'കേരളം ഇന്ന് നൽകുന്ന 2000 രൂപ പെൻഷനിൽ 1900 രൂപയും ഇടതുപക്ഷക്കാലത്ത് നൽകിയിട്ടുള്ളതാണ്'; തോമസ് ഐസക്
വെനിസ്വേലൻ വിഷയത്തിൽ കേരളത്തെ നിരന്തരം ആക്രമിക്കുന്ന സംഘ പരിവാർ ഹാൻഡിലുകളെ വിമർശിച്ച് മുൻ മന്ത്രി തോമസ് ഐസക്. കേരളത്തെ കുറ്റം പറയുന്നവർ മാനവ വികസന ശേഷി സൂചികയിൽ കേരളത്തിന്റെ സ്ഥാനം എവിടെയെന്ന് നോക്കണമെന്നും തോമസ് ഐസക് ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് കുറിപ്പ്:
വെനിസ്വലൻ ഐക്യദാർഢ്യത്തിനെതിരെ കേരളത്തിലെ വലതുപക്ഷ പിന്തിരിപ്പൻമാർ എല്ലാവരും ഹാലിളകിയിരിക്കുന്നതിന്റെ കാരണമെന്ത്? വെറും ട്രംപ് പ്രേമം അല്ല. കേരളത്തെ ഇകഴ്ത്താൻ ഇതുമൊരു നിമിത്തമാക്കി മാറ്റാൻ ആവും എന്നാണ് അവരുടെ മനസ്സിലിരിപ്പ്. ദാ ഒരു ബിജെപി ഹാൻഡിലിന്റെ വിശകലനം വായിക്കൂ.

"'പോപ്പുലർ കമ്മ്യൂണിസം' സഖാവേ, അതേ അതേ സാമ്പത്തിക വിഡ്ഢിത്തരം തന്നെയാണ് കേരളത്തിലും നടക്കുന്നത്. പോരാങ്കിൽ പൊതുമുതൽ മോഷണവും, തീവ്രവാദി ശക്തികൾക്ക് പാലൂട്ടൽ വേറെയും. അതായത് അടിസ്ഥാനപരമായ സാമ്പത്തിക സിദ്ധാന്തങ്ങളെ അവഗണിച്ച് താൽക്കാലികമായി ജനങ്ങളെ സന്തോഷിപ്പിക്കാൻ യാതൊരു വീണ്ടുവിചാരവും ഇല്ലാതെ പണം വാരിക്കോരി ചെലവഴിക്കുക..! നമ്മുടെ നാട്ടിൽ വിജയൻ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കടമെടുത്ത് ക്ഷേമപെൻഷൻ കൊടുക്കുന്നതൊക്കെ ഇതിൻ്റെ ഉദാഹരണങ്ങളാണ്... ഖേരളം ഒരു രാജ്യമല്ലാത്തത് കൊണ്ട് നമ്മൾ രക്ഷപ്പെട്ട് നിൽക്കുന്നു...!"
കേരളം ഒരു രാജ്യമായിരുന്നെന്ന് സങ്കൽപ്പിക്കൂ. നമ്മളുടെ സ്ഥാനം എവിടെയായിരിക്കും? ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 103 ഉം സുസ്ഥിരവികസന സൂചികയിൽ 109 ഉം മാനവ വികസന സൂചികയിൽ 130 ഉം ആണ്. കേരളത്തിന്റെ സ്ഥാനം ആവട്ടെ യഥാക്രമം 15-25 ഉം സുസ്ഥിര വികസന സൂചികയിൽ 30 - 40 ഉം മാനവ വികസന സൂചികയിൽ 50 - 60 ഉം ആണ്.
അമേരിക്കക്കാരന്റെ 20 ൽ 1 വരുമാനം മാത്രമല്ലേ ഒരു ശരാശരി മലയാളിക്കുള്ളത്. പക്ഷെ ശിശുമരണ നിരക്കെടുത്താൽ കേരളത്തിൽ ജനിക്കുന്ന 1000 കുഞ്ഞുങ്ങളിൽ 5 കുഞ്ഞുങ്ങളെ ഒരു വർഷം പ്രായമാകുംമുമ്പ് മരിക്കുകയുള്ളു. അമേരിക്കയിൽ ഈ നിരക്ക് 5.60 ആണ്.
ഇതുപോലെ എത്ര കണക്കു വേണമെങ്കിലും നിരത്താം. സംഘികളുടെ വാഗ്‌ദത്ത ഭൂമിയായ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ സാധാരണക്കാർക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ജീവിത ഗുണമേന്മ സാധാരണ മലയാളിക്ക് ഉറപ്പുവരുത്താൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. "ഖേരളം" എന്ന് വിളിച്ചു പിറന്നനാടിനെ അപമാനിക്കുന്നവർ പോലും കേരളത്തിന്റെ മേൽപ്പറഞ്ഞ നന്മകളുടെ ഗുണഭോക്താക്കളാണ്. ഇവിടെ പിറന്നത് നിങ്ങളുടെ ഭാഗ്യം.
