Get Updates
Get notified of breaking news, exclusive insights, and must-see stories!

ആനവണ്ടിയോട് പക,ബസിന്റെ ചില്ലെറിഞ്ഞ് പൊട്ടിച്ചു; യുവാവിന്റെ അരിശത്തിന്റെ കാരണം കേട്ട് ഞെട്ടി പോലീസ്

കൊച്ചി: തൃശ്ശൂർ-കോഴിക്കോട് റൂട്ടിലെ പേരാമംഗലം ഭാഗത്ത് കെ എസ് ആർ ടി സി ബസിന് കല്ലെറിഞ്ഞയാളെ കൈയ്യോടെ പൊക്കി പോലീസ്. കുന്നംകുളം സ്വദേശി യാനി റോയി ആണ് പോലീസിന്റെ പിടിയിലായത്. മെഡിക്കൽ ഷോപ്പ് ഉടമയായ യാനി റോയിക്ക് കെ എസ് ആർ ടി സി ബസിനോട് എന്താണിത്ര പകയെന്നല്ലേ? പറയാം

അർധരാത്രിയിൽ ബസിന് കല്ലേറ്


പേരാമംഗലം ഭാഗത്ത് ഓടിയിരുന്ന കെ എസ് ആർ ടി സിക്ക് നേരെ ആഗസ്റ്റ് എട്ടിനായിരുന്നു ആദ്യ കല്ലേറ്. അതും അർധരാത്രി പന്ത്രിനും പുലർച്ചെ മൂന്നിനും മധ്യേ. അവിടം കൊണ്ട് കല്ലേറ് തീർന്നില്ല. പിന്നീട് മൂന്ന് ദിവസങ്ങളിലായി നാല് ബസുകളുടെ ചില്ല് കല്ലെറിഞ്ഞ് തകർത്തു. ഇതോടെ ഇതുവഴി ബസ് എടുത്ത് പോകാൻ ഡ്രൈവർമാർക്ക് പേടിയായി. പോലീസിൽ പരാതിയും പോയി. എന്തിനാകും ഇങ്ങനെ ബസിന് കല്ലെറിയുന്നത്? ആരായിരിക്കും പിന്നിൽ? പേരമംഗലം പോലീസ് അങ്ങനെ അന്വേഷണം തുടങ്ങി. കല്ലേറുകാരനെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡ് 'സാഗോ'രംഗത്തിറങ്ങി.

സി സി ടി വി കേന്ദ്രീകരിച്ച് അന്വേഷണം

അഞ്ച് ഉദ്യോഗസ്ഥരായിരുന്നു അന്വേഷണത്തിന് പിന്നിൽ. നാല് ദിവസത്തോളം അന്വേഷണം. മണിക്കൂറുകളോളം മെനക്കെട്ടിരുന്നു ഉദ്യോഗസ്ഥർ കല്ലെറിഞ്ഞവനെ തിരഞ്ഞു. കെ എസ് ആർ ടി സിയോട് ഇത്രയ്ക്ക് അരിശം തോന്നാൻ കാരണമെന്തായിരിക്കുമെന്നത് തന്നെയായിരുന്നു പോലീസിനേയും കുഴക്കിയത്. ഒടുവിൽ സി സി ടി വി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ തൃശ്ശൂരിൽ നിന്നും കുന്നംകുളം ഭാഗത്തേക്ക് പോകുന്ന ബൈക്ക് യാത്രികനാണ് കല്ലെറിഞ്ഞയാളെന്ന് പോലീസ് കണ്ടെത്തി.

കുന്നംകുളം നഗരത്തിൽ വരെ വരുന്നുണ്ടെന്ന്

പതിവായി ബൈക്ക് കുന്നംകുളം നഗരത്തിൽ വരെ വരുന്നുണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞു. അങ്ങനെ 'പ്രത്യേക ബൈക്ക്' എടുക്കുന്നയാളെ കേന്ദ്രീസരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഒടുവിൽ യാനി റായിയാണ് ആ കല്ലേറുകാരൻ എന്ന് പോലീസ് കണ്ടെത്തി. രാത്രികാലങ്ങളിൽ സുഹൃത്തുക്കൾക്കൊപ്പം യാത്ര പോകാൻ ഇഷ്ടപ്പെടുന്ന യാനി റായിക്ക് കെ എസ് ആർ ടി സിയോട് തോന്നിയ ദേഷ്യം കേട്ട് പോലീസ് ഞെട്ടി.

രാത്രിയിൽ ബൈക്ക് ഓടിക്കുന്നതിനിടെ


ഒരിക്കൽ ഇയാൾ രാത്രിയിൽ ബൈക്ക് ഓടിക്കുന്നതിനിടെ ബസ് ഡ്രൈവർ സൈഡ് കൊടുക്കാതെ കബിളിപ്പിച്ചത്രേ. ദീർഘനേരം ഇത് തുടർന്നതോടെ കെ എസ് ആർ ടി സി ബസുകളോട് മുഴുവൻ മനസിൽ പകയായി. ഇതോടെയാണ് കല്ലെറിഞ്ഞ് ചില്ല് പൊട്ടിക്കാൻ തീരുമാനിച്ചത്. തുടർന്ന് വസ്ത്രത്തിനുള്ളിൽ കല്ല് സൂക്ഷിച്ച് ബസിനെ പിന്തുടർന്ന് പോയി കല്ലെറിയാൻ തീരുമാനിച്ചു.

5


ഓരോ ദിവസവും അത് വഴി പോകുന്ന ബസിന് നേരെ യാനി കല്ലെറിയികയായിരുന്നത്രേ. ബസിനെ മറികടന്ന് മുന്നില്‍ എത്തിയാല്‍ ഉടന്‍ താഴെ നിന്നാണ് ഏറ്. നാല് തവണ ഇത്തരത്തിൽ ചില്ലുടച്ചപ്പോൾ യാനിയുടെ അരിശം തീർന്നു. കല്ലേറ് നിർത്തുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും പോലീസ് പണി തുടങ്ങിയിരുന്നല്ലോ, യാനിയെ പൊക്കുകയും ചെയ്തു. എന്തായാലും രാത്രികാല കല്ലെറിയലുകാരൻ പോലീസ് പിടിയിലായതോടെ ഇനി ഈ റൂട്ടിൽ സമാധാനമായി വണ്ടിയോടിക്കാമെന്ന ആശ്വാസത്തിലാണ് ഡ്രൈവർമാർ.

'സാധിക, സാരി, സുന്ദരി..മാറ്റിപിടിക്കാൻ ഉദ്ദേശമേയില്ല'; ലൗ ഇട്ട് നിറച്ച് ആരാധകരും..വൈറൽ ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+