കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജേക്കബ് തോമസിന് പോലീസിനെയും വിശ്വാസമില്ലേ? വിജിലന്‍സിന് പ്രത്യേകം ലോക്കപ്പ് വേണം...

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: അഴിമതിക്കാരെ പിടികൂടാന്‍ കര്‍ശന നടപടിയുമായി മുന്നോട്ട് പോവുകയാണ് വിജിലന്‍സ് മേധാവി ഡോ ജേക്കബ് തോമസ്. കെഎം മാണിയും കെ ബാബുവുമടക്കം പ്രബല രാഷ്ട്രീയ നേതാക്കളെ വരെ വിജിലന്‍സ് വിടാതെ പിന്തുടരുകയാണ്. വിജിലന്‍സ് കൂട്ടിലടച്ച തത്തയല്ലെന്നും അഴിമതിക്കാരെ കൂട്ടിലാക്കാന്‍ പോവുകയാണെന്നും സാരം.

അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്യുന്ന പ്രതികളെ കൂട്ടിലാക്കാന്‍ വിജിലന്‍സ് ആസ്ഥാനത്ത് ലോക്കപ്പുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് സര്‍ക്കാരിന് കത്ത് നല്‍കിയിരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് ഓഫീസുകളില്‍ ലോക്ക് പണിയാനുള്ള എസ്റ്റിമേറ്റും തയ്യാറാക്കി കഴിഞ്ഞു. വിജിലന്‍സ് ഡിജിപിക്ക് പോലീസില്‍ വിശ്വാസമില്ലേ? ജേക്കബ് തോമസിന്റെ ലക്ഷ്യമെന്താണ്...?

ലോക്കപ്പ് വേണം

ലോക്കപ്പ് വേണം

അഴിമതിക്കേസില്‍ വിജിലന്‍സ് പിടികൂടുന്നവരെ നിലവില്‍ പോലീസ് ലോക്കപ്പിലാണ് സൂക്ഷിക്കാറ്. എന്നാല്‍ വിജിലന്‍സ് ഓഫീസുകളില്‍ ലോക്കപ് വേണമെന്നാണ് ജേക്കബ് തോമസിന്റെ ആവശ്യം

അനുമതി

അനുമതി

പ്രതികളെ അറസ്റ്റ് ചെയ്യാനും ചോദ്യം ചെയ്യാനും അനുമതി വേണമെന്നും കത്തില്‍ പറയുന്നു.

നളിനി നെറ്റോ

നളിനി നെറ്റോ

ആഭ്യന്തര സെക്രട്ടറി നളിനി നാറ്റോക്കാണ് ജേക്കബ് തോമസ് കത്ത് കൈമാറിയത്. വിജിലന്‍സ് ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റത്തില്‍ പുതിയ മാനദണ്ഡം വേണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്

അഴിമിതി

അഴിമിതി

ജാമ്യം കിട്ടാത്ത വകുപ്പുകള്‍ പ്രകാരമുള്ള കേസുകളില്‍ കുടുങ്ങുന്നവരെ ചോദ്യം ചെയ്ത് വിട്ടയക്കാറാണ് പതിവ്. കേസ് കോടതിയിലെത്തി കുറ്റക്കാരെന്ന് കണ്ടാലെ കസ്റ്റഡിയില്‍ കിട്ടൂ.

പോലീസിന്റെ സഹായം

പോലീസിന്റെ സഹായം

കൈക്കൂലിക്കേസില്‍ പെടുന്നവരെ മാത്രമാണ് ലോക്കപ്പില്‍ ഇടുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ പോലീസിനെ സ്വാധീനിച്ച് രക്ഷപ്പെടും. ഇതൊഴിവാക്കണം.

ആക്ഷേപം

ആക്ഷേപം

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് കൂട്ടിലടച്ച തത്തയാണെന്നായിരുന്നു ആരോപണം. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിജിലന്‍സിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Vigilance need lockup Vigilance Director Jacob Thomas gives letter to government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X