ഷാവേസിന്റെ കാലത്ത് വിദ്യാഭ്യാസത്തിലും, ആരോഗ്യത്തിലും, ദാരിദ്ര്യ നിർമ്മാർജ്ജനത്തിലും, വെനിസ്വല കൈവരിച്ച കുതിപ്പിനെക്കുറിച്ചു കഴിഞ്ഞ പോസ്‌റ്റിൽ വിശദീകരിച്ചിരുന്നുവല്ലോ? ഏതാണ്ട് ഇതിനു സമാനമായ പുരോഗതിയാണ് കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനിടയിൽ കേരളത്തിനുണ്ടായിട്ടുള്ളത്. തിരഞ്ഞെടുത്തടുത്തപ്പോഴല്ല മുഖ്യമന്ത്രിക്ക് ക്ഷേമ പെൻഷൻ കൊടുക്കുന്നതിനു ഉള്ള വിളി ഉണ്ടായത്.
കേരളം ഇന്ന് നൽകുന്ന 2000 രൂപ പെൻഷനിൽ 1900 വും ഇടതുപക്ഷക്കാലത്ത് നൽകിയിട്ടുള്ളതാണ്. ഇതായിരിക്കും ഏത് ക്ഷേമ പദ്ധതിയുടെ കാര്യം എടുത്താലും ഉള്ള സ്ഥിതി. പുനർവിതരണത്തിൽ ഊന്നിക്കൊണ്ടുള്ള വികസന തന്ത്രമാണ് കേരളം അംഗീകരിച്ചിട്ടുള്ളത്. അതുതന്നെയായിരുന്നു ഷാവേസിന്റെ കാഴ്‌ചപ്പാടും.
ഇതുസംബന്ധിച്ചു ഒട്ടേറെ സംവാദങ്ങൾ തന്നെ നടന്നിട്ടുണ്ട്. ഷാവേസിന്റെ ഉപദേശകയായിരുന്ന മാർത്ത ഹർനേക്കറാണ് ഇതിനു മുൻകൈ എടുത്തത്. 21-ാം നൂറ്റാണ്ടിലെ സോഷ്യലിസം സംബന്ധിച്ച ഷാവേസിന്റെ ചിന്തകളിൽ പ്രമുഖസ്ഥാനം വികേന്ദ്രീകൃത ജനാധിപത്യത്തിന് നൽകുന്നതിൽ അവരുടെ സ്വാധീനം വലിയ പങ്കുവഹിച്ചിട്ടുണ്ട്.
ബ്രസീലിൽ വർക്കേഴ്‌സ് പാർട്ടിയുടെ ആഭിമുഖ്യത്തിൽ രൂപംകൊണ്ട പങ്കാളിത്ത ബജറ്റിംഗ് സൂക്ഷ്മമായി പഠിക്കുകയും വെനിസ്വലേയുടെ സാഹചര്യത്തിന് അനുസരിച്ച് ആവിഷ്കരിക്കുന്നതിനും അവർ ശ്രമിച്ചു. ജനകീയാസൂത്രണം സംബന്ധിച്ച് ഫ്രാങ്കിയും ഞാനുംകൂടിയുള്ള ഗ്രന്ഥം വായിച്ച അവർ ഒരു സംക്ഷിപ്തരൂപം അവർ സ്പാനിഷിൽ തയ്യാറാക്കി. 2004 ൽ കാരക്കാസിൽ വച്ചുള്ള ഒരു ബൃഹത് സമ്മേളനത്തിൽ കേരളവും ചർച്ചാ വിഷയമായിരുന്നു. അതിലേയ്ക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല.
ഇതിനിടയിൽ ഞങ്ങളുടെ ഗ്രന്ഥത്തിന് അമേരിക്കൻ എഡിഷനു പുറമേ സ്പാനിഷ്, പോർച്ചുഗീസ്, കാറ്റലൻ ഭാഷകളിലും പ്രസിദ്ധീകരിക്കപ്പെട്ടു. 2007 ലെ കാരക്കാസിലെ മിരാൻഡാ ഇന്റർനാഷണൽ സെന്ററിൽ ചേർന്ന കോൺഫറൻസിൽ ഒരു ദിവസം ഏതാണ്ട് പൂർണ്ണമായും കേരളത്തിലെ അധികാരവികേന്ദ്രീകരണ പരീക്ഷണം ചർച്ച ചെയ്യുന്നതിനാണ് നീക്കിവച്ചത്. റിച്ചാർഡ് ഫ്രാങ്കി ഈ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. കേരളത്തിലെയും വെനിസ്വലേയിലെയും അനുഭവങ്ങൾ സമന്വയിപ്പിച്ചുകൊണ്ട് ഒരു രീതിസമ്പ്രദായത്തിനു രൂപംനൽകേണ്ടതുണ്ടെന്ന പക്ഷക്കാരിയായിരുന്നു ഹർനേക്കർ.
