• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഊഹാപോഹങ്ങളും നുണകളും മാത്രം, തരൂർ വരെ അവയിൽ വീണിരിക്കുകയാണെന്ന് തോമസ് ഐസക്

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരിന് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. ടിയാലിന്റെ 74% ഓഹരി സ്വകാര്യ മേഖലയ്ക്ക് നൽകാൻ കേരള സർക്കാർ തീരുമാനിച്ച സ്ഥിതിക്ക് സ്വകാര്യവൽക്കരണത്തെ എതിർക്കുന്നത് എങ്ങനെയാണെന്ന തരൂരിന്‍റെ ചോദ്യങ്ങള്‍ക്കാണ് അദ്ദേഹം മറുപടി പറയുന്നത്. കേരള സർക്കാരിനു 26% ആണ് ഓഹരി. ഇതുവച്ചാണ് 74% സ്വകാര്യ മേഖലയ്ക്കാണെന്ന് മനോരമ എഴുതിയത്. അത് തരൂരിലേയ്ക്കു വരുമ്പോഴേയ്ക്കും 74 ശതമാനം ഒരു സ്വകാര്യ നിക്ഷേപകന് വിൽക്കുന്നതായി രൂപാന്തരപ്പെടുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പൂലൂലെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

 മനോരമ റിപ്പോർട്ടിനെ ആസ്പദമാക്കി

മനോരമ റിപ്പോർട്ടിനെ ആസ്പദമാക്കി

ശശി തരൂറിന്റെ പുതിയ ട്വീറ്റാണ് ചുവടെ. മനോരമ റിപ്പോർട്ടിനെ ആസ്പദമാക്കിയാണ് ട്വീറ്റ്. ടിയാലിന്റെ 74% ഓഹരി സ്വകാര്യ മേഖലയ്ക്ക് നൽകാൻ കേരള സർക്കാർ തീരുമാനിച്ച സ്ഥിതിക്ക് സ്വകാര്യവൽക്കരണത്തെ എതിർക്കുന്നത് എങ്ങനെ? കേരള സർക്കാരിന്റെ ശിങ്കിടി മുതലാളിയാണെങ്കിൽ പ്രശ്നമില്ലെന്നാണോ? പ്രാകൃത മൂലധന സ്വരൂപണം നിങ്ങളുടെ മുതലാളിയാണെങ്കിൽ പ്രശ്നമില്ലെന്നാണോ? ഇങ്ങനെ പോകുന്നു വിമർശനങ്ങൾ.

ട്വീറ്റ്

ട്വീറ്റ്

Given this decision to unload 74% to a private investor, what ideological principle is at stake here? Or is it about which crony capitalist is to benefit? Is "primitive accumulation" OK as long as it is "your" guy? Who is thinking about the interests of the people? @drthomasisaac

PPP മോഡൽ

PPP മോഡൽ

PPP മോഡൽ എന്നു പറയുമ്പോൾ ഞങ്ങൾ അർത്ഥമാക്കുന്നത് സിയാൽ പോലൊരു കമ്പനിയാണ്. അവിടെ 33% ഓഹരി കേരള സർക്കാരിനാണ്. കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾക്ക് 9% ഓഹരിയുണ്ട്. പ്രവാസി മലയാളി കമ്പനികൾക്ക് 5%, ഇന്ത്യൻ കമ്പനികൾക്ക് 9%, ബാങ്കുകൾക്ക് 6%. ബാക്കി 38% ഓഹരി മുഖ്യമായും പതിനായിരത്തോളം വരുന്ന പ്രവാസി വ്യക്തികളുടെ കൈയ്യിലാണ്.

