Get Updates
Get notified of breaking news, exclusive insights, and must-see stories!

'കേരളത്തിന്റെ ധനകാര്യ സ്ഥിതി നല്ലതെന്ന് പ്രതിപക്ഷ നേതാവ് തന്നെ സമ്മതിച്ചു'; കാരണം പറഞ്ഞ് തോമസ് ഐസക്

പ്രതിപക്ഷ നേതാവ് വിഡി സതീശൻ സംസ്ഥാന സർക്കാരിനെതിരെ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്. പ്രതിപക്ഷ നേതാവ് തന്നെ അദ്ദേഹത്തിന്റെ അഭിപ്രായത്തിലൂടെ കേരളത്തിലെ ധനകാര്യ സ്ഥിതി നല്ലതാണെന്ന് സമ്മതിക്കുകയാണെന്നും അക്കാര്യത്തിൽ അദ്ദേഹത്തോട് നന്ദിയുണ്ടെന്നും ഡോ. ടിഎം തോമസ് ഐസക് വ്യക്തമാക്കി.

തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം:

കേരളത്തിന്റെ ധനകാര്യ പ്രതിസന്ധിയുടെ അടിസ്ഥാനകാരണം അതിരുവിട്ട കടമാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ സിദ്ധാന്തം. അദ്ദേഹത്തിന്റെ പോഡ് കാസ്റ്റിൽ നിന്ന് ഉദ്ധരിക്കട്ടെ:

thomas isaac

"ഷാരിഖ് - അപ്പോൾ എവിടെയാണ് പാളിച്ച?"

"സതീശൻ - കടം ഭയങ്കരമായി വർധിക്കുകയാണ്".

"ഷാരിഖ് - കേട്ടുകൊണ്ടിരിക്കുന്നവർക്ക് ഈ വിഷയം മനസ്സിലാക്കാൻ വേണ്ടി ഞാൻ പറയാണ് കേരളത്തിന്റെ ഇന്നത്തെ നിലനിൽക്കുന്ന കടം നാലരലക്ഷം കോടിയാണ്."

"സതീശൻ - ഇപ്പോൾ അത് അഞ്ച് ലക്ഷം ആയി".

"ഷാരിഖ് - ഓക്കെ അഞ്ചു ലക്ഷം ആയി. സംസ്ഥാനത്തെ നമ്മുടെ മൊത്തം റവന്യൂ ഒരു വർഷത്തെ റവന്യൂ നോക്കിയാൽ 1.4 ലക്ഷം കോടിയാണ്."

ഇതു കടപ്പേടിക്കാരുടെ പതിവ് പരിപാടിയാണ്. കടവർദ്ധനയുടെ കണക്ക് പറഞ്ഞു പേടിപ്പിക്കുകയാണ്. 2006 ഇത് 48,000 കോടി രൂപയായിരുന്നു കടം. അതിപ്പോൾ, 10 ഇരട്ടി വർധിച്ച് അഞ്ച് ലക്ഷം കോടി രൂപയായി. ഇങ്ങനെ പോകുന്നു അവതരണം. ഈ വർധനയുടെ നാൾവഴി എടുത്താൽ നമ്മൾ കാണുന്ന ഒരു കാര്യമുണ്ട്.

വിഎസ് സർക്കാരിന്റെ കാലത്ത് (2006-2011) മൊത്തം കടം ബാധ്യതകൾ 75 ശതമാനമാണ് വർധിച്ചത്. തുടർന്നുവന്ന ഉമ്മൻ‌ ചാണ്ടി സർക്കാരിന്റെ കാലത്ത് (2011-2016) 93 ശതമാനം വർധിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് (2016-2021) കോവിഡ് കാലമായിട്ടുകൂടി കടബാധ്യതകൾ 91 ശതമാനമേ വർധിച്ചുള്ളു. കോവിഡ് കാലത്ത് കൂടുതൽ വായ്‌പ എടുക്കാൻ കേന്ദ്ര സർക്കാർ അനുവാദം നൽകിയിട്ടും ഉമ്മൻ‌ ചാണ്ടി സർക്കാരിന്റെ കാലത്തേക്കാൾ കുറവായിരുന്നു കടബാധ്യതയിലുണ്ടായ വർധനവ്. രണ്ടാം പിണറായി സർക്കാർ (2021-2026) കാലത്തോ? കടബാധ്യത വർധിച്ചത് 60 ശതമാനം മാത്രം. ഇതാണ് വസ്തുത.

എന്നിട്ടും പ്രതിപക്ഷ നേതാവിന്റെ വിമർശനം എൽഡിഎഫ് കടം വാങ്ങി മുടിച്ചു എന്നാണ്. പ്രതിപക്ഷ നേതാവിന് അറിയാം മൊത്തം തുകയല്ല പ്രസക്തം. കടവും ജിഡിപിയും തമ്മിലുള്ള തോതാണ് പരിശോധിക്കണ്ടതെന്ന്.

വീണ്ടും പോഡ് കാസ്റ്റിലേക്ക് പോകാം.

"സതീശൻ - ജി.എസ്.ഡി.പി.യുടെയും കടത്തിന്റെയും റേഷ്വൊ ആണ് പ്രധാന ഘടകം. ഇപ്പോൾ കേരളത്തിന്റെ ഈ റേഷ്വൊ എന്നു പറയുന്നതു 37 ശതമാനം ആണ്".

"ഷാരിഖ് - കറക്റ്റ് ഇന്ത്യയിലെ എല്ലാ സ്റ്റേറ്റുകളെയും വെച്ചു നോക്കിയാൽ അതിന്റെ മീഡിയം വരുന്ന ശതമാണ് ആണ്. അപ്പോളും നമ്മൾ 37 ശതമാനത്തിൽ നിൽക്കുകയാണ്."

"സതീശൻ - അതുതന്നെ ഏറ്റവും മോശമായ അവസ്ഥയിൽ നിൽക്കുകയാണ് നമ്മൾ."

നമ്മൾ ഏറ്റവും മോശമായ അവസ്ഥയിലാണോ? കോവിഡ് കാലത്ത് നമ്മുടെ കടം ജി.എസ്.ഡി.പി അനുപാതം 38.5 ശതമാനമായി ഉയർന്നു. കേന്ദ്രം അനുവദിച്ച മുഴുവൻ വായ്പയും കേരളം എടുത്തു. മറ്റു പല സംസ്ഥാനങ്ങളും ഇത് ചെയ്തില്ല. നമ്മളെടുത്ത വായ്പ മുഴുവനും ജനങ്ങൾക്ക് സഹായമായി ചിലവഴിച്ചു. മറ്റ് സംസ്ഥാനങ്ങൾ വായ്പ എടുത്ത പണത്തിൽ ഗണ്യമായ ഒരു സംഖ്യ ചിലവഴിക്കാതെ ട്രഷറിയിൽ തന്നെ സൂക്ഷിച്ചു. മൂന്നു ലക്ഷം കോടി രൂപ വരും ഇത്.

കടം വാങ്ങിയ പണം കൊണ്ട് റവന്യൂ ചിലവ് പാടില്ല. ആസ്തികൾ ഉണ്ടക്കാനേ പാടുള്ളൂവെന്ന ചിന്താഗതിക്കാരാണ് അവർ. കേരളത്തിലെ പ്രതിപക്ഷ നേതാവും അതേ ചിന്താഗതിക്കാരനാണ്. കേരള സർക്കാർ അങ്ങനെ അല്ല ചിന്തിച്ചത്.

ആപത്തുഘട്ടത്തിൽ ജനങ്ങൾക്കു പരമാവധി സഹായം നൽകി. ഈ നയത്തെ പ്രതിപക്ഷ നേതാവ് അംഗീകരിക്കുന്നുണ്ടോ? അല്ല കോവിഡ് കാലത്തും കടം ജി.ഡി.പി റേഷ്വൊ കുറക്കുന്നതാണോ ശരിയായ നയം എന്നാണോ പ്രതിപക്ഷ നേതാവ് കരുതുന്നത്? എങ്കിൽ അത് കേരളത്തോട് തുറന്നു പറയണം.

ഏതായാലും ഇടതുപക്ഷത്തിന്റെ നയം അതല്ല. അതാതു കാലത്തെ ആവശ്യത്തിന് അനുസരിച്ചു കടത്തിന്റെ തോത് കൂട്ടുകയും കുറക്കുകയും ചെയ്യുന്നതിൽ തെറ്റില്ല. കോവിഡിനു ശേഷമുള്ള കാലത്ത് കടം ജി.ഡി.പി റേഷ്വൊ കുറഞ്ഞു. ഇപ്പോൾ അത് 37 ശതമാനം അല്ല, 33 ശതമാനം ആണ്.