ഈ അന്വേഷണത്തിന്റെ ഭാഗമായി 2014 ൽ അവർ കേരളത്തിലെത്തി. ആലപ്പുഴയിലും ഒരു ദിവസം ഉണ്ടായിരുന്നു. തൃശ്ശൂർ കോസ്റ്റ്ഫോർഡും സന്ദർശിക്കുകയുണ്ടായി. അവരോടൊപ്പം മൈക്കിൾ ലബോവിറ്റ്സും കൂടെയുണ്ടായിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ 2019ൽ ക്യാൻസർ മരണത്തിനു തൊട്ടുമുമ്പ് "താഴത്തുനിന്നുള്ള ആസൂത്രണം വികേന്ദ്രീകൃത പങ്കാളിത്ത ആസൂത്രണത്തിന് ഒരു പദ്ധതി" എന്നൊരു ലഘുഗ്രന്ഥം മന്ത്ലി റിവ്യു പ്രസ് പ്രസിദ്ധീകരിക്കുകയുണ്ടായി. ചിത്രത്തിൽ ഈ ഗ്രന്ഥത്തിന്റെ കവർ കൊടുത്തിട്ടുണ്ട്. അതിൽ കേരളത്തിലെ ഒരു കുടുംബശ്രീ യോഗത്തിന്റെ ഫോട്ടോയുമുണ്ട്. ഈ ഗ്രന്ഥത്തിന്റെ ഇന്ത്യൻ പതിപ്പിനുള്ള മുഖവുര എഴുതുന്നതിന് എന്നോടാണ് ആവശ്യപ്പെട്ടത്. ഇന്ത്യൻ പതിപ്പ് ഇതുവരെ ഇറങ്ങിയിട്ടില്ല.
ഞങ്ങളുടെ പുസ്‌തകത്തിന്റെ പുതിയ പതിപ്പിൽ ലാറ്റിൻ അമേരിക്കൻ റാഡിക്കൽ അധികാരവികേന്ദ്രീകരണ ധാരയെക്കുറിച്ചും മാർത്ത ഹർനേക്കറുടെ സമീപനത്തെക്കുറിച്ചും ജനകീയാസൂത്രണവും പോർട്ടോ അലഗ്രെയിലെ പങ്കാളിത്ത ബജറ്റിംഗും തമ്മിലുള്ള ഒരു താരതമ്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. ക്യൂബയിൽ വെച്ച് കാൻസർ ബാധിച്ചു മാർത്ത ഹർനേക്കർ കഴിഞ്ഞ വർഷമാണ് മരണമടഞ്ഞത്.
വെനിസ്വലയിലെ ഈ വലിയൊരു ജനാധിപത്യ പരീക്ഷണത്തെയാണ് അമേരിക്കൻ ഉപരോധം തകർത്തത്. ഇന്ത്യയിലെ മോഡി സർക്കാർ കേരളത്തോട് ചെയ്യാൻ ശ്രമിക്കുന്നതും ഏതാണ്ട് അതുപോലെ ഒന്നാണ്. ക്ഷേമ നേട്ടങ്ങൾ എല്ലാം നിലനിർത്തിക്കൊണ്ട് നല്ല തൊഴിലവസരങ്ങൾ നിർമ്മിക്കുന്ന വിജ്ഞാന സമ്പദ് വ്യവസ്ഥയായി കേരളത്തെ മാറ്റുന്നതിനുള്ള ശ്രമത്തിലാണ് കേരള സർക്കാർ.
ഇങ്ങനെയൊന്നു സാധ്യമല്ല എന്നാണ് സംഘികളുടെ നിലപാട്. ഗുജറാത്താണ് അവരുടെ മാതൃക. സാമ്പത്തിക വളർച്ചയുണ്ടാവും ക്ഷേമം ഇല്ല. എന്നാൽ ക്ഷേമ നേട്ടങ്ങൾ നിലനിർത്തിക്കൊണ്ട് സാമ്പത്തിക കുതിപ്പ് നേടുവാനുള്ള തന്ത്രമാണ് കേരളം മെനയുന്നത്. ഇതാണ് നവകേരള കർമ്മ പദ്ധതി. അതിനെ തകർക്കാനാണ് സംഘികൾ കച്ചകെട്ടി ഇറങ്ങിയിട്ടുള്ളത്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications