Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇടത് മുന്നണിയുടെ പ്രകടന പത്രിക 6 തൂണുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്, അത് വിലയിരുത്തൂ'; തോമസ് ഐസക്

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ഇടത് മുന്നണിയുടെ പ്രകടന പത്രികയിലെ സുപ്രധാന ഘടകങ്ങൾ എടുത്ത് പറഞ്ഞ് മുൻ മന്ത്രിയും സിപിഎം നേതാവുമായ ഡോ. തോമസ് ഐസക്. എൽഡിഎഫിന്റെ പത്രിക പ്രധാനമായും 6 തൂണുകളിലാണ് സ്ഥാപിക്കപ്പെട്ടതെന്നും മറ്റ് രണ്ട് മുന്നണികളിൽ ആർക്കാണ് ഇത്തരത്തിൽ വിശാലമായ വികസന കാഴ്‌ചപ്പാടുകൾ ഉള്ളതെന്നും തോമസ് ഐസക് ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ചോദിച്ചു.

ഡോ. ടിഎം തോമസ് ഐസക്കിന്റെ വാക്കുകൾ:

ഇടതുപക്ഷ ജാനാധിപത്യ മുന്നണിയുടെ പ്രകടന പത്രിക 6 തൂണുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. 950 വികസന നിർദ്ദേശങ്ങളുടെ ബാഹുല്യത്തിൽ ചിലപ്പോൾ മൊത്തം ചിത്രം ഒരു പക്ഷേ മുങ്ങിപോകാം . അതുകൊണ്ട് പ്രകടന പത്രികയുടെ ഈ ആറു തൂണുകളെ കുറിച്ചു ഹ്രസ്വമായി വിവരിക്കാം .

thomas isaac

1 . വിജ്ഞാന സമ്പദ് ഘടനയിലേക്കുള്ള പരിവർത്തനം

ഏതാണ്ട് രണ്ട് ലക്ഷത്തിലേറെ കോടി രൂപയുടെ നിക്ഷേപമാണ് നൂതന വ്യവസായ തുറകളിൽ പ്രതീക്ഷിക്കുന്നത് . പശ്ചാത്തല സൗകര്യ മേഖലയിൽ മൂന്നു ലക്ഷം കോടി രൂപയുടെ നിക്ഷേപവും . ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമൂലമായപരിഷ്കരണത്തിനു നിർദ്ദേശങ്ങൾ ഉണ്ട് .പഠിക്കുന്നവർക്കും പഠിത്തം പൂർത്തിയായവർക്കും നൈപുണ്യ പരിശീലനത്തിന് വിശദമായ പരിപാടിയുണ്ട് . ഇതിലെല്ലാം വിദേശത്തും നാട്ടിലുമുള്ള മലയാളി പ്രൊഫെഷനൽകളുടെ സേവനം പ്രയോജനപ്പെടുത്തും . ഇവയുടെയൊക്കെ അടിസ്ഥാനത്തിൽ കേരളം വിജ്ഞാന സമ്പദ് ഘടനയായി രൂപാന്തരപ്പെടും . ബന്ധപ്പെട്ടുള്ള വികസന നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി ഒരു വിജ്ഞാന സമ്പദ് ഘടനക്കുള്ള വികസന സൂചികക്ക് രൂപം നല്കും . മൂന്നു മാസത്തിലൊരിക്കൽ സൂചിക പുതുക്കും . അതുവഴി ഏതൊരു പൗരനും എളുപ്പത്തിൽ പുരോഗതി വിലയിരുത്താൻ ആകും.

