റൂഫ് ടോപ്പിലെ കളികള്‍... പ്രസ് ക്ലബ്ബിന് നഷ്ടം ലക്ഷങ്ങള്‍
പ്രസ് ക്ലബ്ബില്‍ റൂഫ് ടോപ്പ് നിര്‍മിയ്ക്കാന്‍ കോസ്റ്റ് ഫോര്‍ഡിന് കരാര്‍ കൊടുത്തതില്‍ വന്‍ ക്രമക്കേടുകളുണ്ടെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തല്‍. പ്രസ് ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ധന ദുര്‍വിനിയോഗമാണ് ഇതെന്നും കമ്മിറ്റി വിലയിരുത്തുന്നത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിയ്ക്കുന്ന എന്‍ജിഒ ആയ കോസ്റ്റ് ഫോര്‍ഡിനായിരുന്നു ഇത് സംബന്ധിച്ച് കരാര്‍ നല്‍കിയത്. എന്നാല്‍, കോസ്റ്റ് ഫോര്‍ഡ് സര്‍ക്കാര്‍ ഏജന്‍സിയാണെന്നാണ് അന്നത്തെ ക്ലബ്ബ് സെക്രട്ടറി ബിജു ചന്ദ്രശേഖര്‍ നല്‍കിയ സ്‌റ്റേറ്റ്‌മെന്റില്‍ പറയുന്നതെന്ന് കമ്മിറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ കൃത്യമായി പറയുന്നുണ്ട്.

2009 ല്‍ പതിനെട്ട് ലക്ഷം രൂപയ്ക്കാണ് കോസ്റ്റ് ഫോര്‍ഡ് പ്രൊപ്പോസല്‍ നല്‍കിയത്. എന്നാല്‍ 2010 ല്‍ കരാര്‍ ഒപ്പിടുമ്പോള്‍ തുക ഇരുപത്തി രണ്ടര ലക്ഷം കവിഞ്ഞു. പ്രൊപ്പോസലില്‍ ഒരുതരത്തിലും ഉള്ള 'വിലപേശലും' ഭാരവാഹികളായ ബിജു ചന്ദ്രശേഖറും എംഎം സുബൈറും നടത്തിയില്ലെന്ന് കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്. കണ്‍സള്‍ട്ടേഷന്‍ ഫീസില്‍ പോലും കുറവ് വരുത്താന്‍ ശ്രമിച്ചിട്ടില്ലെന്നാണ് പറയുന്നത്.
കോസ്റ്റ് ഫോര്‍ഡ് നല്‍കിയ പ്രൊപ്പോസലില്‍ അളവുകളുടെ കാര്യത്തിലും കൃത്രിമം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. റൂഫ് ടോപ്പ് നിര്‍മാണത്തില്‍ ഇപ്പോഴുള്ള നിരക്കിനേക്കാള്‍ വളരെ കൂടുതല്‍ തുകയാണ് കോസ്റ്റ് ഫോര്‍ഡ് ഈടാക്കിയത്. ഇതില്‍ മാത്രം 2,88,850 രൂപയുടെ ക്രമക്കേടുണ്ടെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തല്‍.
ഭാരവാഹികളുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകള്‍ കമ്മിറ്റി എണ്ണമിട്ട് നിരത്തുന്നും ഉണ്ട്.
പറഞ്ഞ സമയത്ത് കോസ്റ്റ് ഫോര്‍ഡ് പണി പൂര്‍ത്തിയാക്കിയില്ല. കരാറില്‍ പറഞ്ഞ പല ജോലികളും ചെയ്തതും ഇല്ല. എന്നിട്ടും അവര്‍ക്ക് തുക നല്‍കി.
ഇതുകൊണ്ടൊന്നും തീരുന്നില്ല കാര്യങ്ങള്‍.. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഈ റൂഫ് ടോപ്പ് ഉപയോഗ ശൂന്യമായി. തുടര്‍ന്ന് 2013 ല്‍ പിപി ജെയിംസും ബിജു ചന്ദ്രശേഖറും ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വീണ്ടും റൂഫ് ടോപ് നവീകരണത്തിന് രംഗത്തിറങ്ങി.
ട്രിവാന്‍ഡ്രം റോഡ് ഡെവലപ് മെന്റ് അതോറിറ്റിയെ ആണ് ഇത്തവണ സമീപിച്ചത്. കോസ്റ്റ് ഫോര്‍ഡിന്റെ നിര്‍മാണത്തിലെ അപാകങ്ങളും തട്ടിപ്പുകളും അവര്‍ കൃത്യമായി കണ്ടെത്തി. നവീകരണത്തിന് 16 ലക്ഷം ചെലവാകുമെന്നും പറഞ്ഞു. എന്നാല്‍ ഈ റൂഫ് ടോപ്പ് ഉദ്ഘാടന ദിവസം തന്നെ തകര്‍ന്ന് വീണ കാഴ്ചയാണ് കണ്ടത്.












Click it and Unblock the Notifications