തൃക്കാക്കര തിരഞ്ഞെടുപ്പ് ഫലം: ആദ്യഫലസൂചന എട്ടരയോടെ, ആദ്യം എണ്ണുന്നത് ഇടപ്പള്ളി മേഖലയിലെ വോട്ടുകള്‍
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ആരംഭിക്കാന്‍ ഇനി മിനിറ്റുകള്‍ മാത്രം ബാക്കി. ആവേശകരമായ പ്രചരണത്തിന്റേയും വോട്ടെടുപ്പിന്റേയും പരിസമാപ്തിയാകുന്ന വോട്ടെണ്ണല്‍ എട്ട് മണിയോടെ ആരംഭിക്കും. പ്രചരണ സമയത്ത് ശക്തമായ ത്രികോണ മത്സരത്തിന്റെ പ്രതീതി സൃഷ്ടിച്ച മണ്ഡലത്തില്‍ വോട്ടെടുപ്പിന് പിന്നാലെ എല്‍ ഡി എഫ് - യു ഡി എഫ് പോരാട്ടം എന്നതിലേക്ക് എത്തിയിട്ടുണ്ട്. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് ഇരുമുന്നണികളും. വോട്ട് വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ബി ജെ പി നയിക്കുന്ന എന്‍ ഡി എ. യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി ഉമ തോമസും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി ജോ ജോസഫുമാണ് മത്സരിച്ചത്. എ എന്‍ രാധാകൃഷ്ണനായിരുന്നു എന്‍ ഡി എ സ്ഥാനാര്‍ത്ഥി.
സിറ്റിംഗ് എം എല്‍ എയായിരുന്ന പി ടി തോമസിന്റെ മരണത്തോടെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഒരു മാസത്തോളം നീണ്ട പ്രചരണത്തിന് ശേഷം മേയ് 31 നായിരുന്നു വോട്ടെടുപ്പ്. 239 ബൂത്തുകളിലായി 1,35,342 പേരാണ് സമ്മതിദാനവകാശം വിനിയോഗിച്ചത്. 68.64 ശതമാനമായിരുന്നു പോൡഗ്. എറണാകുളം മഹാരാജാസ് കോളജിലെ കൗണ്ടിംഗ് സെന്ററിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. 12 റൗണ്ടുകളിലായിട്ടാണ് വോട്ടെണ്ണല്‍. വോട്ടെണ്ണലിന്റെ ഒന്നാമത്തെ റൗണ്ടില്‍ എണ്ണുന്നത് ഇടപ്പള്ളി മേഖലയിലെ വോട്ടുകളാണ്. ഇടപ്പള്ളി അല്‍ അമീന്‍ പബ്ലിക് സ്‌കൂള്‍ മുതല്‍ ഇടപ്പള്ളി ഗവ. ബി ടി എസ് എല്‍ പി സ്‌കൂള്‍ വരെയുള്ള 21 ബൂത്തുകളാണ് ആദ്യ റൗണ്ടില്‍ എണ്ണുന്നത്.

പോണേക്കര, ദേവന്‍കുളങ്ങര പ്രദേശങ്ങളിലെ ബൂത്തുകളും ഒന്നാം റൗണ്ടില്‍ ഉള്‍പ്പെടും. രണ്ടാം റൗണ്ടിലും ഇടപ്പള്ളി മേഖലയിലെ ഏതാനും ബൂത്തുകള്‍ ഉള്‍പ്പെടും. മാമംഗലം, പാലാരിവട്ടം, പാടിവട്ടം, അഞ്ചുമന, വെണ്ണല ബൂത്തുകളിലെ വോട്ടുകളും രണ്ടാം റൗണ്ടിലുണ്ട്. മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ വെണ്ണലയിലെ ശേഷിക്കുന്ന ബൂത്തുകളില്‍ നിന്നാണ് തുടങ്ങുന്നത്. ചളിക്കവട്ടം, പാലാരിവട്ടം, മാമംഗലം എന്നിവിടങ്ങളിലെ ഏതാനും ബൂത്തുകള്‍ കൂടി മൂന്നാം റൗണ്ടിലുണ്ട്. നാലാം റൗണ്ടില്‍ പാലാരിവട്ടത്തെ ശേഷിക്കുന്ന ബൂത്തുകളും തമ്മനം, പൊന്നുരുന്നി, കാരണക്കോടം പ്രദേശങ്ങളിലെ ബൂത്തുകളുമാണ് എണ്ണുന്നത്. അഞ്ചാം റൗണ്ടില്‍ പൊന്നുരുന്നി, വൈറ്റില മേഖലകളിലെ ബൂത്തുകളാണ് എണ്ണുന്നത്.
ആറാം റൗണ്ടില്‍ തൈക്കൂടം, വൈറ്റില, ചമ്പക്കര മേഖലയിലെ ബൂത്തുകളും കലൂര്‍ പാറേപ്പറമ്പ് ഭാഗത്തെ ഒരു ബൂത്തുമാണ് എണ്ണുന്നത്. ഏഴാം റൗണ്ടില്‍ കലൂര്‍ പാറേപ്പറമ്പിലെ അവശേഷിക്കുന്ന ബൂത്തുകളും കടവന്ത്ര, എളംകുളം മേഖലയിലെ വോട്ടുകളുമാണ് എണ്ണുന്നത്. എട്ടാം റൗണ്ടിലാണ് കടവന്ത്ര മേഖലയിലെ ശേഷിക്കുന്ന ബൂത്തുകള്‍ക്ക് പുറമേ പനമ്പിള്ളി നഗറിലെയും തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂള്‍, ഭാരതമാതാ കോളജ് ബൂത്തുകളിലെയും വോട്ടുകള്‍ എണ്ണുന്നത്. ഒന്‍പതാം റൗണ്ടില്‍ തൃക്കാക്കര തോപ്പില്‍ എല്‍ പി സ്‌കൂളിലെ ബൂത്തുകളും എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സ്, മരോട്ടിച്ചോട്, പടമുകള്‍ മേഖലയിലെ ബൂത്തുകളുമാണ് എണ്ണുക.
വിവാഹിതായാകാന്‍ പോകുന്നെന്ന് ഷംന, വരന്റെ ചിത്രങ്ങളിതാ... ആശംസകളുമായി സിനിമാലോകം
പത്താം റൗണ്ടില്‍ പടമുകളിലെ ശേഷിക്കുന്ന ബൂത്തുകളും പാലച്ചുവട് വ്യാസ വിദ്യാലയ, ചെമ്പുമുക്ക് അയ്യനാട് സ്‌കൂള്‍, മഹിള സമാജം ബൂത്തുകളും എണ്ണും എന്നാണ് അറിയുന്നത്. 11-ാം റൗണ്ടില്‍ തുതിയൂര്‍, കൊല്ലംകുടി മുകള്‍, തെങ്ങോട്, കുഴിക്കാട്ടുമൂല, കാക്കനാട് മുനിസിപ്പല്‍ എല്‍ പി സ്‌കൂള്‍, മാര്‍ അത്തനേഷ്യസ് ഹൈസ്‌കൂള്‍ ബൂത്തുകളിലെ വോട്ടുകളാകും എണ്ണുക. അവസാനത്തേയും 12-ാമത്തേയും റൗണ്ടില്‍ മാര്‍ അത്തനേഷ്യസ് ഹൈസ്‌കൂളിലെ ശേഷിക്കുന്ന ബൂത്തുകളും ചിറ്റേത്തുകര നസറത്തുല്‍ ഇസ്ലാം എല്‍ പി സ്‌കൂളിലെ ബൂത്തുകളും മാവേലിപുരം എം ആര്‍ എ ഹാളിലെ ബൂത്തും ഉള്‍പ്പെടെ 8 ബൂത്തുകളാണ് എണ്ണുന്നത്.












Click it and Unblock the Notifications