കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

31 ന് എങ്ങനെയെങ്കിലും... എന്ന് ഉമ, ആയിക്കോട്ടെയെന്ന് മമ്മൂട്ടി; മമ്മൂട്ടിയെ കണ്ട് വോട്ട് തേടി ഉമ തോമസ്

Google Oneindia Malayalam News

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ നടന്‍ മമ്മൂട്ടിയോട് വോട്ട് തേടി യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. എറണാകുളം എം പി ഹൈബി ഈഡനും മകന്‍ വിഷ്ണുവിനുമൊപ്പമാണ് ഉമ തോമസ് മമ്മൂട്ടിയെ കാണാനെത്തിയത്. നടന്‍ രമേശ് പിഷാരടിയും ഒപ്പമുണ്ടായിരുന്നു. തൃക്കാക്കര മണ്ഡലത്തിലെ വോട്ടറാണ് മമ്മൂട്ടി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പൊന്നുരുന്നി സി കെ എസ് സ്‌കൂളിലായിരുന്നു മമ്മൂട്ടിയും ഭാര്യ സുല്‍ഫത്ത് മമ്മൂട്ടിയും വോട്ട് രേഖപ്പെടുത്തിയത്.

Recommended Video

cmsvideo
മമ്മൂട്ടിയെ കണ്ട് വോട്ട് തേടി ഉമ തോമസ് | Oneindia Malayalam

എളംകുളത്തെ വീട്ടിലെത്തിയ ഉമയെ മമ്മൂട്ടി കൈകൂപ്പിയാണ് സ്വീകരിച്ചത്. ഉമയ്ക്ക് എല്ലാ ആശംസകളും മമ്മൂട്ടി നേര്‍ന്നു. വോട്ടെടുപ്പ് നടക്കുന്ന 31 ന് എങ്ങനെയെങ്കിലും എത്താന്‍ നോക്കണേയെന്ന് പറഞ്ഞ ഉമയോട് മമ്മൂട്ടി ആയിക്കോട്ടെ എന്നും മറുപടി പറഞ്ഞു. മഹാരാജാസിലെ പഠന കാലം മുതല്‍ പി ടി തോമസുമായി ഏറെ ആത്മബന്ധം സൂക്ഷിച്ചിരുന്ന ആളാണ് മമ്മൂട്ടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂന്നാം ദിവസമായ ഇന്ന് മണ്ഡലത്തിലെ പ്രമുഖരെ കാണാനാണ് ഉമ തോമസിന്റെ പദ്ധതി.

mammooty

ഉമ തോമസ് സാഹിത്യകാരി ഡോ. എം ലീലാവതിയെയും സന്ദര്‍ശിച്ചു. ഉമക്ക് കെട്ടിവെക്കാനുള്ള തുക ലീലാവതിയാണ് നല്‍കിയത്. ഉമ നേരിട്ട് വന്നില്ലെങ്കിലും മനസ് ഒപ്പമുണ്ടെന്ന് ലീലാവതി പ്രതികരിച്ചു. പി ടി തോമസ് മത്സരിക്കുമ്പോളും കെട്ടിവെക്കാനുള്ള കാശ് ലീലാവതി ടീച്ചറാണ് നല്‍കിയിരുന്നതെന്ന് ഉമ തോമസും പ്രതികരിച്ചു.

പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായും ഉമ തോമസ് കൂടിക്കാഴ്ച നടത്തിയിരുന്നു. ക്രിസ്തീയ വോട്ടുകള്‍ ഉറപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് ഉച്ചയോടെ കര്‍ദിനാള്‍ ഹൗസിലും ഉമാ തോമസ് സന്ദര്‍ശനം നടത്തും. തമ്മനം ജംഗ്ഷനിലും തൃപ്പൂണിത്തുറയിലുമാണ് ഉമയുടെ ഇന്നത്തെ മറ്റ് പ്രചാരണ പരിപാടികള്‍.

പ്രവാസികളെ സിനിമാ നിര്‍മാണത്തിന് പ്രേരിപ്പിക്കാന്‍ വിജയ് ബാബു യുവതികളെ ദുരുപയോഗിച്ചു; പണമിടപാട് അന്വേഷിക്കുംപ്രവാസികളെ സിനിമാ നിര്‍മാണത്തിന് പ്രേരിപ്പിക്കാന്‍ വിജയ് ബാബു യുവതികളെ ദുരുപയോഗിച്ചു; പണമിടപാട് അന്വേഷിക്കും

എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോ ജോസഫും ഇന്ന് രാവിലെ തന്നെ പ്രചാരണത്തിനിറങ്ങിയിട്ടുണ്ട്. ഇടപ്പള്ളിയില്‍ നിന്നാണ് ജോ ജോസഫിന്റെ പ്രചരണത്തിന്റെ തുടക്കം. തുടര്‍ന്ന് പാലാരിവട്ടം, തൃക്കാക്കര ഈസ്റ്റ്, തൃക്കാക്കര വെസ്റ്റ് എന്നിവിടങ്ങളിലും വോട്ടര്‍മാരെ നേരില്‍ കണ്ട് പിന്തുണ തേടുന്നതിനാണ് ജോ ജോസഫ് ഇന്ന് തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, തൃക്കാക്കരയിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും. സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന്റെ പേരിനാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുന്‍തൂക്കം. ആം ആദ്മി- ട്വന്റി ട്വന്റി സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിലും തീരുമാനം ആയിട്ടില്ല. കോണ്‍ഗ്രസ് നേതാവ് പി ടി തോമസിന്റെ മരണത്തെ തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

ആഹാ...കൊള്ളാലോ ചിരി; ചിരിപ്പടവുമായി സാധിക, ചിത്രങ്ങള്‍ കാണാം...

English summary
Thrikkakara By-Election 2022: UDF Candidate Uma Thomas seek vote from Actor Mammootty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X