തോടന്നൂരിൽ സിപിഎം ഓഫീസ് വീണ്ടും തീവെച്ച് നശിപ്പിച്ചു; അക്രമണങ്ങൾ തുടർകഥ
വടകര:തീവെപ്പ് തുടർക്കഥയാകുന്ന തോടന്നൂരിൽ സിപിഎം ഓഫീസ് വീണ്ടും തീവെച്ച് നശിപ്പിച്ചു.പാർട്ടി ബ്രാഞ്ച് കമ്മറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന തോടന്നൂരിലെ മത്തായി ചാക്കോ സ്മാരക മന്ദിരത്തിനു നേരെയാണ് വീണ്ടും ഇന്നലെ തീവെപ്പുണ്ടായത്.തിങ്കളാഴ്ച വൈകീട്ട് പ്രവർത്തകർ ഓഫീസിൽ എത്തിയപ്പോഴാണ് തീവെച്ച വിവരം അറിഞ്ഞത്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതിനാൽ ഓഫീസിലെ വാതിലിനോട് ചേർന്നുള്ള കട്ടില പൂർണ്ണമായും കത്തിനശിച്ചു.

ഓഫീസിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഫർണ്ണിച്ചറുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.തീ പടർന്ന് പിടിക്കാത്തതാണ് തീ വെച്ച കാര്യം പരിസരവാസികൾ അറിയാതെ പോയത്. തോടന്നൂരിൽ സിപിഎം,ലീഗ് ഓഫീസുകൾക്ക് നേരെ നേരത്തെ പല തവണ അക്രമം ഉണ്ടായിട്ടുണ്ട്.തീവെപ്പിന് പിന്നിൽ മുസ്ലിം ലീഗാണെന്ന് സിപിഎം ആരോപിച്ചു.ഓഫീസിന് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ തോടന്നൂരിൽ പ്രകടനം നടത്തി.












Click it and Unblock the Notifications