Get Updates
Get notified of breaking news, exclusive insights, and must-see stories!

12 കോടിയുടെ ഓണം ബംബർ ആർക്ക്? ഒറ്റ രാത്രി കൊണ്ട് ജീവിതം മാറും, കയ്യിലെത്തുന്ന തുക ഇത്ര

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി കാരണം നട്ടംതിരിയുന്ന ഈ കാലത്ത് ഒറ്റ രാത്രി കൊണ്ട് കോടീശ്വരനാകാന്‍ പോകുന്ന ആ ഭാഗ്യശാലി ആരാകും. പന്ത്രണ്ട് കോടിയുടെ ഓണം ബംബര്‍ ഭാഗ്യക്കുറി നറുക്കെടുപ്പിന് ഇനി ബാക്കിയുളളത് ഏതാനും മണിക്കൂറുകള്‍ മാത്രമാണ്.. സെപ്റ്റംബര്‍ 19 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഓണം ബംബര്‍ നറുക്കെടുക്കുന്നത്.

നറുക്കെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ടിക്കറ്റ് വില്‍പ്പന കുതിക്കുകയാണ്. ഇതുവരം ഓണം ബംബറിന്റെ 54 ലക്ഷം ടിക്കറ്റുകളാണ് വില്‍പന നടത്തിയിരിക്കുന്നത് എന്ന് ലോട്ടറി വകുപ്പ് വ്യക്തമാക്കുന്നു. ജൂലൈ 22ന് ആയിരുന്നു ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ തിരുവോണം ബംബര്‍ ഭാഗ്യക്കുറി 2021 ടിക്കറ്റ് പ്രകാശനം ചെയ്തത്.

lottery

സോഷ്യല്‍ മീഡിയയില്‍ വൈറലായി അഭയ ഹിരണ്‍മയിയുടെ ചിത്രങ്ങള്‍; ആരെയാണ് കാത്തിരിക്കുന്നതെന്ന് ആരാധകര്‍

12 കോടി രൂപ ഒന്നാം സമ്മാനക്കാരന് ലഭിക്കുന്ന ഓണം ബംബര്‍ ടിക്കറ്റിന്റെ വില 300 രൂപയാണ്. ഇത്തവണ ഭാഗ്യക്കുറി വകുപ്പിന് അച്ചടിക്കാവുന്ന പരമാധി ടിക്കറ്റുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ഒന്നാം സമ്മാനം ലഭിക്കുന്നയാള്‍ക്ക് ആദായ നികുതിയും ഏജന്‍സി കമ്മീഷനും അടക്കം കിഴിച്ച് ഏഴ് കോടിയോളം രൂപയാണ് കയ്യില്‍ ലഭിക്കുക. 12 കോടിയുടെ പത്ത് ശതമാനമാണ് ഏജന്‍സി കമ്മീഷന്‍. അതായത് 1.20 കോടി രൂപ ഏജന്‍സിക്ക് ലഭിക്കും. ബാക്കി തുകയുടെ 30 ശതമാനം ആദായ നികുതിയായി ഈടാക്കും. 3.24 കോടി രൂപയാണ് ആദായ നികുതി.

ആരെയാണീ നോക്കുന്നത്? ദിലീപിന്റെയും കാവ്യയുടെയും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ആറ് പേര്‍ക്ക് വീതം ഓരോ കോടി രൂപയാണ് തിരുവോണം ബംബര്‍ നറുക്കെടുപ്പില്‍ രണ്ടാം സമ്മാനമായി ലഭിക്കുക. പത്ത് ലക്ഷം രൂപ ഓരോ സീരിസിലേയും 2 പേര്‍ക്ക് വീതം പന്ത്രണ്ട് പേര്‍ക്കാണ് മൂന്നാം സമ്മാനം. പന്ത്രണ്ട് പേര്‍ക്ക് 5 ലക്ഷം രൂപ വീതമാണ് നാലാം സമ്മാനം ലഭിക്കുക. 108 പേര്‍ക്ക് ഒരു ലക്ഷം വീതമാണ് അഞ്ചാം സമ്മാനം. ആറാം സമ്മാനമായി അവസാന നാലക്കത്തിന് 5000 രൂപ ലഭിക്കും. മൂവായിരം രൂപ ഏഴാം സമ്മാനവും രണ്ടായിരം രൂപ എട്ടാം സമ്മാനവും ആയിരം രൂപ പത്താം സമ്മാനവും ലഭിക്കും. 5 ലക്ഷം രൂപ വീതം 5 പേര്‍ക്കാണ് സമാശ്വാസ സമ്മാനം. കഴിഞ്ഞ വര്‍ഷത്തെ ഓണം ബംബര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം സ്വന്തമാക്കിയത് എറണാകുളം സ്വദേശിയായ അനന്തു എന്ന 21 വയസ്സുകാരന്‍ ആയിരുന്നു. ദേവസ്വം ജീവനക്കാരനായിരുന്നു അനന്തു. TB 173964 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+