ഇത്തരം നെറികേടുകൾ കാണിക്കുമെന്ന് ഞങ്ങൾക്ക് നേരത്തെ തന്നെ അറിയാമായിരുന്നു: മുഹമ്മദ് ഷിയാസ്
എറണാകുളം: തൃക്കാക്കരയിലെ കള്ളവോട്ട് ശ്രമത്തില്‍ എല്‍ ഡി എഫിനെതിരെ വിമർശനം ശക്തമാക്കി യു ഡി എഫ്. ജനാധിപത്യ പ്രകിയയെ അട്ടിമറിക്കുന്ന കള്ളവോട്ട് നടക്കുന്ന സി പി എം നേതൃത്വത്തിന്റെ കൃത്യമായ അറിവോടെയെന്നാണ് യു ഡി എഫ് ആരോപണം. പരാജയം ഉറപ്പിച്ച നിങ്ങൾ ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഇത്തരം നെറികേടുകൾ കാണിക്കുമെന്ന് ഞങ്ങൾക്ക് നേരത്തെ തന്നെ അറിയാമെന്നായിരുന്നു ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രതികരിച്ചത് കള്ളവോട്ടിനെതിരെ പരാതി ഒക്കെ നൽകി ഷോ കാണിച്ച എം സ്വരാജ് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'കള്ള വോട്ടിനു സാധ്യത ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞപ്പോൾ പരാജയ ഭീതി ആണെന്ന് പറഞ്ഞു പരിഹസിച്ച സിപിഎമ്മുകാരോടാണ്... പരാജയം ഉറപ്പിച്ച നിങ്ങൾ ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഇത്തരം നെറികേടുകൾ കാണിക്കുമെന്ന് ഞങ്ങൾക്ക് നേരത്തെ തന്നെ അറിയാം. കള്ളവോട്ടിനെതിരെ പരാതി ഒക്കെ നൽകി ഷോ കാണിച്ച എം സ്വരാജ് മറുപടി പറയണം. തൃക്കാക്കരയ്ക്ക് പുറത്ത് നിന്നും ഡി വൈ എഫ് ഐ ക്കാരെ എത്തിച്ചു കള്ളവോട്ട് ചെയ്യിക്കാൻ ട്രെയിനിങ് നൽകിയത് എം സ്വരാജ് തന്നെയാകാനാണ് ചാൻസ്.'- ഡി സി സി പ്രസിഡന്റ് ഫേസ്ബുക്കില്‍ കുറിച്ചു.

ഡി വൈ എഫ് ഐ പാമ്പാക്കുട മേഖല കമ്മിറ്റി സെക്രട്ടറി സ്ഥാനത്തിരിക്കുന്ന ആൽബിനെ കള്ളവോട്ട് ചെയ്യാൻ തൃക്കാക്കരയിൽ ഇറക്കിയതിന് സ്വരാജ് എത്ര പണം കൊടുത്തു? ഇനിയും എത്ര ആൽബിന്മാർ ഇവിടെ കള്ളവോട്ട് ചെയ്യാൻ വന്നിട്ടുണ്ട്? മാന്യമായി തെരെഞ്ഞെടുപ്പിനെ നേരിടാൻ പണ്ടേ പഠിച്ചിട്ടില്ല എന്നറിയാം... മരിച്ചു പോയവർ പോലും വന്ന് സിപിഎമ്മിന് വോട്ട് ചെയ്യുന്ന കാലത്ത് ഇത് അത്ഭുതവുമല്ല. പക്ഷെ തൃക്കാക്കരയുടെ ജനവിധിയെ അപമാനിക്കുന്ന ഇത്തരം നെറികേടുകൾക്ക് ബാലറ്റിലൂടെ ജനം മറുപടി നൽകും. പിന്നെ കള്ള വോട്ട് ചെയ്യാൻ വരുന്നവരെ നിയമപരമായി നേരിടാനും അല്ലാത്ത രീതിയിൽ നേരിടാനും തന്നെയാണ് തീരുമാനം. കള്ളവോട്ടിനു സഹായിച്ചാൽ ഉദ്യോഗസ്ഥർക്ക് ഭാവിയിൽ വലിയ നഷ്ടങ്ങൾ ഉണ്ടാകുമെന്നും ഓർമിപ്പിക്കുന്നുവെന്നും ഷിയാസ് കൂട്ടിച്ചേർത്തു.
വന്‍ ലുക്കായല്ലോ.. പൊളി തന്നെ: വൈറലായി നമിത പ്രമോദിന്റെ പുതിയ ചിത്രങ്ങള്‍
തൃക്കാക്കര മണ്ഡലത്തില്‍ 7000 കള്ളവോട്ടുകള്‍ കണ്ടെത്തിയെന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് നേരത്തെ ആരോപിച്ചത്. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ തെളിവുകള്‍ സഹിതം പരാതി നല്‍കിയെങ്കിലും വേണ്ടവിധത്തില്‍ ഇടപെട്ടിട്ടില്ല. ഇതേ തുടർന്ന് ഹൈക്കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രമുഖ നേതാക്കള്‍ ഇടപെട്ടാണ് കള്ളവോട്ടിനുള്ള ശ്രമങ്ങള്‍ നടക്കുന്നതെന്നും എം സ്വരാജ് ആരോപിച്ചിരുന്നു.
-
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച












Click it and Unblock the Notifications