നിയമാവലി പ്രകാരം

നിയമാവലി പ്രകാരം

നിയമാവലി പ്രകാരം മുഖ്യമന്ത്രിയാണ് ചെയർമാൻ. എംഡിയെ നിയോഗിക്കുന്നതും സർക്കാർ. ഇങ്ങനെയാണ് നമ്മുടെ നാട്ടിലെ സ്വകാര്യ നിക്ഷേപകരെ വിമാനത്താവള നിർമ്മാണത്തിൽ പങ്കാളികളാക്കാൻ ശ്രമിക്കുന്നത്. ഈ ഘടന സംബന്ധിച്ച് കേരളത്തിലെ യുഡിഎഫും എൽഡിഎഫും തമ്മിൽ പൊതുഅഭിപ്രായ സമന്വയമുണ്ട്.

കണ്ണൂർ വിമാനത്താവളത്തിലും

കണ്ണൂർ വിമാനത്താവളത്തിലും

കണ്ണൂർ വിമാനത്താവളത്തിലും (കിയാൽ) ഇതു തന്നെയാണ് സ്ഥിതി. ഇവിടെ 33% ഓഹരി കേരള സർക്കാരിനാണ്. കേന്ദ്ര-സംസ്ഥാന പൊതുമേഖലകൾക്ക് 23% ഓഹരിയുണ്ട്. എയർപോർട്ട് അതോറിറ്റിക്ക് 9%. ബാക്കി 35% ഓഹരി ഗൾഫ് മലയാളി സംരംഭകരടക്കമുള്ള പ്രവാസികളുടെയും വ്യക്തികളുടെയും കൈയ്യിലാണ്.

തിരുവനന്തപുരത്തെ റ്റിയാലിലും

തിരുവനന്തപുരത്തെ റ്റിയാലിലും

ഇതുപോലൊരു സംവിധാനമായിരിക്കും തിരുവനന്തപുരത്തെ റ്റിയാലിലും ഉണ്ടാവുക. കേരള സർക്കാരിനു 26% ആണ് ഓഹരി. ഇതുവച്ചാണ് 74% സ്വകാര്യ മേഖലയ്ക്കാണെന്ന് മനോരമ എഴുതിയത്. അത് തരൂരിലേയ്ക്കു വരുമ്പോഴേയ്ക്കും 74 ശതമാനം ഒരു സ്വകാര്യ നിക്ഷേപകന് വിൽക്കുന്നതായി രൂപാന്തരപ്പെടുന്നു. പിന്നെ നിശിത ചോദ്യങ്ങളാണ് - നിങ്ങളുടെ ശിങ്കിടി മുതലാളിയാണെങ്കിൽ കുഴപ്പമില്ലെന്നാണോ? ഇത് ഒരുതരം പ്രാകൃത മൂലധന കൊള്ളയല്ലേ? എന്തു സംഭവിച്ചു തരൂറിന്?

അന്താരാഷ്ട്ര നിലവാരത്തിൽ

അന്താരാഷ്ട്ര നിലവാരത്തിൽ

മനോരമയുടെ സംഭ്രമജനകമായ എക്സ്ക്ലൂസീവ് വാർത്ത പ്രകാരം ഇത്രയും ഓഹരി നാല് വിദേശ സംരംഭകർക്ക് നൽകാൻ താൽപ്പര്യപത്രം ക്ഷണിച്ചിട്ടുണ്ടെന്നാണ്. കൺസോർഷ്യത്തിൽ അന്താരാഷ്ട്ര നിലവാരത്തിൽ വിമാനത്താവള നടത്തിപ്പിൽ പരിചയമുള്ള ഒരു ഓപ്പറേറ്ററെക്കൂടി ഉൾപ്പെടുത്തുന്നതിനു തീരുമാനിച്ചിരുന്നു. ഇതിനു താൽപ്പര്യ പത്രവും ക്ഷണിച്ചിരുന്നു. ഇപ്പോൾ അദാനി പോലും ഒരു ജർമ്മൻ എയർപോർട്ട് കമ്പനിയെ ഓപ്പറേറ്ററായി കൊണ്ടുവരുന്നതിന് ആലോചിക്കുന്നൂവെന്ന് വാർത്തയുണ്ട്.

ഇന്ത്യാ സർക്കാർ രൂപീകരിച്ചിട്ടുള്ളതാണ്

ഇന്ത്യാ സർക്കാർ രൂപീകരിച്ചിട്ടുള്ളതാണ്

എന്നാൽ ഇതുസംബന്ധിച്ച നടപടി മുന്നോട്ടു കൊണ്ടുപോവുകയുണ്ടായില്ല. ഇതിനെയാണ് പിൻവാതിൽ സ്വകാര്യവൽക്കരണം എന്നു വിശേഷിപ്പിക്കുന്നത്.
ഒരുപക്ഷെ, ഈ പരാമർശം നാഷണൽ ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് (NIIF) നെക്കുറിച്ചായിരിക്കാം. ഇവർക്ക് 49% ഓഹരി നൽകുന്നതിനെക്കുറിച്ചും പരിഗണിച്ചിരുന്നു. ഈ ഫണ്ട് ഇന്ത്യാ സർക്കാർ രൂപീകരിച്ചിട്ടുള്ളതാണ്.

ലളിതമായി പറഞ്ഞാൽ

ലളിതമായി പറഞ്ഞാൽ

അതിലളിതമായി പറഞ്ഞാൽ മ്യൂച്ച്വൽ ഫണ്ടുപോലുള്ള ഒന്നാണ്. അവർ തങ്ങളുടെ യൂണിറ്റുകളിൽ നടത്തുന്ന നിക്ഷേപം ലാഭം ഉറപ്പുള്ള പശ്ചാത്തല സംരംഭങ്ങളിൽ നിക്ഷേപിക്കുന്നു. കമ്പനിയുടെ മാനേജ്മെന്റിൽ അവർ ഇടപെടില്ല. നിക്ഷേപകർക്ക് നല്ല ലാഭം കിട്ടുമെന്ന് ഉറപ്പുണ്ടാകണമെന്നു മാത്രം. ഇവരുമായി വിശദമായ ചർച്ചകൾ നടത്തിയിട്ടുണ്ട്. എന്നാൽ ഇതു സംബന്ധിച്ചും അന്തിമ തീരുമാനം എടുത്തിട്ടില്ല.

വിഡി സതീശൻ

വിഡി സതീശൻ

ഇതൊക്കെയാണ് യാഥാർത്ഥ്യങ്ങൾ. മറ്റുള്ളതെല്ലാം ഊഹാപോഹങ്ങളും നുണകളും മാത്രം. തരൂർ വരെ അവയിൽ വീണിരിക്കുകയാണ്. അതിനിടെ വി.ഡി. സതീശൻ ട്രിവാൻഡ്രം എയർപോർട്ടിന്റെ മാനേജ്മെന്റ് സിയാലിനെ ഏൽപ്പിച്ചാൽ മതിയെന്നു പ്രസ്താവിച്ചു കണ്ടു. അറിഞ്ഞുകൊണ്ട് ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള പ്രസ്താവനയാണത്. തിരുവനന്തപുരം എയർപോർട്ടിന്റെയും കൊച്ചിയുടെയും യാത്രാപരിധി ഓവർലാപ്പ് ചെയ്യുന്നതുകൊണ്ട് കോൺഫ്ലിറ്റ് ഓഫ് ഇന്ററസ്റ്റുണ്ട്. അതുകൊണ്ട് സിയാലിന് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാൻ കഴിയില്ല. ഇതു സതീശന് അറിയാത്തതാവില്ല. എന്നാലും ഇരിക്കട്ടെ തന്റെയൊരു വക എന്നാണ് സതീശന്റെ ചിന്ത.

 ജോസിന്‍റെ വിപ്പില്‍ ജോസഫ് കുരുങ്ങും? രേഖകളില്‍ റോഷി തന്നെ വിപ്പ്, സ്പീക്കറുടെ നിലപാടും മുഖ്യം ജോസിന്‍റെ വിപ്പില്‍ ജോസഫ് കുരുങ്ങും? രേഖകളില്‍ റോഷി തന്നെ വിപ്പ്, സ്പീക്കറുടെ നിലപാടും മുഖ്യം

English summary
thomas issac about sasi tharoor on trivandrum airport privatisation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X