ചായക്കടയിലും ഗുസ്തി വേദിയിലും തേങ്ങയുടക്കുന്ന തരൂര്‍; രസകരമായ ട്രോള്‍ പങ്കുവച്ച് ശശി തരൂര്‍, വൈറല്‍
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ട്രെന്‍ഡിംഗായത് തിരുവനന്തപുരം എംപി ശശി തരൂരിന്റേതായിരുന്നു. ഓണം ആഘോഷിക്കാന്‍ നാട്ടിലെത്തിയ ശശി തരൂര്‍ പെരിങ്ങോട്ട് കാാവ് ക്ഷേത്രം സന്ദര്‍ശിക്കുന്ന ചിത്രം എംപി പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങള്‍ രസകരമായി രീതിയില്‍ എഡിറ്റ് ചെയ്തുള്ള ട്രോളുകളാണ് സോഷ്യല്‍ മീഡിയയുടെ വൈറലാകുന്നത്. ട്രോള്‍ ഇഷ്ടപ്പെട്ട ശശി തരൂര്‍ ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കവച്ചതോടെയാണ് കൂടുതല്‍ ആളുകള്‍ ശ്രദ്ധിച്ചത്.
ക്ഷേത്രത്തില്‍ ആചാരത്തിന്റെ ഭാഗമായി ഞാന്‍ തേങ്ങ ഉടച്ച ചിത്രം ഉപയോഗിച്ച് ചില രസകരമായ ട്രോളുകള്‍ പ്രചരിക്കുന്നുണ്ട്. ഇത് ആരുടെ ഭാവനയില്‍ നിന്ന് ഉണ്ടായതാണെന്ന് അറിയിച്ച. എനിക്ക് ഇഷ്ടപ്പെട്ട ചില ട്രോളുകള്‍ പങ്കുവയ്ക്കുന്നു- ചിത്രങ്ങള്‍ പങ്കുവച്ച് ശശി തരൂര്‍ കുറിച്ചു. ചായക്കടയില്‍ ചായ അടിക്കുന്നതിന്റെയും നൃത്ത വേദിയില്‍ നര്‍ത്തകിമാരോടൊപ്പവും, ക്രിക്കറ്റ് പിച്ചിലപും, റെസ്ലിംഗ് വേദിയിലും നില്‍ക്കുന്ന ശശി തരൂരുന്റെ ചിത്രങ്ങളാണ് വൈറലായത്. എന്തായാലും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നുണ്ട്.
പ്രിയപ്പെട്ട നൈക്കിനൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവച്ച് കീര്‍ത്തി സുരേഷ്; വൈറല്‍ ചിത്രങ്ങള്‍ കാണാം

അതേസമയം, ഈ ഓണാഘോഷം, പാലക്കാടുള്ള അമ്മയുടെ തറവാട്ട് വീട്ടിലാണ് ശശി തരൂര്‍ ആഘോഷിച്ചത്. ഈ ചിത്രങ്ങള്‍ എല്ലാം തന്നെ തരൂര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. പുന്നെല്‍ കതിര്‍ എഴുന്നള്ളിച്ചും പൂജ ചെയ്തും പുത്തരിയുണ്ടും ഉത്രാടത്തെ വരവേല്‍ക്കുന്ന ചിത്രങ്ങള്‍ എംപി തന്നെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഒപ്പം, ഊഞ്ഞാല്‍ അടുന്ന ചിത്രങ്ങളും തരൂര്‍ പങ്കുവച്ചിരുന്നു.
പാലക്കാട് എലവഞ്ചേരിയിലുള്ള മുണ്ടാരത്ത് തറവാട്ട് വീട്ടില്‍ അമ്മ ലീല്ലി തരൂരിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പമായിരുന്നു തരൂര്‍ ഓണം ആഘോഷിച്ചത്. ഉത്രാട ദിനത്തില്‍ രാവിലെ പുന്നെല്‍ കതിര്‍ എഴുന്നള്ളിക്കുകയും മാതേവറിന് മുന്നില്‍ പൂജ നടത്തുകയും ചെയ്തുകൊണ്ടായിരുന്നു തരൂര്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഓണപ്പാട്ട് ഉള്‍പ്പെടെ തറവാട്ടിലെ ഓണം ആഘോഷങ്ങളിലെല്ലാം തരൂര്‍ പങ്കെടുത്തിരുന്നു.
Recommended Video
7 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താന്‍ ഓണം ആഘോഷിക്കാന്‍ നാട്ടില്‍ എത്തുന്നതെന്ന് തരൂര്‍ പറഞ്ഞിരുന്നു. നേരത്തേ സുനന്ദ പുഷ്‌കറുമായുള്ള വിവാഹത്തിനായിരുന്നു തരൂര്‍ തറവാട്ടില്‍ വന്നത്. അന്നും ഓണത്തിന്റെ സമയത്ത് തന്നെയായിരുന്നു വിവാഹം നടന്നത്. തരൂര്‍ ഓണവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ എല്ലം തന്നെ വൈറലായിരുന്നു.
അതേസമയം, സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് തരൂര്‍ തറവാട്ടിലേക്ക് വീണ്ടും എത്തിയത്. ദില്ലി റോസ് അവന്യൂ കോടതിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്.
കേസില്‍ ശശി തരൂരിനെതിരായി ഒരു തെളിവും ഹാജരക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചില്ലെന്ന് വിലയിരുത്തിയ കോടതി ശശി തരൂരിനെ കുറ്റ വിമുക്തനാക്കുകയായിരുന്നു.












Click it and Unblock the Notifications