കടം ജി.എസ്.ഡി.പി റേഷ്വൊ ഏറ്റവും റെക്കോർഡ് നിലവാരത്തിൽ എത്തിയത് ഏതു കാലത്താണെന്ന് പ്രതിപക്ഷ നേതാവിന് അറിയാമോ? എ.കെ ആന്റണി ഭരിച്ചിരുന്ന (2004-2005) 41.65 ശതമാനം തൊട്ട് തലേ കൊല്ലം 41.53 ശതമാനം.

ഈ കടബാധ്യതയുടെ ഭാരം കുറയ്ക്കാൻ എ.കെ ആന്റണി സ്വീകരിച്ച മാർഗം ചിലവ് ചുരുക്കുക എന്നുള്ളതായിരുന്നു. അതിന്റെ ഫലം കേരളം അനുഭവിക്കുകയും ചെയ്തു. വലിയ പ്രതിഷേധം നാട്ടിൽ ഉയരുകയും ചെയ്തു. വി.എസ് സർക്കാരിന്റെ കാലത്തും കടഭാരം കുറഞ്ഞു. പക്ഷേ, ചിലവ് ചുരുക്കിക്കൊണ്ട് ആയിരുന്നില്ല. വരുമാനം വർധിപ്പിച്ചുകൊണ്ടായിരുന്നു. 20 ശതമാനം വെച്ചാണ് അക്കാലത്തു വാറ്റ് നികുതി വർധിച്ചത്. ഇതിൽ ഏതാണ്‌ അഭികാമ്യം എന്നാണ് പ്രതിപക്ഷ നേതാവ് കരുതുന്നത്?

കടം പെരുകിയതുകൊണ്ട് പലിശയും മുതലും തിരിച്ചു കൊടുത്തുകഴിഞ്ഞാൽ ബാക്കി ക്ഷേമപ്രവർത്തനങ്ങൾക്ക് ഒന്നും പണമില്ലാത്ത അവസ്ഥയിലാണ് കേരളം ഇന്ന് എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്.

വീണ്ടും പോഡ് കാസ്റ്റിലേക്ക് പോകാം.

"ഇവിടയുള്ള ഏറ്റവും വലിയ പ്രശ്നമെന്നു പറയുന്നത് ഒരു ലക്ഷത്തിനാല്പതിനായിരം കോടിയാണ് നമ്മുടെ വരുമാനം എന്നിവിടെ പറഞ്ഞു. ഈ വരുമാനത്തിൽ നിന്ന് എത്ര ശതമാനം നമ്മൾ സാമൂഹിക ക്ഷേമപ്രവർത്തനത്തിനും വികസന പ്രവർത്തനത്തിനും ഉപയോഗിക്കുന്നുണ്ട്? ഈ കടം തീർക്കണ്ടേ. കടവും കടത്തിന്റെ മേലെയുള്ള വലിയ പലിശയും ഇല്ലേ. അത് തീർക്കണ്ടേ. അതുകൂടാതെ ഉള്ള കടവും അടക്കേണ്ടേ".

ഹോ! എന്തൊരു അവസ്ഥ. ഈ വർഷം സർക്കാർ നൽകിയ ബജറ്റ് ഇൻ ബ്രീഫ് ആദ്യ പേജ് ഒന്ന് കണ്ണോടിച്ചാൽ മതിയല്ലോ ഇത്തരം പരിഭ്രാന്തി മാറാൻ. സംസ്ഥാന സർക്കാരിന്റെ റവന്യൂ വരുമാനം 2026-2027-ൽ 1.83 ലക്ഷം കോടി രൂപ. അതിൽ പലിശ ചിലവ് 18.09 ശതമാനം ആണ്. റവന്യൂ ചിലവിന്റെ ശതമാനം ആയി കണക്കാക്കിയാൽ 15.08 ശതമാനമേ വരൂ. ബാക്കി പണം മറ്റ് ചെലവുകൾക്കായുണ്ട്. പിന്നെ തിരിച്ചടവ് കഴിഞ്ഞ് 55000 കോടി രൂപ വായ്‌പയും. അല്ലാതെ കടത്തിന്റെ തിരിച്ചടവും പലിശയുംമൂലം മറ്റ് ചിലവിനൊന്നും പണമില്ലാത്ത അവസ്ഥയൊന്നും കേരളത്തിന് ഇല്ല.

പ്രതിപക്ഷ നേതാവിന്റെ അടുത്ത പ്രസ്താവന നോക്കാം. അദ്ദേഹം കടം വാങ്ങുന്നതിന് എതിരല്ല. പക്ഷേ, കടം വാങ്ങുന്ന പണം ഇന്നത്തേതുപോലെ ആകരുത് ചിലവഴിക്കുന്നത്.

വീണ്ടും പോഡ് കാസ്റ്റിലേക്ക് പോകാം.

"ഞാൻ കടംമേടിക്കുന്നതിന് എതിരല്ല. ഏത് ഗവണ്മെന്റ് ആണെങ്കിലും കടം എടുക്കണം. ബിസിനസ് ചെയ്യുമ്പോൾ കടം എടുക്കുന്നില്ലേ. ഒരു പുതിയ പ്രൊജക്റ്റ് വന്നാൽ. പക്ഷെ, നമ്മൾക്കു cost analysis വേണ്ടേ? ഒരു അഞ്ചു കോടി രൂപ ബിസിനസ്സിൽ കടമെടുത്തു കഴിഞ്ഞാൽ നിങ്ങൾ എത്ര കോടി രൂപയാണ് തിരിച്ചടക്കേണ്ടത്. അത് നിങ്ങൾക്ക് എങ്ങനെ തിരിച്ചടക്കാൻ പറ്റും. നിങ്ങൾക്ക് income വന്ന് തുടങ്ങുമോ എന്നുള്ളതിനെ സംബന്ധിച്ച് ഒരു പ്ലാൻ വേണ്ടേ? അതൊന്നുമില്ല.

ഇപ്പോൾ കടം എടുക്കുന്നതിന്റെ ഒരു അമ്പതു ശതമാനത്തിൽ കൂടുതൽ അസ്സറ്റ് ക്രിയേഷനും ക്യാപിറ്റൽ എക്സ്പെൻഡിച്ചറിനും ആണെങ്കിൽ, It is Good. എന്നാൽ ഇവിടെ വെറും അഞ്ചു ശതമാനമാണ് അസ്സറ്റ് ക്രിയേഷന് വേണ്ടി ചെയുന്നത്. കാരണം എന്താ? ഈ കടവും കടത്തിന്റെ ഇന്ററെസ്റ്റും വീട്ടാൻവേണ്ടി എടുത്തുകൊണ്ടിരിക്കുകയാണ് എമൗണ്ട്. അപ്പോൾ അത് വളരെ മോശമായിട്ടുള്ള ഒരു എക്സ്പെൻഡിച്ചറാണ്. അപ്പോൾ കേരളത്തിന്റെ ഇക്കോണമി എന്നുള്ളതു കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും അപകടകരമായ ഒരു അവസ്ഥയിലാണ്. Very dangerous."

പ്രതിപക്ഷ നേതാവിനോടുള്ള എന്റെ വിനീതമായ അഭ്യർഥന ഇതാണ്: ബജറ്റ് ഇൻ ബ്രീഫ് ഒന്നാം പേജ് ഒന്നുകൂടി വായിക്കുക. കേരളത്തിന്റെ ധനകമ്മി 55,410 കോടി രൂപ. മൂലധന ചിലവോ 30,961 കോടി രൂപ. 55 ശതമാനം വരും. 5 ശതമാനം പോലും ആസ്തി നിർമ്മാണത്തിന് ഉപയോഗിക്കുന്നില്ലായെന്ന് എങ്ങനെയാണു തട്ടിവിടുന്നത്? ഏതായാലും പ്രതിപക്ഷ നേതാവിന്റെ തന്നെ മാനദണ്ഡപ്രകാരം കേരളത്തിന് ധനകാര്യ സ്ഥിതി ഇന്ന് എന്താണ്? IT IS GOOD.

വളരെ നന്ദി പ്രതിപക്ഷ നേതാവേ....

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+