തൃക്കാക്കര തിരഞ്ഞെടുപ്പ്: പോളിംഗ് ആരംഭിച്ചു, ബൂത്തുകളില്‍ നീണ്ട നിര, ആത്മവിശ്വാസത്തോടെ മുന്നണികള്‍
കൊച്ചി: തൃക്കാക്കര മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. കൃത്യം ഏഴ് മണിയ്ക്ക് തന്നെ വിവിധ ബൂത്തുകളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. ആറ് മണി വരെയാണ് വോട്ടെടുപ്പ്. 1,96,805 വോട്ടര്‍മാരാണ് ഇന്ന് തൃക്കാക്കരയില്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഇതില്‍ 3633 പേര്‍ കന്നി വോട്ടര്‍മാരാണ്. തൃക്കാക്കര മണ്ഡലത്തില്‍ പ്രശ്ന ബാധിത ബൂത്തുകളോ, പ്രശ്ന സാധ്യതാ ബൂത്തുകളോ ഇല്ല. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാണ് എല്ലാ പോളിംഗ് ബൂത്തുകളും ഒരുക്കിയിരിക്കുന്നത്.
ആകെ 239 പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. ഇതില്‍ അഞ്ചെണ്ണം മാതൃക പോളിംഗ് ബൂത്തുകളാണ്. പോളിംഗ് ബൂത്തുകളില്‍ ഒന്ന് പൂര്‍ണമായും വനിതകളായിരിക്കും നിയന്ത്രിക്കുക. 956 ഉദ്യോഗസ്ഥരെയാണ് തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് മേല്‍നോട്ടത്തിനായി നിയോഗിച്ചിരിക്കുന്നത്. ജില്ലയില്‍ പൂര്‍ണ്ണമായും നഗരസഭാ വാര്‍ഡുകള്‍ മാത്രമുള്ള മണ്ഡലമാണ് തൃക്കാക്കര മണ്ഡലം. കൊച്ചി കോര്‍പ്പറേഷനിലെ 22 വാര്‍ഡുകളും തൃക്കാക്കര നഗരസഭയും ഉള്‍ക്കൊളളുന്നതാണ് തൃക്കാക്കര നിയമസഭാ മണ്ഡലം.
തിങ്ക്...പിങ്ക്..; കീര്‍ത്തി ഇങ്ങനെ ആറാടുകയാണ്; വൈറല്‍ ചിത്രങ്ങള്‍

കള്ളവോട്ട് തടയാന്‍ ശക്തമായ മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്ന് എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. സിറ്റിംഗ് എം എല്‍ എയായിരുന്ന പി ടി തോമസിന്റെ മരണത്തോടെയാണ് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. മണ്ഡലം രൂപീകരിച്ചത് മുതല്‍ യു ഡി എഫിന്റെ ഉറച്ച സീറ്റാണ് തൃക്കാക്കര. ആദ്യ തെരഞ്ഞെടുപ്പില്‍ ബെന്നി ബെഹന്നാനാണ് വിജയിച്ചത്. 2016 ലും 2021 ലും പി ടി തോമസ് മണ്ഡലത്തില്‍ വിജയിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയ്ക്ക് മികച്ച ലീഡാണ് തൃക്കാക്കര എപ്പോഴും നല്‍കിയിട്ടുള്ളത്. ഈ പ്രതീക്ഷ മുന്നില്‍ വെച്ചാണ് യു ഡി എഫ് പ്രചരണം നടത്തിയത്. മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുള്ള ആം ആദ്മി- ടി 20 സഖ്യം മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എന്നിവരാണ് യു ഡി എഫ് പ്രചരണത്തിന് നേതൃത്വം നല്‍കിയത്. എ കെ ആന്റണി, ജിഗ്‌നേഷ് മേവാനി എന്നിവര്‍ അവസാന ഘട്ട പ്രചരണത്തില്‍ മണ്ഡലത്തിലെത്തിയിരുന്നു.

എല്‍ ഡി എഫാകട്ടെ 2016 ന് ശേഷം നടന്ന മിക്ക ഉപതെരഞ്ഞെടുപ്പുകളിലും ജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് തൃക്കാക്കരയിലെത്തുന്നത്. യു ഡി എഫിന്റെ ഉറച്ച സീറ്റുകളില്‍ പലതും കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ എല്‍ ഡി എഫ് പിടിച്ചെടുത്തിട്ടുണ്ട്. നിലവില്‍ 99 സീറ്റുള്ള എല്‍ ഡി എഫിന് തൃക്കാക്കരയില്‍ ജയിച്ചാല്‍ നൂറിലെത്താം. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടാണ് എല്‍ ഡി എഫ് പ്രചരണം നയിച്ചത്. സി പി ഐ എം, ഡി വൈ എഫ് ഐ നേതാക്കളും മന്ത്രിമാരും മണ്ഡലത്തില്‍ സജീവമായിരുന്നു.

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും കേന്ദ്രമന്ത്രി വി മുരളീധരനമായിരുന്നു എന്‍ ഡി എയുടെ പ്രചരണത്തിന് ചുക്കാന്‍ പിടിച്ചത്. മണ്ഡലത്തിലെ സജീവ സാന്നിധ്യമാണ് എന്നതിനാല്‍ വീട് കയറിയുള്ള പ്രചരണത്തിന് എ എന്‍ രാധാകൃഷ്ണന്‍ ഒട്ടും വേഗം കുറച്ചില്ല. പ്രചരണത്തിന്റെ അവസാന ഘട്ടത്തില്‍ സുരേഷ് ഗോപിയെ എത്തിച്ച് ബി ജെ പി പ്രചരണം കളര്‍ഫുള്ളാക്കി. പി സി ജോര്‍ജും എന്‍ ഡി എയ്ക്കായി വോട്ട് തേടിയെത്തിയതോടെ ക്രിസ്ത്യന്‍ വോട്ടുകള്‍ പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബി ജെ പി.












Click it and Unblock the Notifications