തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: മമ്മൂട്ടിയുടെ വീട്ടിൽ അതിഥിയായി മുഖ്യമന്ത്രി; ചിത്രങ്ങൾ വൈറൽ
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണ തിരക്കുകൾക്കിടയിൽ നടൻ മമ്മൂട്ടിയെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തി. മമ്മൂട്ടിയുടെ സ്വവസതിയിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിക്കൊപ്പം ജോൺ ബ്രിട്ടാസ് എം പിയും കൂടെ ഉണ്ടായിരുന്നു. സന്ദർശനത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ജോൺ ബ്രിട്ടാസ് സന്ദർശന ചിത്രങ്ങൾ പങ്കുവച്ചു.
കൊച്ചി എളംകുളത്തുളള വീട്ടിലാണ് മമ്മൂട്ടിയെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയത്. തൃക്കാക്കര മണ്ഡലത്തിലെ വോട്ടർമാരാണ് മമ്മൂട്ടിയും കുടുംബവും. ഇടതുപക്ഷത്തിന് വേണ്ടി അഭ്യർത്ഥിച്ചിരുന്നു മുഖ്യമന്ത്രിയുടെ വീട് സന്ദർശനം. നടൻ ദുൽഖർ സൽമാനും നിർമാതാവ് ആന്റോ ജോസഫും മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു.

അതേസമയം, വരാനിരിക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇതിനു മുൻപ് യു ഡി എഫ് സ്ഥാനാർത്ഥിയായ ഉമാ തോമസും എൽ ഡി എഫ് സ്ഥാനാർത്ഥിയായ ജോ ജോസഫും ബി ജെ പി സ്ഥാനാർത്ഥിയായ രാധാകൃഷ്ണനും മമ്മൂട്ടിയുടെ വീട്ടിലെത്തി വോട്ട് അഭ്യർത്ഥന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയുടെ വീട്ടിലെത്തി സന്ദർശനം നടത്തിയത്.
അതേസമയം, 'ആതിഥേയത്വത്തിന് നന്ദി മമ്മൂക്ക... ദുൽഖറിനും' എന്നായിരുന്നു ചിത്രത്തിനൊപ്പം ബ്രിട്ടാസ് കുറിച്ചത്. പങ്കിട്ട വീഡിയോയിൽ ദുൽഖർ സൽമാനും നിർമ്മാതാവ് ആന്റോ ജോസഫും ഫോട്ടോയ്‌ക്ക് പോസ് ചെയ്തതു കാണാം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നടക്കാൻ 2 ദിവസമാണ് ശേഷിക്കുന്നത്. ഈ മാസം 31 - നാണ് തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പ്. ഒരു ത്രികോണ മത്സരത്തിനാണ് തൃക്കാക്കര വേദിയായിരിക്കുന്നത്. എൽ ഡി എഫും, യു ഡി എഫും ബി ജെ പിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് മണ്ഡലത്തിൽ നടത്തുന്നത്.
എന്നാൽ, ഇപ്പോൾ ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥിയായ ജോ ജോസഫിനെതിരെ പ്രചരിപ്പിച്ച വ്യാജ വീഡിയോയാണ് തൃക്കാക്കരയിലെ പ്രധാന ചർച്ച. അതേസമയം, അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ ആയിരുന്നു. കോൺഗ്രസ്, യൂത്ത് ലീഗ്, പ്രവർത്തകരാണ് വിവാദ സംഭവങ്ങൾക്ക് പിന്നാലെ പോലീസിന്റെ കസ്റ്റഡിയിൽ ആയത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി മാറിയിരുന്നു. നേരത്തെ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കണ്ണൂർ കേളകം സ്വദേശി അബ്ദുറഹ്മാൻ, കളമശ്ശേരി മെഡിക്കൽ കോളേജ് ജീവനക്കാരൻ ഷിബു, കോവളം സ്വദേശി സുഭാഷ് എന്നിവരെയാണ് ഇപ്പോൾ കസ്റ്റഡിയിൽ ആയിരിക്കുന്നത്. ഇതിൽ കണ്ണൂർ കേളകം സ്വദേശി അബ്ദുറഹ്മാൻ യൂത്ത് ലീഗ് പ്രവർത്തകൻ ആണ്. കസ്റ്റഡിയിൽ ആയിരിക്കുന്ന ബാക്കി രണ്ടുപേരിൽ ഷിബുവും കോവളം സ്വദേശിയായ സുഭാഷും കോൺഗ്രസ് പ്രവർത്തകരാണ്. വിവാദ സംഭവത്തിൽ മൂന്ന് പേര്‍ നിരീക്ഷണത്തിലാണെന്ന് കമ്മീഷണർ വ്യക്തമാക്കിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി ഉണ്ടായത്.
'സന്തോഷവതിയായി ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു';റിമിയുടെ കുറിപ്പും ഫോട്ടോയും ഇതാ വൈറൽ
അതേസമയം, ജോ ജോസഫിനെതിരായ വ്യാജ വീഡിയോ പ്രചാരണത്തിൽ ഇന്നലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസ് മുന്‍ മണ്ഡലം ഭാരവാഹി ഷുക്കൂറിനെ ആണ് പൊലീസ് അറസ്റ്റ് ഇന്നലെ ചെയ്തത്. എന്നാൽ, 2 ദിവസം മുമ്പ് മറ്റൊരാളെ അറസ്റ്റ് പൊലീസ് ചെയ്തിരുന്നു. മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശിവ ദാസനെ ആണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, തൃക്കാക്കരയിലെ പ്രധാന ചർച്ച ഇപ്പോൾ സി പി എം സ്ഥാനാർത്ഥിയായ ജോസഫിന് എതിരെ പ്രചരിക്കുന്ന വ്യാജ അശ്ലീല വീഡിയോ ആണ്. ഈ വ്യാജ പ്രചരണത്തിന് പിന്നിൽ ബി ജെ പിയും യു ഡി എഫും ആണെന്ന് ആയിരുന്നു സി പി എം ആരോപിച്ചിരുന്നത്. ഇടത് നേതാക്കളുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്.












Click it and Unblock the Notifications