Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയം നടിച്ച് വിളിച്ചിറക്കി; പ്രായപൂര്‍ത്തിയാവാത്ത പെണ്‍കൂട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു...

തൊടുപുഴ:: തൊണ്ണൂറുകാരിയെ കത്തിമുനയില്‍ നിര്‍ത്തി പീഡിപ്പിച്ച വാര്‍ത്ത പുറത്ത് വന്നിട്ട് മണിക്കൂറുകളായിട്ടില്ല. വൃദ്ധയെ പീഡിപ്പിച്ച വാര്‍ത്ത കേട്ട് ഞെട്ടല്‍ മാറുന്നതിന് മുമ്പേ ഇടുക്കി, തൊടുപുഴയില്‍ നിന്ന് മറ്റൊരു വാര്‍ത്ത കൂടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാല് പേര്‍ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി.

Read Also: ജേക്കബ് തോമസിന് പോലീസിനെയും വിശ്വാസമില്ലേ? വിജിലന്‍സിന് പ്രത്യേകം ലോക്കപ്പ് വേണം...

തിരുവനന്തപുരം സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് കൂട്ടമാനഭംഗത്തിനിരയായി. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് തൊടുപുഴയില്‍വച്ചാണു പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തെന്നാണ് സൂചന.

പ്രണയം

പ്രണയം

തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിളിച്ചിറക്കിയ ശേഷം കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയെതുടര്‍ന്നുള്ള അന്വേഷണത്തിലാണ് പീഡനവിവരം പുറത്തായത്.

ഒളിച്ചോട്ടം

ഒളിച്ചോട്ടം

ഒരു യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. അയാളോടൊപ്പം പെണ്‍കുട്ടി ഇറങ്ങി പോവുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

രണ്ട് പേര്‍ പിടിയിലായി

രണ്ട് പേര്‍ പിടിയിലായി

പെണ്‍കുട്ടിയുടെ കാമുകനടക്കം നാലുപേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചത്. ഇതില്‍ രണ്ട് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്.
ഇടുക്കി തൊടുപുഴയില്‍ മേലുകാവില്‍നിന്നാണ് ഇവര്‍ പിടിയിലായിരിക്കുന്നതെന്നാണു വിവരം.

കാമുകന്‍

കാമുകന്‍

പെണ്‍കുട്ടിയെ തൊടുപുഴയിലെത്തിച്ചത് കാമുകനാണ്. ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് മറ്റുള്ളവര്‍ക്ക് കൈമാറുകയായിരുന്നു. പെണ്‍കുട്ടിയെയും ഇവിടെനിന്നു തന്നെ കണ്ടെത്തിയിട്ടുണ്ട്.

അന്വേഷണം ശക്തമാക്കി.

അന്വേഷണം ശക്തമാക്കി.

പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ തിരുവനന്തപുരം ഫോര്‍ട്ട് പോലീസിന് പരാതി നല്‍കുകയായിരുന്നു. അന്വേഷിച്ചെത്തിയ പോലീസ് തൊടുപുഴില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+