരൂപം;
ഡെലിവറി മാനായി കുറച്ചുനേരം....... ജഗതി ഡി.പി ഐ ലെ ഉള്ളൂർ നഗറിൽ അൽ സാഹസൽ ക്രസ്റ്റയിലെ C 5 യിലെ ശ്രീ അജിത് കുമാറിനെയും ഭാര്യയെയും ഞെട്ടിച്ചു കൊണ്ടാണ് കയറി ചെന്നത്.... കാട്ടാൽ ഇൻഡസ്ട്രിയൽ കൗൺസിലിന്റെ പുതിയ സംരംഭമാണ് ഉച്ചയൂണ് വീടുകളിലെത്തിക്കുന്നത്....... തിരക്കേറിയ ജീവിതത്തിനിടയിൽ പ്രത്യേകിച്ച് ഉദ്യോഗസ്ഥ ദമ്പതികളും വിദ്യാർത്ഥികളുമടങ്ങുന്ന നഗര ജീവിതത്തിൽ രാവിലെ തന്നെയുള്ള ഉച്ചയൂണൊരുക്കം..... ഒരു കീറാമുട്ടിയാണ്..... ഹോട്ടലുകളിലെ സ്ഥിര ഭക്ഷണത്തിന്റെ വിവിധ പ്രശ്നങ്ങൾ....... പാചക വാതക സിലിണ്ടർ വില എവിടെയെത്തു മെന്നാർക്കുമില്ല നിശ്ചയം....
ആ കണ്ണുകൾ സംസാരിക്കുന്നുണ്ട്; ചിരി സൈലന്റ് ആണേ; നമിത പ്രമോദ് ഫോട്ടോസ് വൈറൽ

കാട്ടാൽ ഇൻഡസ്ടിയൽ കൗൺസിൽ മുന്നോട്ട് വക്കുന്ന ആശയം തന്നെ ചെറിയ സംരഭങ്ങൾക്ക് വലിയ സംഭാവനകൾ നൽകാനാകുമെന്നാണ്.ഒരു ഫോൺ കോളിലെത്തും അമ്മമണമുള്ള പൊതിച്ചോർ, നാട്ടുരുചികൾ മണക്കുന്ന ഉച്ചയൂണു കഴിക്കണോ?മാമ്പഴപ്പുളിശേരിയും നാട്ടു വിഭവങ്ങൾ കൊണ്ടൊരുക്കിയ അവിയലും തോരനും സാമ്പാറും ചമ്മന്തിയുമൊക്കെ ചേർത്ത് ഊണ് രാവിലെ തന്നെ വീട്ടുപടിക്കലെത്തും. 8078064870 ലേക്ക് ഒറ്റ ഫോൺ കോൾ മതി. ആവിപറക്കുന്ന പൊതിച്ചോറ് അതി രാവിലെ വീട്ടുമുറ്റത്ത് എത്തിക്കും. ജൈവ ഉൽപ്പന്നങ്ങൾ മാത്രമാണ് പാചകത്തിന് ഉപയോഗിക്കുന്നത്. കൂടാതെ കൃത്രിമ നിറങ്ങളോ മായം ചേർന്ന പാചക എണ്ണയോ മറ്റു വസ്‌തുക്കളോ ഉപയോഗിക്കുന്നില്ല.

രാവിലെ 7 മണി മുതൽ 9 മണിവരെയുള്ള സമയങ്ങളിൽ വീടുകളിലും ഫ്ലാറ്റുകളിലും പൊതിച്ചോറുകൾ എത്തും. മാറനല്ലൂരിലെ വീട്ടമ്മമാരുടെ കൂട്ടായ്മ മയൂരം കാറ്ററിംഗ് യൂണിറ്റ് ആണ് തയ്യാറാക്കുന്നത്..SYIndia യാണ് പൊതിച്ചോർ വിതരണം നടത്തുക. 60 രൂപയാണ് വില. ആദ്യഘട്ടമായി നേരിട്ട് തന്നെ 20 പേർക്ക് തൊഴിൽ നൽകുവാനും വനിതകൾ ഉൾപ്പടെ നിരവധി പേർക്ക് ഉപജീവനം നടത്താനും കഴിയും വിധമാണ് ഉച്ചയൂണ് പദ്ധതി ..... തൊഴിലു വരുമാനവുമൊപ്പം വീട്ടു രുചിയോടെ ഉച്ചയൂണും ......












Click it and Unblock the Notifications