തിരുവോണം ബംബര്‍ ഒന്നാം സമ്മാനം 30 കോടി? നിര്‍ദ്ദേശവുമായി ലോട്ടറി ഉദ്യോഗസ്ഥര്‍, വേണ്ടെന്ന് ധനവകുപ്പ്
തിരുവനന്തപുരം: തിരുവോണം ബംബറിന്റെ ഒന്നാം സമ്മാനം 30 കോടിയാക്കണമെന്ന ശുപാര്‍ശ ധനവകുപ്പ് തള്ളി. ഇതോടെ ഒന്നാം സമ്മാനം 25 കോടിയായി തന്നെ തുടരും. ഒരു കോടി വച്ച് 20 പേര്‍ക്ക് ഒരു കോടി വച്ച് രണ്ടാം സമ്മാനമായും ലഭിക്കും. കഴിഞ്ഞ തവണ ഒരാള്‍ക്ക് അഞ്ച് കോടിയായിരുന്നു രണ്ടാം സമ്മാനം.
തിരുവോണം ബംബര്‍ കൂടുതല്‍ അകര്‍ഷമാക്കുന്നതിന് വേണ്ടിയാണ് 30 കോടി ആക്കാന്‍ ലോട്ടറി ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ ഇപ്പോഴത്തെ ഒന്നാം സമ്മാനമായ 25 കോടിയായി തുടര്‍ന്നാല്‍ മതിയെന്ന് ധനവകുപ്പ് തീരുമാനിക്കുകയായിരുന്നു. ധനവകുപ്പ് പരിശോധിച്ചതിന് ശേഷമാണ് 25 കോടി തന്നെ തുടരാന്‍ നിര്‍ദ്ദേശിച്ചത്.

സമ്മാനത്തുക ഉയര്‍ത്തിയാല്‍ ലോട്ടറി വിലയും കൂട്ടേണ്ടി വരും. ഈ കാരണം കൊണ്ടാണ് ധനവകുപ്പ് നിര്‍ദ്ദേശം തള്ളിയത്. കഴിഞ്ഞ തവണത്തെ പോലെ 500 രൂപ തന്നെയായിരിക്കും ഇത്തവണയും ടിക്കറ്റ് വില. അതേസമയം, അനൗദ്യോഗികമായാണ് 30 കോടിയാക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചതെന്ന് ധനവകുപ്പ് അറിയിക്കുന്നത്.
എന്നാല്‍ ഇത്തവണ രണ്ടാം സമ്മാനത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ അഞ്ച് കോടിയായിരുന്നു രണ്ടാം സമ്മാനം. എന്നാല്‍ ഇത്തവണ അത് 20 പേര്‍ക്ക് ഒരു കോടി വച്ച് നല്‍കും. ഒരു കോടി വച്ച് പത്ത് പേര്‍ക്ക് കഴിഞ്ഞ തവണ മൂന്നാം സമ്മാനമായി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം 67.5 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതില്‍ 66.5 ലക്ഷം ടിക്കറ്റും വിറ്റുപോയിരുന്നു.
2021ല്‍ ഓണം ബംബറിന്റെ ഒന്നാം സമ്മാനം 12 കോടി രൂപയായിരുന്നു. ടിക്കറ്റ് വില 300 രൂപയും. 2022ല്‍ ഒന്നാം സമ്മാനം 25 കോടിയാക്കിയപ്പോള്‍ ടിക്കറ്റ് വില 500 രൂപയാക്കി. ഈ വര്‍ഷത്തെ ഓണം ബംബറിനും മികച്ച സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറി വകുപ്പ്. തിരുവനന്തപുരം സ്വദേശിയായ അനൂപിനായിരുന്നു കഴിഞ്ഞ വര്‍ഷം ഒന്നാം സമ്മാനമായ 25 കോടി അടിച്ചത്.
ലോട്ടറി അടിച്ചതിന് പിന്നാലെ സ്വന്തം വീട്ടിലേക്ക് പോലും പോകാന്‍ പറ്റാത്ത സാഹചര്യം അനൂപിനുണ്ടായിരുന്നു. സഹായം ചോദിച്ചെത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് ഈ സാഹചര്യം വന്നത്. ഭാഗ്യം തേടിയെത്തിയതിന് പിന്നാലെ തിരുവനന്തപുരത്ത് ഒരു ലോട്ടറി കടയും അനൂപ് ആരംഭിച്ചിരുന്നു.












Click it and Unblock the Notifications