പോലീസ് മേധാവി സ്ഥാനത്തേക്ക് 3 പേര് പരിഗണനയില്‍, സാധ്യതാ പട്ടികയില്‍ ടോമിന് തച്ചങ്കരിയില്ല
തിരുവനന്തപുരം: പുതിയ സംസ്ഥാന മേധാവി സ്ഥാനത്തേക്കുള്ള പട്ടികയില്‍ മൂന്ന് പേര്. സുദേഷ് കുമാര്‍, ബി സന്ധ്യ, അനില്‍കാന്ത് എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്. അതേസമയം ടോമിന് തച്ചങ്കരിയെ പട്ടികയില്‍ നിന്നും ഒഴിവാക്കി. യുപിഎഎസ്സി യോഗമാണ് തച്ചങ്കരിയെ ഒഴിവാക്കിയത്. അരുണ്‍ സിന്‍ഹ സ്വയം ഒഴിവാവുകയായിരുന്നു. ഡിജിപി റാങ്കുള്ളത് സുദേഷ് കുമാറിനും സന്ധ്യക്കുമാണ്. ഇവരിലൊരാളായിരിക്കും ഡിജിപിയാവുകയെന്നാണ് സൂചന. ഇതാദ്യമായാണ് സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ പരിഗണിക്കപ്പെടുന്നത്.
നിലവില്‍ ഫയര്‍ ഫോഴ്സ് മേധാവിയാണ് ബി ബന്ധ്യ. വിജിലന്‍സ് ഡയറക്ടറാണ് സുദേഷ് കുമാര്‍. പട്ടിക സംസ്ഥാന സര്‍ക്കാരിന് യുപിഎസ്സി യോഗം സര്‍ക്കാരിന് വിട്ടിരിക്കുകയാണ്. മൂന്ന് പേരില്‍ ഒരാലെ സര്‍ക്കാരിന് ഡിജിപി സ്ഥാനത്തേക്ക് നിയമിക്കാം. ഈ മാസം മുപ്പതിനാണ് നിലവിലെ ഡിജിപി ലോക്നാഥ് ബെഹ്റ വിരമിക്കുന്നത്. ഇതിന് ശേഷമാണ് പുതിയ പോലീസ് മേധവാവി അധികാരമേല്‍ക്കുക.

അതേസമയം വിജിലന്‍സ് കേസില്‍ അന്വേഷണം നേരിടുന്നതാണ് തച്ചങ്കരിക്ക് തിരിച്ചടിയായതെന്നാണ് സൂചന. നേരത്തെ പോലീസ് മേധാവി സ്ഥാനത്തേക്ക് ഏറ്റവുമധികം പരിഗണിക്കപ്പെട്ടിരുന്ന പേരാണ് തച്ചങ്കരിയുടേതും സുദേഷ്കുമാറിന്റെയും. എന്നാല്‍ നിലവില്‍ കേന്ദ്ര സര്‍വീസിലുള്ള അരുണ്‍ കുമാര്‍ കേരളത്തിലേക്ക് മടങ്ങി വരാന്‍ താല്പര്യമില്ലെന്ന് യോഗത്തെ അറിയിക്കുകയായിരുന്നു. എസ്പിജി മേധാവിയാണ് നിലവില്‍ അരുണ്‍ കുമാര്‍ സിന്‍ഹ.
Recommended Video
ആകാശത്ത് കൗതുകക്കാഴ്ചയായി സ്ട്രോബറി മൂണ്‍- ചിത്രങ്ങള്‍
ദില്ലിയില്‍ നടന്ന യുപിഎസ്സി യോഗത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളായി ചീഫ് സെക്രട്ടറി വിപി ജോയ്, ഡിജിപിലോക്നാഥ് ബെഹ്റ എന്നിവരും പങ്കെടുത്തിരുന്നു. 12 പേരുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നല്‍കിയിരുന്നു. ഇതില്‍ നിന്നാണ് മൂന്ന് പേരിലേക്ക് ചുരുങ്ങിയത്. അതേസമയം ആദ്യമായിട്ടാണ് ഒരു വനിതയെ ക്രമസമാധാനം ചുമതലയുള്ള ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. സംസ്ഥാന സര്‍ക്കാരായിരുന്നു നേരത്തെ പോലീസ് മേധാവിമാരെ തിരഞ്ഞെടുത്തിരുന്നത്. ഇത്തവണയാണ് മാറ്റം വന്നത്.
അതീവ ഗ്ലാമറസായി വീണ്ടും സോഫിയ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications