വാളയാറിൽ പതിനാറുകാരിയെ പീഡിപ്പിച്ച മൂന്നു പേർ അറസ്റ്റിൽ; ബന്ധുവും സുഹൃത്തും ഉൾപ്പെടെ അറസ്റ്റ്

പാലക്കാട്: വാളയാറിൽ പതിനാറുകാരിയെ ലൈംഗിക ചൂഷണത്തിനിരയായ സംഭവത്തിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു. വിദ്യാർഥിയടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ജയപ്രകാശ് (38), മുഹമ്മദാലി (44), മെക്കാനിക്കൽ എൻജിനിയറിങ്ങ് ഡിപ്ലോമ വിദ്യാർഥി വിപിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പെൺകുട്ടിയുടെ കുടുംബവുമായി പരിചയമുണ്ടായിരുന്ന ജയപ്രകാശും മുഹമ്മദാലിയും പലപ്പോഴും വീട്ടിലെത്താറുണ്ടായിരുന്നുവെന്നും ഇവർ നിരന്തരമായി കുട്ടിയെ ഉപദ്രവിച്ചെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.പെൺകുട്ടിയുടെ മരണ സമയത്തും അതിനു മുമ്പും ജയപ്രകാശ് ഇവരുടെ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു.

 prison

അറസ്റ്റിലായ വിപിൻ, പെൺകുട്ടിയെ പ്രണയം നടിച്ച് കബളിപ്പിച്ച ശേഷം ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നുവെന്ന് അന്വേഷണ സംഘം പറയുന്നു.സ്കൂളിൽ പോകുന്ന വഴിയിലും പിന്നീട് വീട്ടിലെത്തുമ്പോഴും ഇയാൾ കുട്ടിയെ പിന്തുടർന്നെത്തി ഉപദ്രവിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ബന്ധുക്കളെയും അറസ്റ്റിലായവരെയും ചോദ്യം ചെയ്ത ശേഷം രാത്രി വൈകിയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിലായ ജയപ്രകാശും മുഹമ്മദാലിയും കൂലിപ്പണിക്കാരാണ്.

പ്രാഥമിക പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം ഇവരിലേക്ക് നീങ്ങിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. സി ഐ ആർ. ഹരിപ്രസാദ്, എസ് ഐ പി.എം. ലിബി എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പോസ്റ്റ് മാർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസടുത്ത് അന്വേഷണം പ്രഖ്യാപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+