2 . ഉൾച്ചേർന്ന വികസനം

എല്ലാവരും വികസന നേട്ടങ്ങളിൽ പങ്കാളികൾ ആവണം . ഇതിനുള്ള വികസന നിർദ്ദേശങ്ങൾ മുഖ്യമായും നാല് ആണ് :- കേവല ദാരിദ്ര്യം ഇല്ലായിമ ചെയ്യുക , 50 ശതമാനം സ്ത്രീകൾക്ക് തൊഴിൽ ഉറപ്പ് വരുത്തുക, സമ്പൂർണ വയോജന പരിരക്ഷ ഉറപ്പ് വരുത്തുക , കൃഷി തുടങ്ങിയ ഉപജീവന തുറകൾ ശക്തിപ്പെടുത്തുക . ഇവയുടെ നല്ല പങ്കു പ്രവർത്തനങ്ങളും തദ്ദേശഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു.
അധികാരവികേന്ദ്രികരണത്തിന്റെ നവീകരണത്തിന് നവകേരള ജനകീയാസൂത്രണ പ്രസ്ഥാനം ആരംഭിക്കും. ഇവയെല്ലാമായി ബന്ധപ്പെട്ട വികസന പ്രവർത്തങ്ങൾക് വലിയ തോതിൽ സന്നദ്ധ പ്രവർത്തനങ്ങൾ അനിവാര്യമാണ് .എല്ലാ മേഖലയിലെയും സന്നദ്ധ പ്രവർത്തകരുടെ സേവനത്തിനു സാമൂഹിക അംഗീകാരം നൽകുന്നതിന് ഒരു സന്നദ്ധ സേവന ക്രെഡിറ്റ് ബാങ്ക് ആരംഭിക്കും .

3. വികസനത്തിൽ സ്ത്രീ തുല്യത

ഏറ്റവും പ്രധാനം സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഉയർത്താനുള്ള പ്രസ്ഥാനമാണ് . അതിക്രമങ്ങൾക് എതിരെ ക്രൈം മാപ്പിങ് , വനിതാ ഘടക പദ്ധതിയുടെ പരിഷ്‌കാരം , കുടുംബശ്രീയുടെ നവീകരണം തുടങ്ങിയവ മറ്റു പ്രധാന പ്രവർത്തങ്ങളാണ് .
4. പരിസ്ഥിതി സൗഹൃദ കേരളം

സമ്പൂർണ ശുചിത്വം , വന പരിപാലനം ,ഹരിത കേരളം ,ദുരന്ത നിവാരണം , ജലാശയങ്ങൾ വീണ്ടെടുക്കൽ ,നീർത്തട ആസൂത്രണം തുടങ്ങിയ ഒട്ടനവധി പാരിസ്ഥിക സന്തുലന പരിപാടികൾ പ്രകടന പത്രികയുടെ ഭാഗം ആണ് .

5 . മതനിരപേക്ഷതയും പുരോഗമന സംസ്കാരവും

ഇതിന് സഹായകരമായ സാംസ്‌കാരിക സ്പോർട്സ് പൊതു ഇടങ്ങൾ വിപുലപ്പെടുത്തും . അഴിമതി രഹിത സദ്ഭരണ ഉറപ്പാക്കും .

6 . ധന സമാഹരണം

സാമൂഹിക ക്ഷേമ ചെലവുകൾക്ക് റവന്യൂ വരുമാനം വർധിപ്പിച്ചു പണം കണ്ടെത്തും . പശ്ചാത്തല സൗകര്യത്തിനുള്ള മൂലധന ചിലവുകൾക്ക് ബജറ്റിന് പുറത്തു വായ്പ്പ എടുത്ത് പണം കണ്ടെത്തും . വിഭവ സമാഹരണത്തിനു കേന്ദ്രം ഉയർത്തുന്ന പ്രതിബന്ധങ്ങൾ മറികടക്കും , കിഫ്‌ബി മുന്നോട്ട് കൊണ്ടുപോകും .

ഇതാണ് കേരളത്തിന്റെ വികസനത്തിന് ഇടതുക്ഷ ജനാധിപത്യമുന്നണി മുന്നോട്ട് വെക്കുന്ന തന്ത്രത്തിന്റെ സാരാംശം . ഇനി എൽ ഡി എഫിന്റെ പ്രകടന പത്രികയെ യു ഡി എഫിന്റെ പ്രകടനപത്രികയുമായി താരതമ്യപ്പെടുത്തി വിലയിരുത്തു . ഇടതുപക്ഷത്തിന്റെ പോലെ സമഗ്രമായ ഒരു കാഴ്ചപ്പാട് പ്രകടന പത്രികക്ക് പിന്നിൽ കാണാൻ ആകുമോ ? രണ്ടിന്റെയും ഏറ്റവും വലിയ ദൗർബല്യം കൃത്യമായ ഒരു ധനകാര്യ തന്ത്രം ഇല്ലെന്നുള്ളതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+