Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃക്കാക്കര തിരഞ്ഞെടുപ്പ്: ഉയര്‍ന്ന പോളിംഗ് എല്‍ഡിഎഫിന് അനുകൂലമെന്ന് കോടിയേരി

കണ്ണൂര്‍: തൃക്കാക്കരയില്‍ എല്‍ ഡി എഫിന് വിജയം സുനിശ്ചിതമണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉയര്‍ന്ന പോളിംഗ് എല്‍ ഡി എഫിന് അനുകൂലമാണെന്ന് കോടിയേരി പറഞ്ഞു. യു ഡി എഫ് - ബി ജെ പി കൂട്ടുകെട്ട് തൃക്കാക്കരയിലുമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് ജയിക്കാന്‍ എന്ത് നികൃഷ്ട മാര്‍ഗത്തിനും യു ഡി എഫ് ശ്രമിക്കുമെന്നും ജോ ജോസഫിനെതിരായ വ്യാജ അശ്ലീല വീഡിയോ പ്രചരണം ചൂണ്ടിക്കാട്ടി കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

തൃക്കാക്കരയിലെ ജനങ്ങള്‍ വലിയ ആവേശത്തോടെയാണ് എല്‍ ഡി എഫിനെ വിജയിപ്പിക്കാന്‍ തയ്യാറെടുക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ വോട്ട് ചെയ്യാത്തവരടക്കം ഇത്തവണ മാറി ചിന്തിക്കുന്നു. സംസ്ഥാനത്താകെ നടക്കുന്ന വികസന പദ്ധതികള്‍ തൃക്കാക്കരയിലും വരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം കൈവിടുമെന്ന് ഉറപ്പായതോടെയാണ് യു ഡി എഫ് എന്തും വിളിച്ച് പറയുന്ന മാനസികാവസ്ഥയിലെത്തിയതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

kodiyeri1

വര്‍ഗീയശക്തികള്‍ക്കെതിരെ ശക്തമായ നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ആരോടും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും കോടിയേരി പറഞ്ഞു. വര്‍ഗീയ കലാപ നീക്കത്തെ അടിച്ചമര്‍ത്താന്‍ സാധ്യമായ എല്ലാ മാര്‍ഗവും സ്വീകരിക്കുമെന്നും ഇച്ഛാശക്തിയോടെയുള്ള എല്‍ ഡി എഫ് നിലപാടിന്റെ ഫലമായാണ് സമാധാനത്തിന്റെ തുരുത്തായി കേരളം നിലനില്‍ക്കുന്നതെന്നും പുന്നോല്‍ താഴെ വയലില്‍ കൊല്ലപ്പെട്ട ഹരിദാസന്റെ കുടുംബത്തിനുള്ള സഹായ ഫണ്ട് വിതരണം നിര്‍വഹിച്ച് പറഞ്ഞു.

സംസ്ഥാനത്തെ കലാപഭൂമിയാക്കാനാണ് ആര്‍ എസ് എസും പോപ്പുലര്‍ ഫ്രണ്ടും ശ്രമിക്കുന്നത് എന്നും മുസ്‌ലിം മതവിഭാഗത്തിനെതിരെ യുദ്ധ പ്രഖ്യാപനം നടത്തിയ മുന്‍ എം എല്‍ എയും ആലപ്പുഴ റാലിയില്‍ കുട്ടിയെക്കൊണ്ട് ഹിന്ദു, ക്രിസ്ത്യന്‍ മതവിഭാഗത്തിനെതിരെ വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച പോപ്പുലര്‍ ഫ്രണ്ടും നാടിന്റെ സമാധാനം തകര്‍ക്കാനാണ് ശ്രമിച്ചത് എന്നും കോടിയേരി പറഞ്ഞു.

തിങ്ക്...പിങ്ക്..; കീര്‍ത്തി ഇങ്ങനെ ആറാടുകയാണ്; വൈറല്‍ ചിത്രങ്ങള്‍

കേന്ദ്രത്തില്‍ എട്ട് വര്‍ഷത്തെ ബി ജെ പി ഭരണത്തില്‍ വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയില്ല എന്നും ലോകത്ത് പെട്രോളിനും ഡീസലിനും പാചകവാതകത്തിനും ഏറ്റവും വിലകൂടിയ രാജ്യം ഇന്ത്യയാണെന്നും അദ്ദേഹം പരിഹസിച്ചു. ബാബരി മസ്ജിദ് തകര്‍ത്തതുപോലെ കാശിയിലെയും മഥുരയിലെയും പള്ളികളാണ് സംഘപരിവാര്‍ ലക്ഷ്യം വെക്കുന്നത് എന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+