Get Updates
Get notified of breaking news, exclusive insights, and must-see stories!

തോമസ് ചാണ്ടിയെ ഇനി മന്ത്രിയാക്കില്ല; രാഷ്ട്രീയക്കാര്‍ തള്ളും; മന്ത്രി വീണ്ടും കുവൈത്ത് ചാണ്ടി

തോമസ് ചാണ്ടിയെ ഇനി മന്ത്രിയാക്കില്ല; രാഷ്ട്രീയക്കാര്‍ തള്ളും, മന്ത്രി വീണ്ടും കുവൈത്ത് ചാണ്ടി

ആലപ്പുഴ: കോടികളുടെ ആസ്തിയുണ്ടായിട്ടും രാഷ്ട്രീയത്തില്‍ പയറ്റിത്തെളിയാന്‍ എത്തിയ തോമസ് ചാണ്ടി തന്റെ തട്ടകമായ ബിസിനസിലേക്ക് മടങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. നേരത്തെ തോമസ് ചാണ്ടിയുടെ രാഷ്ട്രീയ പ്രവേശനത്തെയും എംഎല്‍എ സ്ഥാനത്തേയും സംശയ ദൃഷ്ടിയോടെ കണ്ടവര്‍ക്ക് മുന്നില്‍ ചാണ്ടി ഇനി കുറ്റക്കാരനാകും.

കലക്കവെള്ളത്തില്‍ മീന്‍ പിടിച്ച് സിപിഐ; സിപിഎമ്മുമായുള്ള ബന്ധം ഉലയുന്നു
കുറ്റവിമുക്തനായാല്‍ തിരിച്ചെത്തുമെന്ന് തോമസ് ചാണ്ടി പറഞ്ഞിട്ടുണ്ടെങ്കിലും ചാണ്ടിയെ തിരിച്ചെടുത്ത് ഒരു ഭാഗ്യപരീക്ഷണത്തിന് ഇടതുമുന്നണി തയ്യാറാകില്ല. ഇടതുമുന്നണി വിട്ടാലും തോമസ് ചാണ്ടിയെ സ്വീകരിക്കാന്‍ വലതുമുന്നണിയും മടിക്കുന്ന അവസ്ഥയിലേക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം മാറിക്കഴിഞ്ഞു.

thomaschandy

ജനങ്ങള്‍ക്ക് മുന്‍പില്‍ ഒരിക്കല്‍ക്കൂടി വോട്ട് അഭ്യര്‍ഥിക്കാന്‍ തോമസ് ചാണ്ടിയെ എന്‍സിപി അനുവദിക്കുമോ എന്നതുപോലും കണ്ടറിയണം. പാര്‍ട്ടിയില്‍ സമ്പത്തുകൊണ്ട് നിലനില്‍ക്കുകയും പാര്‍ട്ടിയെ തന്നെ ഭരിക്കുകയും ചെയ്യുന്നതാണ് തോമസ് ചാണ്ടിയുടെ രീതി. അതുതന്നെയാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്കിടയാക്കിയതും.

മന്ത്രിസ്ഥാനം തോമസ് ചാണ്ടി കച്ചവട ആവശ്യത്തിന വിനിയോഗിച്ചതായി തെളിവില്ലെങ്കിലും മന്ത്രിയെന്ന നിലയില്‍ ഒരിക്കല്‍ക്കൂടി തോമസ് ചാണ്ടിയെ പരീക്ഷിക്കാന്‍ ഇടതുമുന്നണി തയ്യാറാകില്ല. നേരത്തെ രാജിവെച്ചിരുന്നെങ്കില്‍ തോമസ് ചാണ്ടിയുടെ ധാര്‍മികബോധം പ്രകടമാക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍, മന്ത്രിസ്ഥാനത്തുനിന്നും പുറത്തുപോകില്ലെന്ന ഉറച്ച നിലപാടും വെല്ലുവെളിയും തോമസ് ചാണ്ടിയെന്ന വ്യക്തിയുടെ രാഷ്ട്രീയ ജീവിതത്തിന് കരിനിഴല്‍ വീഴ്ത്തിയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+