തൃക്കാക്കര തിരഞ്ഞെടുപ്പ്: 'കോൺഗ്രസിനെ കാത്തു നിൽക്കുന്നത് ദയനീയമായ പരാജയം'; കടുപ്പിച്ച് എം വി ജയരാജൻ
കൊച്ചി: തൃക്കാരക്കര ഉപതിരഞ്ഞെടുപ്പിലെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച വിഷയത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. എന്ത് വ്യക്തിഹത്യ ചെയ്തിട്ടായാലും തിരഞ്ഞെടുപ്പിൽ ജയിക്കുക എന്നത് കോൺഗ്രസിന്റെ അധമ പ്രവർത്തനമാണെന്ന് അദ്ദേഹം വിമർശിച്ചു.
ഇപ്പോൾ ഉളളത് ആൾക്കൂട്ട കോൺഗ്രസാണ്. ഗാന്ധിയൻ കോൺഗ്രസ് അല്ല. ക്രിമിനലുകളുടെ സംസ്കാരം ആണ് ഇപ്പോൾ കോൺഗ്രസിനെ നയിക്കുന്നത്. അഴുക്കു ചാലിന്റെ ദുർഗന്ധവും അധമ സംസ്കാരവും ആണിപ്പോൾ കോൺഗ്രസിന് ഉളളതെന്നും എം വി ജയരാജൻ ആരോപിച്ചു. തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് ഇത്തരത്തിൽ കടുത്ത വിമർശം ഉന്നയിച്ച് എം വി ജയരാജൻ രംഗത്ത് വന്നത്.

വരാനിരിക്കുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ കാത്തു നിൽക്കുന്നത് ദയനീയമായ പരാജയമാണെന്ന് അദ്ദേഹം പറഞ്ഞു.
എം വി ജയരാജന്റെ വാക്കുകൾ; -
'ശരിയായ രാഷ്ട്രീയ നയമോ വികസന കാഴ്ചപ്പാടോ അന്തസ്സും അഭിമാനമുള്ള നിലപാടോ അല്ല കോൺഗ്രസിന് ഇപ്പോൾ ഉള്ളത്. ഗാന്ധിയൻ കോൺഗ്രസ് അല്ല, ഇപ്പോൾ ആൾക്കൂട്ട കോൺഗ്രസാണ്. ക്രിമിനലുകളുടെ സംസ്കാരമാണ് അവരെ നയിക്കുന്നത്. അഴുക്കുചാലിന്റെ ദുർഗന്ധവും അധമ സംസ്കാരവുമാണ് അവർക്കുള്ളത്.
അതുകൊണ്ടാണ് എൽ ഡി എഫ് സ്ഥാനാർഥി ജോ ജോസഫിന്റെ കുടുംബത്തിന്റെ വേദന പ്രതിപക്ഷനേതാവിന് തിരിച്ചറിയാൻ കഴിയാത്തത്. ഒരു കാര്യം ഉറപ്പാണ് തൃക്കാക്കരയിൽ കോൺഗ്രസിനെ കാത്തു നിൽക്കുന്നത് ദയനീയമായ പരാജയമാണ്.
വ്യാജ അശ്ലീല വീഡിയോകളുടെ പ്രചാരകരായി മാറിയ കോൺഗ്രസ് നേതാക്കളെക്കാൾ മോശമാണ് കുറ്റവാളികളെ സംരക്ഷിക്കുന്ന പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
മണിക്കൂറുകൾക്കകം പ്രൊഫ. കെ വി തോമസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട, അശ്ലീല വീഡിയോ പ്രചാരകരുടെ നടപടി തെറ്റാണെന്ന് പോലും പറയാൻ തയ്യാറായില്ല. അപ്‌ലോഡ് ചെയ്തവരെ കണ്ടെത്തട്ടെ എന്നിട്ടാവാം അറസ്റ്റിലായ കോൺഗ്രസ് നേതാക്കളുടെ പങ്കിനെ പറ്റി പറയാൻ എന്നാണ് പ്രതിപക്ഷനേതാവിന്റെ വിശദീകരണം.
ഇത് സാമാന്യയുക്തിക്ക് ചേരുന്നതല്ല. തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കുന്നതാണ് തെറ്റ് ചെയ്യുന്നതിനേക്കാൾ കുറ്റകരം. കാരണം ഇവരെ സംരക്ഷിക്കുന്നവർ ഉന്നത സ്ഥാനത്തിരിക്കുന്നവരാണ്. അവരുടെ സംരക്ഷണം കൂടുതൽ കുറ്റം ചെയ്യാൻ പ്രേരണയാണ്. അവരുടെ പിന്തുണയോടെയാണ് അശ്ലീല വീഡിയോ തയ്യാറാക്കിയത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്ത് വ്യക്തിഹത്യ ചെയ്തിട്ടായാലും തിരഞ്ഞെടുപ്പിൽ ജയിക്കുക എന്നത് കോൺഗ്രസിന്റെ അധമ പ്രവർത്തനമാണ്.
ശരിയായ രാഷ്ട്രീയ നയമോ വികസന കാഴ്ചപ്പാടോ അന്തസ്സും അഭിമാനമുള്ള നിലപാടോ അല്ല കോൺഗ്രസിന് ഇപ്പോൾ ഉള്ളത്. ഗാന്ധിയൻ കോൺഗ്രസ് അല്ല, ഇപ്പോൾ ആൾക്കൂട്ട കോൺഗ്രസാണ്. ക്രിമിനലുകളുടെ സംസ്കാരമാണ് അവരെ നയിക്കുന്നത്. അഴുക്കുചാലിന്റെ ദുർഗന്ധവും അധമ സംസ്കാരവുമാണ് അവർക്കുള്ളത്. അതുകൊണ്ടാണ് എൽ ഡി എഫ് സ്ഥാനാർഥി ജോ ജോസഫിന്റെ കുടുംബത്തിന്റെ വേദന പ്രതിപക്ഷനേതാവിന് തിരിച്ചറിയാൻ കഴിയാത്തത്. ഒരു കാര്യം ഉറപ്പാണ് തൃക്കാക്കരയിൽ കോൺഗ്രസിനെ കാത്തു നിൽക്കുന്നത് ദയനീയമായ പരാജയമാണ്'...
അതേസമയം, തൃക്കാക്കരയിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയായ ഡോ. ജോ ജോസഫിനെതിരെ പ്രചരിപ്പിച്ച അശ്ലീല വീഡിയോ കേസിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കോൺഗ്രസ്, യൂത്ത് ലീഗ്, പ്രവർത്തകരാണ് വിവാദ സംഭവങ്ങൾക്ക് പിന്നാലെ പോലീസിന്റെ കസ്റ്റഡിയിൽ ആയത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായിരുന്നു. സമാന സംഭവത്തിൽ നേരത്തെ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
'സന്തോഷവതിയായി ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു';റിമിയുടെ കുറിപ്പും ഫോട്ടോയും ഇതാ വൈറൽ
കണ്ണൂർ കേളകം സ്വദേശി അബ്ദുറഹ്മാൻ, കളമശ്ശേരി മെഡിക്കൽ കോളേജ് ജീവനക്കാരൻ ഷിബു, കോവളം സ്വദേശി സുഭാഷ് എന്നിവരെയാണ് ഇപ്പോൾ കസ്റ്റഡിയിൽ ആയിരിക്കുന്നത്. ഇതിൽ കണ്ണൂർ കേളകം സ്വദേശി അബ്ദുറഹ്മാൻ യൂത്ത് ലീഗ് പ്രവർത്തകൻ ആണ്.കസ്റ്റഡിയിൽ ആയിരിക്കുന്ന ബാക്കി രണ്ടുപേരിൽ ഷിബുവും കോവളം സ്വദേശിയായ സുഭാഷും കോൺഗ്രസ് പ്രവർത്തകരാണ്.












Click it and Unblock the Notifications