'ഇരുണ്ട പാതയിലേയ്ക്ക് മോദി ഇന്ത്യയെ തള്ളിവിട്ടു;രഘുരാം രാജന്റെ പ്രസംഗം ചർച്ച ചെയ്യണമെന്ന് തോമസ് ഐസക്
തിരുവനന്തപുരം: മോദി ഭരണത്തിനെതിരെ മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന് ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ രാജ്യം ചര്‍ച്ച ചെയ്യണമെന്ന് ധനമന്ത്രി തോമസ് ഐസക്. ജര്‍മ്മനിയിലെ ബ്രൗണ്‍ സര്‍വകലാശാല സംഘടിപ്പിച്ച ഒ പി ജിന്‍ഡാല്‍ അനുസ്മരണ പ്രഭാഷണത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ രഘുറാം നടത്തിയ വിമര്‍ശനങ്ങളെ കുറിച്ചാണ് തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചത്. ഇരുണ്ടതും അനിശ്ചിതത്വം നിറഞ്ഞതുമായ പാതയിലേയ്ക്കാണ് മോദി സര്‍ക്കാര്‍ ഇന്ത്യയെ തള്ളിവിട്ടത്.നന്നായി ആസൂത്രണം ചെയ്യാതെ നോട്ടു മരവിപ്പിച്ചതും കാര്യക്ഷമതയില്ലാതെ ജിഎസ്ടി നടപ്പാക്കിയതുമാണ് നിലവിലെ മാന്ദ്യത്തിന് നാന്ദി കുറിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇത് സംബന്ധിച്ചാണ് തോമസ് ഐസകിന്റെ എഫ്ബി കുറിപ്പ്, വായിക്കാം

മോദി ഭരണത്തിനെതിരെ മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന് ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ രാജ്യം ചര്‍ച്ച ചെയ്യേണ്ടതാണ്. ഇരുണ്ടതും അനിശ്ചിതത്വം നിറഞ്ഞതുമായ പാതയിലേയ്ക്കാണ് മോദി സര്‍ക്കാര്‍ ഇന്ത്യയെ തള്ളിവിട്ടത് എന്ന് അദ്ദേഹം തുറന്നടിക്കുന്നു. അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ഒപി ജിണ്ടാല്‍ ലക്ചറിലാണ് അദ്ദേഹം തന്റെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. അദ്ദേഹത്തിന്റെ പ്രസംഗം ടൈംസ് ഓഫ് ഇന്ത്യ വിശദമായി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
അദ്ദേഹത്തിന്റെ എല്ലാ വാദങ്ങളോടും യോജിക്കണമെന്നില്ല. ഉദാഹരണത്തിന് ബിജെപി സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതികളെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ വിമര്‍ശനപരമായി പരിശോധിക്കേണ്ടതാണ്. ജനപ്രിയമെന്നു വിശേഷിപ്പിക്കുന്ന പദ്ധതികള്‍ക്കെല്ലാം ബിജെപി സര്‍ക്കാര്‍ പണം വെട്ടിക്കുറച്ചിട്ടേയുള്ളൂ. തൊഴിലുറപ്പു പദ്ധതിയോടുള്ള സമീപനം തന്നെ ഏറ്റവും ഉദാഹരണം. ഇങ്ങനെയൊക്കെയുള്ള ചില അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും ബിജെപി സര്‍ക്കാരിനെതിരെയുള്ള ഏറ്റവും നിശിതമായ കുറ്റപത്രമാണ് രഘുറാം രാജന്റെ പ്രസംഗം.
നന്നായി ആസൂത്രണം ചെയ്യാതെ നോട്ടു മരവിപ്പിച്ചതും കാര്യക്ഷമതയില്ലാതെ ജിഎസ്ടി നടപ്പാക്കിയതുമാണ് നിലവിലെ മാന്ദ്യത്തിന് നാന്ദി കുറിച്ചത് എന്നദ്ദേഹം ശരിയായി നിരീക്ഷിക്കുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന യാഥാര്ത്ഥസാഹചര്യം കൃത്യമായി അദ്ദേഹം വിലയിരുത്തുന്നു. മോദിയുടെ ഏകാധിപത്യവാഴ്ചയും, മതാടിസ്ഥാനത്തില്‍ നിര്‍വചിക്കപ്പെട്ട ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്താനായി നടപ്പാക്കുന്ന തന്ത്രങ്ങളും രഘുറാം രാജന് നിര്‍ഭയത്വത്തോടെ നമ്മുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു.
6 അരുംകൊലകളും 14 വര്‍ഷം ജോളി പൂഴ്ത്തിയത് ഇങ്ങനെ!! പിഴച്ചത് ഒരേ ഒരു ശ്രമം, പക്ഷേ
വീടിന് ചുറ്റം ഏല കൃഷി, സമ്പന്ന കുടുംബത്തിലെ സന്തതി; എന്നിട്ടും ജോളിക്ക് വഴി പിഴച്ചതെവിടെ
ജോളിക്ക് ഇരട്ട വ്യക്തിത്വം, കൊലകളിൽ കുറ്റബോധമില്ല, ജോളിയുടെ വിഷമം ഒരൊറ്റ കാര്യത്തിൽ മാത്രം!
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications