തൃക്കാക്കര വീഡിയോ വിവാദം: പ്രതികളിൽ ഒരാളെ പോലും ലീഗും കോൺഗ്രസും പുറത്താക്കിയില്ല: എഎ റഹീം
കൊച്ചി: തൃക്കാക്കരയിലെ ഇടത് സ്ഥാനാർത്ഥി ജോ ജോസഫിന് എതിരെ വ്യാജ വീഡിയോ അപ്ലോഡ് ചെയ്ത ആളെ പോലീസ് പിടികൂടിയതിന് പിന്നാലെ യുഡിഎഫിനെതിരെ എഎ റഹീം എംപി രംഗത്ത്. വ്യാജ വീഡിയോ കേസിൽ യുഡിഎഫിലെ നിരവധി നേതാക്കളും പ്രവർത്തകരുമാണ് അറസ്റ്റിലായിരിക്കുന്നതെന്നും എന്നാൽ ഒരാളെപ്പോലും ഈ നിമിഷം വരെ കോൺഗ്രസ്സോ മുസ്ലിം ലീഗോ പുറത്താക്കിയിട്ടില്ലെന്നും എഎ റഹീം കുറ്റപ്പെടുത്തി.
എഎ റഹീമിന്റെ പ്രതികരണം: "തൃക്കാക്കര എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെ അധിക്ഷേപിക്കാന്‍ ലക്ഷ്യമിട്ട് വ്യാജ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്‌ത വ്യക്തി പിടിയില്‍. കോട്ടയ്ക്കന്‍ ഇന്ത്യാനൂര്‍ സ്വദേശിയുമായ അബ്ദുള്‍ ലത്തീഫാണ്( 43) പിടിയിലായത്. മുളങ്ങിപ്പുലന്‍ വീട്ടില്‍ മുഹമ്മദ് കുട്ടിയുടെ മകനാണ്. ലീഗ് നേതാവും സോഷ്യല്‍ മീഡിയയില്‍ ലീഗിന്റെ പ്രചാരകനുമാണ് ലത്തീഫ് ചൊവ്വാഴ്ച രാവിലെ കോയമ്പത്തൂരില്‍ നിന്ന് തൃക്കാക്കര പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തിക്കും. ട്വിറ്ററില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് ഇയാള്‍ വീഡിയോ അപ്ലോഡ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു."

കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചത് അപ്‌ലോഡ് ചെയ്ത ആളെ പിടിക്കൂ എന്നാണ്. ഇതാ പിടിച്ചിരിക്കുന്നു. യുഡിഎഫിലെ നിരവധി നേതാക്കളും പ്രവർത്തകരും കഴിഞ്ഞ മണിക്കൂറുകളിൽ വ്യാജ വീഡിയോ കേസിൽ അറസ്റ്റിലായി. പ്രതികളിൽ ഒരാളെപ്പോലും ഈ നിമിഷം വരെ കോൺഗ്രസ്സോ മുസ്ലിം ലീഗോ പുറത്താക്കിയിട്ടില്ല. ഇങ്ങനെയൊരു വീഡിയോ കയ്യിൽ കിട്ടിയാൽ ആരായാലും പ്രചരിപ്പിക്കും എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. കേരള രാഷ്ട്രീയത്തിൽ ജോ ജോസഫ് നേരിട്ടതിന് സമാനമായ നിന്ദ്യമായ വ്യാജപ്രചരണം മറ്റാരും നേരിടേണ്ടി വന്നിട്ടില്ല. ജനം ഇതെല്ലാം കാണുന്നുണ്ട്. തൃക്കാക്കരയിലെ പ്രബുദ്ധരായ ജനങ്ങൾ കോൺഗ്രസ്സിന്റെ അധമമായ പ്രചാരണശൈലിക്കെതിരെ വോട്ട് ചെയ്യുമെന്ന് ഉറപ്പാണ്.
എന്റേതെന്ന് അമൃത, ചേർത്ത് പിടിച്ച് ഗോപി സുന്ദർ, മകൾക്കൊപ്പവും, ചിത്രങ്ങൾ വൈറൽ
ജോ ജോസഫിന്‌റെ പ്രതികരണം: 'പ്രതിപക്ഷം പറഞ്ഞുകൊണ്ടിരുന്നത് അപ്ലോഡ് ചെയ്ത ആളെ പിടിച്ചില്ലെന്നും പ്രചരിപ്പിച്ചവരെ മാത്രം പിടികൂടി എന്നുമാണ്. കൃത്യമായ അന്വേഷണത്തിന് ഒടുവില്‍ ആളെ പിടികൂടിയിരിക്കുകയാണ്. അയാള്‍ യുഡിഎഫ് പ്രവര്‍ത്തകനാണ് എന്നാണ് മനസ്സിലാക്കുന്നത്. സത്യം പുറത്ത് വരികയും ജനം അറിയുകയും വേണം. താന്‍ തെറ്റ് ചെയ്യാത്തിടത്തോളം ശിക്ഷിക്കപ്പെടുകയോ സംശയത്തിന്റെ മുന പോലും തനിക്ക് നേരെ നീളുകയോ ചെയ്യില്ല. കോണ്‍ഗ്രസിന്റെ ആസൂത്രിത നീക്കം നടന്നിട്ടുണ്ട് എന്നുറപ്പാണ'്. ഈ ഒരു തിരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടാണ് വീഡിയോ പ്രചരിപ്പിച്ചത് എന്നും ജോ ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.












Click it and Unblock the Notifications