'പക എന്നത് കാലടി ശ്രീശങ്കരാചാര്യ സർവകലാശാല വൈസ് ചാൻസലറുടെ ജന്മസ്വഭാവമാണ്'; തോമസ് ഐസക്

ആലപ്പുഴ: കാലടി ശ്രീശങ്കരാചാര്യ സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ വിഷയത്തിൽ വിസി സിസ തോമസിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ തോമസ് ഐസക്. ഹൈക്കോടതി വിഷയത്തിൽ നടത്തിയ പരാമർശം ഉൾപ്പെടെ തോമസ് ഐസക് എടുത്തുപറഞ്ഞു. കൂടാതെ എഞ്ചിനീയറിംഗ് കോളേജിലെ പൂർവിദ്യാർത്ഥിയുടെ സിസ തോമസിനെ കുറിച്ചുള്ള നിരീക്ഷണങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്.

തോമസ് ഐസക്കിന്റെ വാക്കുകൾ

വിദ്യാർത്ഥികൾ എന്തിന് മാപ്പ് പറയണം? ഇനിയും അരിശം തീർന്നില്ലേ? കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ നടപടിയെ വിമർശിച്ചുകൊണ്ട്, "അതുകൊണ്ട് അരിശം തീരാഞ്ഞവൻ ആ പുരയുടെ ചുറ്റും മണ്ടി നടന്നു" എന്ന കുഞ്ചൻ നമ്പ്യാരുടെ പ്രശസ്‌തമായ കവിതാശകലം കേരള ഹൈക്കോടതി ഉദ്ധരിച്ചു. കോടതിയുടെ ഏറ്റവും കൃത്യമായ നിരീക്ഷണമാണിത്. പക എന്നത് വൈസ് ചാൻസലറുടെ ജന്മസ്വഭാവമാണ്. അത് മനസിലാക്കണമെങ്കിൽ എഞ്ചിനീയറിംഗ് കോളെജിലെ പൂർവ വിദ്യാർത്ഥിനിയായ ബെൻസി മോഹൻ ഗോപാലകൃഷ്‌ണൻ എഴുതിയ ഫേസ്‌ബുക്ക് പോസ്‌റ്റ് വായിച്ചാൽ മതിയാകും.

thomas isaac

ബെൻസിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് ചുവടെ ഉദ്ധരിക്കുന്നു: "ഡോ: സിസ തോമസ് കാണിയ്ക്കുന്ന ഈ പ്രതികാരനടപടിയിൽ അത്ഭുതം ഒന്നുമില്ല. അവരുടെ സ്വഭാവത്തിലെ ഒരു പ്രത്യേകതയാണ് അവസാനിയ്ക്കാത്ത ഈ പക.. ഞാൻ തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിൽ പഠിക്കുമ്പോൾ, അവിടെ ടീച്ചർ ആയി ഇവർ ഉണ്ടായിരുന്നു. അത് കൊണ്ട് അവരുടെ സ്വഭാവം നന്നായി അറിയാം.

അന്നേ ഈ കക്ഷി വിദ്യാർഥികൾക്കിടയിൽ "കുപ്രസിദ്ധ" ആയിരുന്നു. പേർസണൽ ഈഗോയുടെ അങ്ങേയറ്റം ആയിരുന്നു അവരുടെ പ്രവർത്തികൾ. വിദ്യാർത്ഥികളുടെ അവകാശ സമരങ്ങളെ എന്നും പുച്ഛം ആയിരുന്നു ഇവർക്ക്. വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സമരം ചെയ്യുന്നത് എന്തിന്, "പ്രാർത്ഥിച്ചാൽ പോരെ" എന്നായിരുന്നു ഒരിയ്ക്കൽ ഇവരുടെ പ്രതികരണം.

ക്യാമ്പസിൽ പോകട്ടെ, നടുറോഡിൽ പോലും ആൺകുട്ടികളും, പെൺകുട്ടികളും തമ്മിൽ സംസാരിച്ചു കൊണ്ട് നിൽക്കുന്നത് അവർക്ക് സഹിയ്ക്കാൻ കഴിയാത്ത കാഴ്ച ആയിരുന്നു. ഉടനെ അവിടെ "എന്താ ഇവിടെ കാര്യം" എന്ന ചോദ്യവുമായി ഇടയിൽ എത്തും. 18 വയസ് കഴിഞ്ഞു പ്രായപൂർത്തിയായ പിള്ളേരെ ആണ് ഇമ്മാതിരി അനാവശ്യമായി വഴക്ക് പറയുന്നത് എന്നോർക്കണം.

പഴയ "കുലസ്ത്രീ ഹാങ്ങ്‌ഓവർ" ആയിരുന്നു അവരുടെ അടിസ്ഥാന സ്വഭാവം എന്ന് ചുരുക്കം. എന്നാൽ എല്ലാ വിദ്യാർഥികളും അങ്ങനെ പേടിയ്ക്കുന്നവർ അല്ലല്ലോ. ചിലർ അവരുടെ ഈ സ്വഭാവത്തെ ചോദ്യം ചെയ്യാൻ ധൈര്യം കാണിയ്ക്കും. "ഞാൻ കൂടെ പഠിയ്ക്കുന്ന കുട്ടിയുമായി സംസാരിയ്ക്കുന്നതിൽ ടീച്ചറിനെന്താ പ്രശ്‌നം" എന്ന് മുഖത്ത് നോക്കി ചോദിക്കും. പിന്നെ അവരുടെ പക വേറെ ലെവൽ ആണ്.

എത്ര നന്നായി പഠിച്ചാലും ഇന്റർണൽ മാർക്ക് കുറക്കുക മുതലായ അക്കാദമിക്ക് ആയി പ്രശ്നങ്ങൾ ഉണ്ടാക്കും. അതും പോരാഞ്ഞിട്ട്, ആ പെൺകുട്ടിയുടെ രക്ഷിതാക്കളുടെ ഫോൺ നമ്പർ തപ്പിയെടുത്തു വിളിച്ചു "നിങ്ങളുടെ മോൾ ക്ലാസ്സിൽ കയറാതെ ചില വൃത്തികെട്ട പയ്യന്മാരുമായി കറങ്ങി നടക്കുകയാണ്" എന്നൊക്കെ നുണകൾ പറഞ്ഞു കൊടുത്തു മാക്‌സിമം ഹരാസ് ചെയ്യും.

ഒരാളോട് പക തോന്നിയാ, അവരെ വേട്ടയാടാൻ ഏതറ്റം വരെയും പോകുക എന്നത് ശ്രീമതിയുടെ ജന്മനാ ഉള്ള ഗുണമാണ് എന്ന് സാരം. ജോലിയിൽ നിന്ന് റിട്ടയർ ആയ ശേഷവും സംഘി ഗവർണ്ണരുടെയും, സംഘി അടിമകളായ സതീശൻ സർക്കാരിന്റെയും സഹായത്തോടെ ഇപ്പോൾ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയുടെയും, കാലടി യൂണിവേഴ്‌സിറ്റിയുടെയും വൈസ് ചാൻസിലർ ആയ ശേഷം അവർ കാട്ടിക്കൂട്ടുന്നതും അത് തന്നെയാണ്.

പകയോടെ, പ്രതികാര ബുദ്ധിയോടെ വിദ്യാർത്ഥികളെ വേട്ടയാടുന്നു. ശവസംസ്‌കാര കള്ളക്കഥ, ഓഗസ്റ്റ് 13ന് സമരത്തിലെ വിസി മർദ്ദന കഥ, ഹൈക്കോടതി അനുമതി നൽകിയിട്ടും പരീക്ഷ എഴുതാൻ പോർട്ടൽ തുറന്നു നൽകാതിരുന്നത് പിന്നീട്, ഹാജർ ഇല്ലായെന്നു പറഞ്ഞ് ഹൈക്കോടതിയിൽ പോയത്..... നിസ്സംശയം പറയാം. ഇത് പകയാണ്, പ്രതികാരമാണ്. ഒരു അഭ്യർത്ഥന മാത്രം മാഡം.. വയസ്സ് ഇത്രയും ആയില്ലേ.. ഇനിയെങ്കിലും നന്നായിക്കൂടെ...??"

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma